ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; എം.ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടവുമായി മലയാളി അത്ലറ്റുകള്‍. പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കർ വെള്ളി മെഡൽ നേടി. 8.19 മീറ്റർ ചാടിയാണ് താരം നേട്ടം സ്വന്തമാക്കിയത്. 1500 മീറ്റർ ഓട്ടമത്സരത്തിൽ മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ് കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെഡൽ നേടി. ഇന്ന് നടന്ന 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സിലും ഷോട്ട് പുട്ടിലും ഇന്ത്യക്ക് സ്വർണം […]