BMC News Desk

കുവൈറ്റിന്റെ ദേശീയ ദിനത്തിൽ കുവൈത്ത് അമീറിന് ആശംസയറിയിച്ച്‌ ബഹ്‌റൈൻ ഭരണാധികാരികൾ

കുവൈറ്റ് ദേശീയ ദിനവും വിമോചനദിനവും ആഘോഷിക്കുന്ന വേളയില്‍ കുവൈത്ത് അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹിന് ആണ് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ,കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ എന്നിവർ ആശംസകൾ നേർന്നത്. ആമിറിന് ആയുരാരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും കുവൈത്ത് ജനതക്ക് അമീറിന്‍റെ കീഴില്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ കഴിയട്ടെയെന്നും ഹമദ് രാജാവ് ആശംസിച്ചു.
Read More

നിയമ ലംഘനം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 170 ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാന ഇരു ചക്ര വാഹനങ്ങളും പിടിച്ചെടുത്തു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 170 ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാന വാഹനങ്ങളും പിടിച്ചെടുത്തു. ബഹ്റൈനിലെ പ്രധാന പൊതു റോഡുകൾ, വാഹന പാതകൾ, റോഡ് ഷോൾഡറുകൾ, അടിയന്തര പാതകൾ, നിയുക്ത സ്റ്റോപ്പിംഗ് ഏരിയകൾ എന്നിവിടങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കരുത് എന്ന് ഫെബ്രുവരി 9ന് നിലവിൽ വന്ന പുതിയ നിയമം പാലിക്കാത്തതിനെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുo സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പറഞ്ഞു, പൊതു സുരക്ഷ ഉറപ്പാക്കാൻ […]
Read More

സമ്മർ സീസണ്‍ ഫ്ലൈറ്റുകള്‍ താല്‍ക്കാലികമായി റദ്ദാക്കി;എയർ ഇന്ത്യ എക്സ്പ്രസ്

ബഹ്റൈനില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി എന്നിവടേക്കും തിരിച്ചുമുള്ള സമ്മർ സീസണ്‍ ഫ്ലൈറ്റുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.ബഹ്റൈൻ-തിരുവനന്തപുരം ഫ്ലൈറ്റ് വരുന്ന മാർച്ച്‌ ആറ് മുതല്‍ 15 വരെയുള്ള നാല് സർവീസുകളും, ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാർച്ച്‌ വരെ കൊച്ചിയിലേക്കും തിരിച്ച്‌ ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.ഗള്‍ഫ് എയർ സർവീസുകള്‍ വെട്ടിച്ചുരുക്കിയതും എയർ ഇന്ത്യ എക്സ്പ്രസ് സമ്മർ സീസണ്‍ സർവീസ് റദ്ദാക്കുന്നതും ഒഴിവുകാലം അടുത്തത്തിനാൽ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി
Read More

എപിഎബി ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിച്ചു. ആർട്സ് ആൻ്റ് സ്പോർട്സ് കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, സബ് കോഓർഡിനേറ്റർമാരായി ഹരീഷ് ചെങ്ങുന്നൂർ, ആതിര പ്രശാന്ത് എന്നിവരുടെ നിയന്ത്രണത്തിൽ സനദിലുള്ള ഹോം ഓഫ് ബാഡ്മിൻ കോർട്ടിൽ ഡബിൾസ് ഇനത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ 8 പുരുഷ ടീമുകൾ പങ്കെടുത്തു.ആവേശകരമായ മത്സരത്തിൽ ഹിമാല് തമാങ്, കാളീറാം മഹറ്റോ എന്നിവർ ഒന്നാം സ്ഥാനവും, അഫ്സൽ അഷ്റഫ്, സായൂജ് കൃഷ്ണ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസോസിയേഷൻ പ്രസിഡൻറ് ലിജോ […]
Read More

ഐ സി എഫ് ഭാരവാഹികൾ ഷാഫി പറമ്പിൽ എം പി യെ സന്ദർശിച്ചു

ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ ഷാഫി.പറമ്പിൽ എം.പി.യുമായി . ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. കാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗവൺമെന്റിന്റെ സത്വരശ്രദ്ധയിൽ കൊണ്ടുവരുന്നതോടൊപ്പം പ്രവാസി പുനരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കുന്നതിനായി സജീവ ഇടപെടലുകളുണ്ടാവുമെന്നും ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി കൊടുവള്ളി, ജനറൽ സിക്രട്ടറി ഷാനവാസ് മദനി, എകണോമിക്സ് സിക്രട്ടറി സി.എച്ച് അഷ്റഫ്, അബ്ദുൽ സലാം പെരുവയൽ എന്നിവരടങ്ങിയ സംഘമാണ് എം.പി.യെ സാർശിച്ചത്.
Read More

