BMC News Desk

നൂറു സാദാത്ത് സയ്യിദ് ബയാർ തങ്ങൾ നേതൃത്വം നൽകുന്ന സ്വലാത്ത് മജ്‌ലിസ്സും ആത്മീയ സമ്മേളനവും മാർച്ച് 7ന്

നൂറു സാദാത്ത് സയ്യിദ് ബയാർ തങ്ങൾ നേതൃത്വം നൽകുന്ന സ്വലാത്ത് മജ്‌ലിസ്സും ആത്മീയ സമ്മേളനവും മാർച്ച് 7 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ വെച്ച് നടക്കുന്നു.പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സ്വാഗത സംഘം ചെയർമാൻ റസാഖ് ഹാജി ഇടിയങ്ങര,കൺവീനർ അഹ്‌മദ്‌ സഖാഫി,ഫിനാൻസ് കൺവീനർ അസ്‌കർ താനൂർ എന്നിവർ അറിയിച്ചു.
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്)മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ഉമ്മ് അൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 400-ലധികം പേർ പ്രസ്തുത ക്യാമ്പ് പ്രയോജനചനപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു .കെപിഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ചു. പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. അമർജിത് കൗർ സന്ധു നിർവഹിക്കുകയും, മാധുരി പ്രകാശ് (ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ […]
Read More

വെൽകെയർ റമദാൻ കനിവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പ്രവാസി സെൻററിൽ നടന്ന വെൽകെയർ റമദാൻ കനിവ് ഉദ്ഘാടന ചടങ്ങിൽ പ്രവാസി വെൽഫെയർ ട്രഷറർ അനസ് കാഞ്ഞിരപ്പള്ളി ഡ്രൈ ഫുഡ്സ് അടങ്ങിയ കിറ്റുകൾ വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറത്തിന് നൽകിക്കൊണ്ട് റമദാൻ കനിവ് ഉദ്ഘാടനം ചെയ്തു.പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആശ്വാസമാവുന്ന രീതിയിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ […]
Read More

അൽ ഒറുബ ക്ലബ് ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഇന്റർനാഷണൽ മാസ്റ്റർ മുഹമ്മദ് തിസ്സിർ കിരീടം ചൂടി

അൽ ഒറുബ ക്ലബ് ഫിഡെ റേറ്റഡ് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഇന്റർനാഷണൽ മാസ്റ്റർ മുഹമ്മദ് തിസ്സിർ കിരീടം ചൂടി. 7 ൽ 7 സ്കോർ നേടിയാണ് മുഹമ്മദ് വിജയ കിരീടം ചൂടിയത്. ഫെബ്രുവരി 28 ന് അൽ ഒറുബ ക്ലബ് ഗെയിംസ് ഹാളിൽ നടന്ന സമാപന മത്സരത്തിലാണ് തിസ്സിർ എല്ലാ എതിരാളികളെയും പരാജയപ്പെടുത്തി, റാപ്പിഡ് ചെസ്സിൽ തന്റെ ആധിപത്യം ഉറപ്പിച്ചത്. ടൂർണമെന്റിൽ രണ്ടാം സ്ഥാനം – ആരാഡി റോയ് (ഇന്ത്യ) , മൂന്നാം സ്ഥാനം – […]
Read More

സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം കുതിച്ചുയരുന്നു;മുഖ്യമന്ത്രി

കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് എടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മികവ് പുലർത്തിയ ഉദ്യോഗസ്ഥനായിരുന്നിട്ടും വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡിവൈഎഫ്ഐ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ, മവാസോയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുടെ മികവിനെപ്പറ്റി പരാമർശിച്ചത്. സ്റ്റാർട്ടപ്പ് രംഗത്ത് അടക്കമുള്ള നേട്ടം ഒരു ദിവസം കൊണ്ടുണ്ടായതല്ല. ഒന്നാം സർക്കാരിന്റെ കാലത്ത് സ്റ്റാർട്ടപ്പ് മേഖലയിൽ നടത്തിയ ഇടപെടൽ വലിയ […]
Read More

‘ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറി; വി ഡി സതീശൻ

ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകതൃത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാകുന്നില്ല.ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ പിടികൂടണമെന്നും വി ഡി സതീശൻ പറഞ്ഞു.
Read More

ബഹ്റൈനില്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു.

ബഹ്റൈനില്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ നിരവധി ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു.ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് റമദാൻ ആശംസകള്‍ അറിയിച്ച അംബാസഡർ ഫെബ്രുവരി 21ന് ദാനാ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച്‌ സംഘടിപ്പിച്ച ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും, എപിക്സ് സിനിമാസില്‍ സംഘടിപ്പിച്ച […]
Read More

ഇടപ്പാളയം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കരുത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഇടപ്പാളയം പ്രസിഡന്റ് വിനീഷ് വി കെ , അഭിലാഷ് മഞ്ഞക്കാട്ടിന് അംഗത്വം നൽകിക്കൊണ്ടാണ് ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.”നമ്മളൊന്ന്” എന്ന ആത്മബലത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ, ഈ വർഷം എട്ടാം വാർഷികം ആഘോഷിക്കുകയാണ്. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു.ബഹ്‌റൈനിലെ പ്രവാസികൾക്കായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ, മലപ്പുറം ജില്ലയിലെ കാലടി, വട്ടംകുളം, തവനൂർ, എടപ്പാൾ പഞ്ചായത്തുകളിലെ […]
Read More

എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് 7 ന്’ തുടക്കമാകും

“കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം” എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന സഹചാരി റിലീഫ് ഫണ്ട് ശേഖരണം മാർച്ച് 7 ന് ബഹ്റൈൻ സമസ്തയുടെ വിവിധ ഏരിയകളിൽ നടക്കും.ആതുര സേവന ശുശ്രൂഷ മേഖലയിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മഹത്തായ സംവിധാനമാണ് സഹചാരി റിലീഫ് സെൽ. കഴിഞ്ഞ 20 വർഷത്തിലധികമായി ഡയാലിസിസ്, കിഡ്നി മാറ്റി വെച്ചവർ, ക്യാൻസർ രോഗികൾ, ഹൃദ്‌രോഗികൾ, കിടപ്പ് രോഗികൾ, അപകടത്തിലകപ്പെട്ടവർ, തുടങ്ങി പതിനായിരത്തിലധികം രോഗികൾക്ക് […]
Read More

സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടു; ബഹ്‌റൈൻ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ നാളെ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി ആ മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ശനിയാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
Read More