BMC News Desk

ബഹ്റൈൻ മലയാളീഫോറം 2025- 2026 പ്രവർത്തനോദ്ഘാടനം നടന്നു

ബഹ്റൈൻ മലയാളീ ഫോറം 2025 – 2026 പ്രവർത്തന വർഷത്തെ പരിപാടികൾക്ക് ജയഗീതങ്ങളോടെ തുടക്കമായി.ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.വർത്തമാനകാലത്ത് സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളുടെ ആവിശ്യകത വളരെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   എഴുത്തുകാരി ഷബനി വാസുദേവ് സാംസ്കാരിക പ്രവർത്തന നേതൃത്വത്തിൽ സ്ത്രീകൾ കടന്നു വരണമെന്നും അത്തരം തുല്യതയുടെ ബഹുസ്വരത ബഹ്റൈൻ മലയാളീഫോറത്തിൽ കാണാനായെന്നും അഭിപ്രായപ്പെട്ടു. ചടങ്ങിൽ എസ് വി ബഷീർ അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രനെയും അദ്ദേഹത്തിൻ്റെ ഗാനങ്ങളെയും […]
Read More

ബഹ്‌റൈന്റെ ആദ്യത്തെ തദ്ദേശീയ നിർമ്മിത ഉപഗ്രഹം അൽ മുൻദിർ വിക്ഷേപിച്ചു

ബഹ്‌റൈന്റെ ആദ്യത്തെ തദ്ദേശീയ നിർമ്മിത ഉപഗ്രഹം അൽ മുൻദിർ വിക്ഷേപിച്ചു. ഉപഗ്രഹത്തെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ഫാൽക്കൺ 9 യുഎസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ആണ് പറന്നുയർന്നത്. ട്രാൻസ്‌പോർട്ടർ 13 ദൗത്യത്തിലെ ഏകദേശം 74 പേലോഡുകളിൽ ഒന്നായാണ് ‘അൽ മുൻതിർ പറന്നുയർന്നത്.വായുവിന്റെ ഗുണനിലവാരം, അന്തരീക്ഷത്തിലെ എണ്ണ ചോർച്ച, മേഘങ്ങളുടെ ചലനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ അല്‍ മുൻദിർ ശേഖരിക്കുമെന്നും ഇത് കാലാവസ്ഥ നിർണയത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രധാന ഹേതുവാകും.
Read More

കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർഥിക്കായി

കളമശേരി ഗവ. പോളിടെക്നിക്ക് കോളജിലെ ലഹരിക്കേസിൽ കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർഥിക്കായി. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടി എന്ന് പ്രതികളായ ആഷിഖും, ഷാലിഖും മൊഴി നൽകി. കേസിൽ കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥി ഒളിവിലാണ്. മൂന്നാം വർഷ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.പൂർവ വിദ്യാർത്ഥികളായ ആഷിഖിനും ,ഷീലിഖിനും കഞ്ചാവ് കൊടുത്തിരുന്നത് ഇതരസംസ്ഥാനക്കാരെന്നാണ് മൊഴി. ഇവരിൽ ചിലർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ആവശ്യത്തിന് അനുസരിച്ച് ആഷിഖും, ഷാലിഖും ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നതായിരുന്നു രീതി. ഇതിന് മുൻപും ഹോസ്റ്റലിൽ […]
Read More

വിസിറ്റ് വിസ ഇനി കര്‍ശന ഉപാധികളോടെ; നടപടിയുമായി സൗദി

സൗദി വിദേശകാര്യ മന്ത്രാലയം,സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി.വിസ അനുവദിക്കുന്ന സൈറ്റില്‍ നിന്ന് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എൻട്രി ഓപ്ഷനുകള്‍ മന്ത്രാലയം പിൻവലിച്ചു. വിസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വിസയാണ് അനുവദിക്കേണ്ടതെന്ന് ഇനി മുതല്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ തീരുമാനിക്കാം.അതേസമയം സൗദിയിലേക്കുള്ള സന്ദര്‍ശക വിസ അപേക്ഷയില്‍ രണ്ടുമാസം മുൻപാണ് മാറ്റങ്ങളുണ്ടായത്.ഒരു വിസയില്‍ സൗദിയിലേക്ക് പലവട്ടം വരാൻ സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ പിൻവലിച്ചിരുന്നു.ഇത് പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വി.എഫ്.എസ് […]
Read More

കേരളത്തിൽ ഇന്നും ചൂട് ഉയരും; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്.10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പ്.ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ […]
Read More

