രാജ്യ സേവനത്തിന് തയ്യാറാണോ എങ്കിൽ കാമ്പെയ്‌നിനായുള്ള വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
ബഹ്‌റൈൻ രാജ്യത്തിനെതിരായ ശത്രുതാപരമായ ഇറാനിയൻ ആക്രമണങ്ങളെ നേരിടുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി നാഷണൽ വോളണ്ടിയറിങ് പ്ലാറ്റ്‌ഫോം വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഈ കാലയളവിൽ സമൂഹ ഐക്യദാർഢ്യവും കൂട്ടായ പ്രതികരണവും ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ ഉത്തരവാദിത്ത ബോധത്തിൽ നിന്നാണ് ഈ തീരുമാനം. സന്നദ്ധസേവനം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികളെ നാഷണൽ വോളണ്ടിയറിങ് പ്ലാറ്റ്‌ഫോം (volunteer.gov.bh) വഴി രജിസ്റ്റർ ചെയ്യാൻ ക്ഷണിക്കുന്നു.ദേശീയ ആവശ്യങ്ങൾക്കനുസൃതമായി വോളണ്ടിയർ മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അതിൽ ആരോഗ്യം, എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, റെഗുലേറ്ററി മേഖലകളും ആവശ്യാനുസരണം മറ്റ് മേഖലകളും […]









