BMC News Desk

ഷാഫി പറമ്പിൽ എം.പിയെ പാക്‌ട് ഭാരവാഹികള്‍ സന്ദർശിച്ചു

ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ ഷാഫി പറമ്പിൽ എം.പിയെ പാക്‌ട് ഭാരവാഹികള്‍ സന്ദർശിച്ചു. പാലക്കാട്‌ എം.എല്‍.എ ആയിരുന്നപ്പോള്‍ പാക്‌ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഷാഫി പറമ്പിൽ ബഹ്‌റൈനില്‍ എത്തിയിരുന്നു. പമ്ബാവാസൻ നായർ, പാക്‌ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ, ജനറല്‍ സെക്രട്ടറി ശിവദാസ് നായർ, സതീഷ് കുമാർ, കെ.ടി രമേഷ്, സല്‍മാനുല്‍ ഫാരിസ്, ജഗദീഷ് കുമാർ, രാമനുണ്ണി കോടൂർ തുടങ്ങിയവരാണ് എം.പിയെ സന്ദർശിച്ചത്.
Read More

ഐ.സി.എഫ്. പ്രകാശതീരം 25 ഖുർആൻ പ്രഭഷണം പ്രൗഢമായി.

വിശുദ്ധ ഖുർആൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം 2025 പ്രൗഢമായി. മനാമ അദാരി പാർക്ക് ന്യൂസീസൺ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സികട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുർആൻ പ്രഭാഷണം നടത്തി. ഖുർആൻ മാനവരാശിക്ക് മുഴുവൻ വഴി കാട്ടിയാണെന്നും ഖുർആൻ ഉൾക്കൊണ്ട് സൽകർമ്മങ്ങളിലൂടെ ജീവിതവിശുദ്ധി കൈവരിച്ച് വിജയികളാവാൻ വിശ്വാസികൾ പ്രതിജ്ഞാബന്നരാവണമെന്നും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ബോദിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി […]
Read More

ഐവൈസി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണ സംഗമവും, ഏരിയ കൺവെൻഷനും സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ ബുദയ്യ ഏരിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഇ.കെ യുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു.ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ കിഷോർ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ ജനറൽ സെക്രട്ടറി […]
Read More

യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ആരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്‌റൈനും അൽ ഹിലാലും ചേർന്ന് മനാമ സെൻട്രൽ അൽ ഹിലാലിൽ വെച്ചു വെള്ളിയാഴ്ച (28•02•2025) രാവിലെ 8 മുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒരു വ്യക്തിക്ക് അത്യാവശ്യം വേണ്ട അടിസ്ഥാനപരമായ രക്തപരിശോധനകൾ യാതൊരു ചെലവും കൂടാതെയാണ് UNIB ചെയ്യുന്നത്.കൂടാതെ രക്തപരിശോധനകൾക്ക് ശേഷം തുടർന്ന് വരുന്ന പതിനഞ്ച് ദിവസം വരെ സൗജന്യ ഡോക്ടർസ് കൺസൾട്ടേഷനുകൾ ലഭിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ബഹ്റൈനിലെ നേപ്പാളി സമൂഹത്തിനുവേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈനിൽ ആതുര സേവന മേഖലയിൽ മികച്ച സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിൻറെ മനാമ സെൻട്രൽ ബ്രാഞ്ച്, ബഹ്റൈനിലെ നേപ്പാളി കമ്മ്യൂണിറ്റിക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേപ്പാൾ എംബസിയുടെയും നേപ്പാളി ക്ലബ്ബ് ബഹ്‌റൈന്റെയും സഹകരണത്തോടെ ഫെബ്രുവരി 21 വെള്ളിയാഴ്ച നടന്ന പരിപാടി നേപ്പാൾ അംബാസഡർ തീർത്ഥ രാജ് വാഗ്‌ലെ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. നേപ്പാളി ക്ലബ്ബിന്റെ പ്രസിഡന്റ് ദീപക് ഗുരുങ്, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, […]
Read More