ബഹ്‌റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ,”ബഹ്‌റൈൻ മലയാളി കുടുംബം”,(BMK) റമ്ദാൻ മാസത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി, തൊഴിലാളികൾക്കൊപ്പം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അറാദിലെ ഷിപ്പിങ് കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 175 ഓളം തൊഴിലാളികൾ പങ്കെടുത്തു.സഹകരിച്ച ഏവർക്കും BMK ക്ക്‌ വേണ്ടി ഉപദേശക സമിതി അംഗവും ഇഫ്താർ മീറ്റ് കോ ഓർഡിനേറ്ററുമായ അബ്ദുൽ റെഹ്മാൻ കാസർഗോഡ്,പ്രസിഡന്റ്‌ : ധന്യ സുരേഷ്,സെക്രട്ടറി രാജേഷ് രാഘവ് ഉണ്ണിത്താൻ,ആക്ടിങ് ട്രെഷറർ പ്രദീപ്‌ കാട്ടിൽ പറമ്പിൽ എന്നിവർ നന്ദി അറിയിച്ചു.
Read More

കെസിഎ വനിത ദിനാഘോഷം സംഘടിപ്പിച്ചു

കെസിഎ ലേഡീസ് വിങ് വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെസിഎ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഷൂറ കൗൺസിൽ അംഗം നാൻസി ഖേദുരി മുഖ്യാതിഥിയായി പങ്കെടുത്തു. സലാം ബഹ്റിൻ മാഗസിൻ എഡിറ്റർ മീരാ രവി,ലൈഫ് ആൻഡ് സ്റ്റൈൽ മാനേജിങ് ഡയറക്ടർ ഹീന മൻസൂർ,ന്യൂ ഇന്ത്യ അഷ്വറൻസ് സിഓ നിമിഷ സുനിൽ കദം,ആർട്ടിസ്റ്റും മൗണ്ടനീറുമായ മധു ശാരദാ എന്നിവർ വിശിഷ്ടാതിഥികളായി അതിഥികളായി പങ്കെടുത്തു.ചടങ്ങിൽ വെച്ച് മുഖ്യാതിഥി നാൻസി ഖേദുരിക്ക് കെസിഎ ബീക്കൺ ഓഫ് ഹാർമണി അവാർഡ് സമ്മാനിച്ചു. […]
Read More

ബിഎംസി ഗ്രാൻഡ് ഇഫ്താർ ഇന്ന്(15 -03 -2025 )

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോടാനുബന്ധിച്ചു ബിഎംസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഇഫ്താർ വിരുന്നു ഈ വർഷവും വിപുലമായ രീതിയിൽ ഇന്ന് (മാർച്ച്15) വൈകിട്ടു ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും. ഏവരെയും ഇഫ്താർ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തു പറഞ്ഞു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന 800 ലധികം താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങൾക്കു വേണ്ടിയാണു ഈ വർഷത്തെ ഇഫ്താർ ഒരുക്കിയിരിക്കുന്നത്. കൂടാതെ ബഹ്‌റൈനിലെ ജീവകാരുണ്യ, സമുദായിക, സാംസ്‌കാരിക, രംഗത്തെ […]
Read More

പ്രവാസി ലീഗൽ സെൽ ഡിസബിലിറ്റി റൈറ്സ് വിങ് പ്രവർത്തനോൽഘാടനം മാർച്ച് 19ന്

പ്രവാസി ലീഗൽ സെൽ ആരംഭിക്കുന്ന ഡിസബിലിറ്റി റൈറ്സ് വിങ് പ്രവർത്തനോൽഘാടനം മാർച്ച് 19ന് നടക്കും. പ്രവാസ മേഖലയിൽ ഉള്ള ഭിന്നശേഷിക്കാർക്ക് ഇന്ത്യയിൽ വിദ്യാഭ്യാസം നടത്തുന്നതിനും തൊഴിൽ നേടുന്നതിനും മറ്റും പല ബുദ്ധിമുട്ടുകളും കണ്ടുവരുന്ന സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ കൂടുതൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ ഡിസബിലിറ്റി റൈറ്സ് വിങ് ആരംഭിക്കുന്നത്. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ അദ്ധ്യക്ഷൻ റിട്ടയേർഡ് ജഡ്ജ് പി. മോഹനദാസാണ് ഉൽഘാടന കർമ്മം നിർവഹിക്കുന്നത്. തുടർന്ന്‌ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ഛ് ജഡ്ജ് പഞ്ചാപകേശൻ […]
Read More

ഐസിഎഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഐസിഎഫ് ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള റമളാനിലെ രണ്ടാമത്തെ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി കൊടുവള്ളി,മുസ്ഥഫ ഹാജി കണ്ണപുരം, ഇബ്രാഹിം സഖാഫി,ശംസുദ്ധീൻ സഖാഫി എന്നിവർ നേതൃത്വം നൽകി.ഐസിഎഫ് ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം മാർച്ച് 20 നും ഈ സീസണിലെ അവസാന സംഘം ഏപ്രിൽ മൂന്നിനും യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 38859029, 33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Read More