സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്; മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു,
സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് , തീർത്ഥാടക തിരക്ക് കണക്കിലെടുത്ത് ശബരിമല മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. 25 നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമാണ് ഈ ദിവസം ദർശനം നടത്താനാവുക.മണ്ഡല പൂജ നടക്കുന്ന 26ന് 60000 പേരിലേക്കും വെർച്വൽ ക്യൂ ചുരുക്കി.സ്പോട് ബുക്കിംഗ് പൂർണമായി ഒഴിവാക്കാനാണ് ആലോചനയെങ്കിലും അന്തിമ തീരുമാനം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതായിരിക്കും. മണ്ഡല മകര വിളക്കിനോട് അനുബന്ധിച്ച് ജനുവരി […]