ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി
ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് ജോലി ആവശ്യാർഥം സൗദിയിലേക്ക് പോവുന്ന ഒഐസിസി ഭാരവാഹികളായ ഹുസൈനും ഷംനക്കും ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കഴിഞ്ഞ പതിനെട്ട് വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഹുസൈനും ഷംനയും ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.കലാ രംഗത്ത് ബഹ്‌റൈൻ ഒഐസിസിയുടെ മുഖം കൂടിയായിരുന്നു ഹുസൈനും കുടുംബവും എന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല കമ്മിറ്റി പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷനായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ചു. ഒഐസിസി ആക്റ്റിങ് […]