പ്രവാസി ലീഗൽ സെൽ ബംഗളൂരു ചാപ്റ്റർ അദ്ധ്യക്ഷ;അഡ്വക്കേറ്റ് ടി.ഒ.രജിത

പ്രവാസി ലീഗൽ സെൽ ബംഗളൂരു ചാപ്റ്റർ അദ്ധ്യക്ഷയായി അഡ്വക്കേറ്റ് ടി.ഒ. രജിത നിയമിതയായി. കർണാടക ഹൈക്കോടതി അഭിഭാഷകയായ രജിത നിരവധി വർഷങ്ങളായി കർണാടക കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇരുപത്തിയഞ്ചു വർഷത്തിലേറെയായി അഭിഭാഷക രംഗത്തുള്ള അഡ്വക്കേറ്റ് ടി.ഒ. രജിത ആർ. ജെ അസ്സോസിയേറ്റ്സ് എന്ന നിയമസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കൂടെയാണ്. നിരവധി പ്രവാസികളുള്ള ബംഗളൂരുവിൽ പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനും മറ്റും ഈ നിയമനം സഹായകരമാവുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം […]
Read More

സാംസ കിഡ്സ് വിങ്ങിനെ ഇനി ഇവർ നയിക്കും

സാംസ കിഡ്സ് വിങ്ങിന്റെ പുതിയ സാരഥികൾ ചുമതല ഏറ്റു. 21/2/25 വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് സൽമാനിയ കലവറ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി സിഎസ്ഐ ചർച്ച് വികാരി ബഹു.റവറന്റ് ഫാദർ അനൂപ് സാം പങ്കെടുത്തു. ജനറൽ സെക്രട്ടറി അനിൽകുമാർ ഏ വി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷപദം അലങ്കരിച്ചു. കിഡ്സ് വിംഗ് കൺവീനർ മനീഷ് പൊന്നോത്ത് ആമുഖപ്രഭാഷണം നടത്തി, പുതിയ ഭാരവാഹികളെ ജോയിന്റ് കൺവീനർ ഇൻഷാ റിയാസ് പരിചയപ്പെടുത്തി.തുടർന്ന് വിശിഷ്ട […]
Read More

പാസ്പോർട്ട് കവറുകളുടെ നിർബന്ധിത വിൽപ്പനക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി.

ഇന്ത്യയിലുടനീളമുള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (പി.എസ്.കെ) വഴി അനധികൃതമായി പാസ്പോർട്ട് പ്രൊട്ടക്റ്റീവ് കവറുകൾ വിൽപ്പന നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ വിദേശ കാര്യ മന്ത്രാലയത്തിന് നിവേദനം നൽകി.നിലവിൽ ഇന്ത്യയിലുടനീളം 37 റീജിണൽ പാസ്പോർട്ട് ഓഫീസുകൾക്ക് കീഴിലായി 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങളും 424 പോസ്റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുമാണുള്ളത്. 2008 മുതൽ ഇന്ത്യയിലെ പി.എസ്.കെ കളിലെ പാസ്‌പോർട്ട് അപേക്ഷാ സേവനങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസി (ടി.എസ്.എസ്)നാണ്. പ്രസ്തുത സ്ഥാപനം ഈ […]
Read More

ബിഡികെ- എസ്ഒഎസ്- ഐസിഎഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, സയൻസ് ഓഫ് സ്പിരിച്ചുവാലിറ്റി (എസ്ഒഎസ്), ഐസിഎഐ ബഹ്‌റൈൻ ചാപ്റ്റർ എന്നിവരുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 110 ഓളം പേര് ക്യാമ്പിൽ രക്തം നൽകി.ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയ്,ട്രഷർ സാബു അഗസ്റ്റിൻ,വൈസ് പ്രസിഡണ്ട് രമ്യ ഗിരീഷ്, ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ,ക്യാമ്പ് കോഓർഡിനേറ്റർ സലീന റാഫി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, ഗിരീഷ് ആർ.ജെ, ഫാത്തിമ സഹല […]
Read More

ബഹ്റൈൻ പ്രതിഭ മുഹറഖ് യൂണിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പും നോർക്ക-ക്ഷേമനിധി രജിസ്ട്രേഷനും നടത്തി.

ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലെ മുഹറഖ് യൂണിറ്റ് അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജീവിത ശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകൾ, ഡോക്ടറുടെ സൗജന്യ പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. പ്രവാസികൾക്കുള്ള കേരളസർക്കാരിന്റെ നോർക്ക ക്ഷേമനിധി കാർഡുകൾക്കുള്ള രജിസ്ട്രേഷനും മെഡിക്കൽ ക്യാമ്പിനൊപ്പം സംഘടിപ്പിച്ചു.ഹ്രസ്വമായി സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങ് ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി വി നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് […]
Read More