BMC News Desk

ബിഡികെ – അൽ റബീഹുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും പ്രസ്തുത വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പ് നടത്തി റിസൾട്ടുമായി ആവശ്യമുള്ള ഡോക്ടറെ കാണുന്നതിനുള്ള സൗജന്യ സേവനവും ക്യാമ്പിൽ പങ്കെടുത്തവർക്ക് അൽ റബീഹ് മെഡിക്കൽ സെന്റർ ഒരുക്കുകയുണ്ടായി. മെഡിക്കൽ ക്യാമ്പിന്റെ സമാപന […]
Read More

മക്കയിൽ ഹജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരിച്ചു.

മക്ക∙ മക്കയിൽ ഹജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരിച്ചു. ആറു പേർക്ക്‌ പരുക്ക്.  ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്.അറഫയ്ക്ക് കിഴക്ക് വാദി അൽഅഖ്ദറിൽ കമ്പനി വാടകക്കെടുത്ത വെയർഹൗസിലാണ് തീ പടർന്നുപിടിച്ചതെന്നും പഴയ ഫർണിച്ചർ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും കമ്പനി പറഞ്ഞു.
Read More

ഫ്രണ്ട്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു.

മനാമ : ഫ്രണ്ട്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ “മില്ലത്ത് ഇബ്രാഹിം” എന്ന വിഷയത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ സജീർ കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി. സത്യത്തിന്റ പാതയിൽ ഉറച്ചു നിൽക്കുന്ന വിശ്വാസി സമൂഹത്തിന് എന്നും കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വരും എന്നതാണ് മഹാനായ പ്രവാചകൻ ഇബ്രാഹീം നബി (അ) യുടെയും കുടുംബത്തിന്റെയും ജീവിതാനുഭവങ്ങൾ നൽകുന്ന പാഠമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പരീക്ഷണങ്ങളെ അതിജയിക്കാൻ കരുത്തുകാട്ടുന്നവർക്കാണ് […]
Read More

ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.

മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു.ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ:മുബീന,മക്കൾ:അഫ്‌നാൻ,അദ്‌നാൻമൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഐ.വൈ.സി.സി പ്രവർത്തകർ അറിയിച്ചു
Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

എടപ്പാൾ ∙ മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലരായ കഥാപാത്രങ്ങളിൽ പലരും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി വരഞ്ഞ ദീർഘകായരായാണ്. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ചിരുന്നു നമ്പൂതിരി. 1925 ൽ പൊന്നാനി […]
Read More

കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂരിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതല്‍ക്കുണ്ടിലെ വനപ്രദേശത്താണ് ഉരുള്‍പൊട്ടിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേ സമയം വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്. ദുരന്ത സാധ്യത കണക്കിലെടുത്ത് ഇവിടത്തെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ ഇന്ന് രാവിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ നിന്നായി 57 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കക്കാട് ചെക്കി ചിറയില്‍ വീടുകളിലും വെള്ളം കയറി.  
Read More

ബഹ്‌റൈൻ പ്രവാസിയുടെ ചികിത്സക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ കൈതാങ്ങ്

ബഹ്‌റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് വേണ്ടി കൈകോർത്ത് വോയ്‌സ് ഓഫ് ആലപ്പി. ക്യാൻസർ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്‌സ് ഓഫ് ആലപ്പിയുടെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്താൽ അദ്ദേഹത്തിന് ചികിത്സ സഹായം നൽകാൻ സാധിച്ചു.കേവലം 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും രോഗ ബാധിതരായി ഈ അടുത്ത കാലത്താണ് മരിച്ചത്, ചെറുപ്പംമുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും, അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചിലവുകളുമൊക്കെ താമസത്തിനു വീടോ ഭൂമിയോ പോലുമില്ലാത്ത അരുണിന്റെ ചുമലിലായിരുന്നു. ബഹ്റൈനിലേയ്ക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് […]
Read More

ജാഗ്രത; സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയ ചിലർ നിയമക്കുരുക്കിൽ.

റിയാദ്: സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയവരും ഹുറൂബാകുന്നു. സൗദി പൗരന്മാരുടെ പേരിലുള്ള പേഴ്‌സണൽ വിസിറ്റ്, സൗദിയിലെ സ്ഥാപനങ്ങളുടെ പേരിലുള്ള ബിസിനസ് വിസിറ്റ് എന്നീ വിഭാഗങ്ങളിലാണ് വിദേശ രാജ്യങ്ങളിലെ ചില ഏജൻസികൾ വ്യാജ വിസകൾ പുറത്തിറക്കി ഉപയോക്താക്കളെ നിയമക്കുരുക്കിലാക്കുന്നത്.സൗദി പൗന്മാരുടെ പേരിലുള്ള വ്യക്തിഗത സന്ദർശക വിസയാണ് ഇപ്പോൾ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ഇരകളിൽ പലരും ഹുറൂബായി സൗദിയിൽ നിയമനടപടി നേരിടുകയോ നാടുകടത്തൽ കേന്ദ്രം വഴി എക്‌സിറ്റിൽ പോയി ഇനിയൊരിക്കലും സൗദിയിൽ വരാൻ കഴിയാത്ത വിധം കുരുക്കിലകപ്പെടുകയോ ചെയ്തിരിക്കുകയാണ്. സൗദി […]
Read More

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​​ കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​​ ഇത്​. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക്​ അപേക്ഷിക്കേണ്ടത് മുഹറം ഒന്ന്​ (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ്​ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.  
Read More

ജനസാഗരം തീർത്ത് കണ്ണൂർ ജില്ലാ കെഎംസിസി ഈദ് സംഗമം

മനാമ: ബഹ്റൈൻ കണ്ണൂർ ജില്ലാ കെഎംസിസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ് സംഗമവും കനിവ് പ്രചരണവും എന്ന പരിപാടി’ കെഎംസിസി ആസ്ഥാനമന്ദിരത്തിൽ ഉൾകൊള്ളാവുന്നതിലും വലിയൊരു ജനാവലിയെ സാക്ഷ്യം നിർത്തി പ്രൗഡ ഗംഭീരമായി നടന്നു.മുഹറഖ് കെഎംസിസി ഐനുൽ ഹുദാ മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനത്തോടെ തുടങ്ങിയ പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച അഷ്റഫ് മഞ്ചേശ്വരം, സിദ്ധീഖ് കണ്ണാടിപറമ്പ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് […]
Read More