പ്രവാസത്തിൻ്റെ വർത്തമാനവും ഭാവിയും പറഞ്ഞ് പ്രവാസി വെൽഫെയർ സംഗമം

അഞ്ചര പതിറ്റാണ്ടുകൾക്ക് ശേഷവും ഗൾഫ് പ്രവാസി കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്നു എന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിച്ച പ്രവാസം വർത്തമാനവും ഭാവിയും ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹികഘടനയെത്തന്നെ പുരോഗമനപരമായി മാറ്റിമറിക്കാൻ ഗൾഫ് പ്രവാസത്തിലൂടെ മലയാളിക്ക് സാധിച്ചു. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലെയും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായും ഗൾഫ് പ്രവാസത്തിലൂടെ കേരളത്തിന് കഴിഞ്ഞെങ്കിലും […]
Read More

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു. താന്‍ ആറ് പേരെ കൊലപ്പെടുത്തിയതായി പേരുമല സ്വദേശി അഫാന്‍ (23) ആണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഇതില്‍ അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ കാമുകി, സഹോദരന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More

ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ്, കൂട്ട നടത്തം സംഘടിപ്പിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച (21-02-2025) രാവിലെ 9 മണിക്ക് വെൽനെസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഏവരെയും സ്വാഗതം ചെയ്തു,ചെയർമാൻ കൃഷ്ണകുമാർ ഡി പതാക കൈമാറി ചടങ്ങ് ഔപചാരീകമായി ഉൽഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളുമടക്കാം 100ൽ ഏറെ പേർ പങ്കെടുത്തു,വെൽനെസ്സ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ, കൺവീനർ ശ്രീലാൽ എന്നിവർ നേതൃത്വം നൽകി, വൈസ് ചെയർമാൻ പ്രകാശ്‌ കെ പി നന്ദി രേഖ പ്പെടുത്തി.
Read More

വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ് വിൻറ്റെർ ക്യാമ്പ് സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിൻറ്റെർ ക്യാമ്പ് സംഘടിപ്പിച്ചു.ഖർസാകാനിലെ ഗ്ലോറിയ ഗാർഡനിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ, ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ ഇരുന്നൂറോളം പേർ പങ്കെടുത്തു. കുട്ടികൾക്കും ലേഡീസിനും കപ്പിൾസിനുമായി ഒരുക്കിയിരുന്ന രസകരമായ ഗെയിമുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ മാറ്റ് കൂട്ടി. വിവിധ ഗെയിമുകളിൽ വിജയികളായവർക്ക് ലേഡീസ് വിങ്ങിൻറെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു. കൂടാതെ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട […]
Read More

കെസിഎ മലയാളം പ്രസംഗ വേദി-151ആം യോഗം ആഘോഷപൂർവ്വം സംഘടിപ്പിച്ചു.

കെസിഎ മലയാള പ്രസംഗം വേദിയുടെ 151 ആമത്തെയോഗവും അന്താരാഷ്‌ട്ര മാതൃഭാഷാ ദിനാചാരണവും നടത്തി. കെസിഎ യിൽവച്ച് നടന്ന ചടങ്ങിൽ സജി മാർക്കോസ് മുഖ്യാതിഥിയും, ഇ എ സലിം വിശിഷ്ടാതിഥിയായി പങ്കെടുത്തു. “മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ” വള്ളത്തോളിന്‍റെ ഏറെ പ്രശസ്‌തമായ വരികളെ ഉദ്ധരിച്ചു കൊണ്ടും ഭാഷയെയും, പ്രസംഗവേദിയുടെ പ്രധാനത്തെക്കുറിച്ചും,ആകർഷണമായ പ്രസംഗത്തിൽ ഇരുവരും സദസ്സിനെ അഭിസംബോധന ചെയ്തു. തുടർന്ന് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രസംഗവേദി പ്രസിഡണ്ട് റോയ് സി ആന്റണി, വൈസ് പ്രസിഡണ്ട് തോമസ് […]
Read More