BMC News Desk

കുറുവ സംഘത്തിലെ 2 പേർ കേരളാ പൊലീസിന്റെ പിടിയി‌ൽ;.പിടികൂടിയത് ഇടുക്കിയിൽ നിന്ന്

കുറുവ സംഘത്തിലെ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളായ രണ്ടുപേർ കേരള പൊലീസിന്റെ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയി‌ലായത് കറുപ്പയ്യയും നാഗരാജുവും.ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.
Read More

വിദ്യാഭ്യാസം,ആരോഗ്യം,അതിദാരിദ്ര്യ നിര്‍മാര്‍ജനം മുന്‍ഗണന; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം.

പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേകറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം. പാർപ്പിട പദ്ധതി, ദാരിദ്ര്യ നിർമാർജനം, തുടങ്ങി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് നയപ്രഖ്യാപന പ്രസംഗം. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയാകുന്നെന്ന് പ്രസംഗത്തിൽ കേന്ദ്രസർക്കാരിന് പരോക്ഷ വിമർശനവുമുണ്ട്.സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ സൂചിപ്പിച്ചു. മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഗവർണർ വ്യക്തമാക്കി.ഏറെ കാലത്തിന് ശേഷം സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും […]
Read More

ആശുപത്രിയിൽ ഉമാ തോമസിനെ കാണാനെത്തി മുഖ്യമന്ത്രി;എന്നെ ചേര്‍ത്തുപിടിച്ചു,ഒരുപാട് സന്തോഷം;ഉമാ തോമസ്

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോ​ഗ്യ വിവരങ്ങൾ തിരക്കിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എന്നെ ചേര്‍ത്തുപിടിച്ചു, ഒരുപാട് സന്തോഷം. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാൽ […]
Read More

എസ്എൻസിഎസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എസ് എൻ സി എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ശ്രെദ്ധേയമായി, വൈദ്യ പരിശോധനയുടെ ഉൽഘാടനചടങ്കിൽ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിന് എസ് എൻ സി എസ് ആക്ടിംഗ് ചെയർമാൻ പ്രകാശ്‌ കെ പി, ആക്ടിംഗ് സെക്രട്ടറി ഷൈൻ സി, എന്നിവർ ചേർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.കൂടാതെ ബി ഐ ഐ ഇ സി ഒ കമ്പനി പ്രതിനിധി ബീനോയ് എന്നിവർക്കുള്ള ഉപഹാരവും നൽകുകയുണ്ടായി. വെൽനെസ്സ് ഫോറം കോർഡിനേറ്റർ ഓമനക്കുട്ടൻ,വെൽനെസ്സ് വിഭാഗം […]
Read More

ഹണി റോസിനെതിരായ പരാമര്‍ശം നടത്തിയ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ

രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്. സംഭവത്തിൽ പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി. ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി […]
Read More

അമ്മയെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കും’; ഗ്രീഷ്മക്ക് പരമാവധി ശിക്ഷലഭിക്കണം, ഷാരോണിന്റെ കുടുംബം

ഷാരോൺ വധക്കേസിലെ വിധി ഷാരോണിന്റെ മാതാപിതാക്കൾ കേട്ടത് പൊട്ടിക്കരച്ചിലോടെയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കുമെന്നു ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു. ഗ്രീഷ്മക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നും കുടുംബം വിശ്വസിക്കുന്നത് .വിധി കേൾക്കാൻ ഷാരോണിന്റെ പിതാവ് ജയരാജും മാതാവ് പ്രിയയും കോടതിയിലേക്ക് പോയില്ല. ഗ്രീഷ്മ കുറ്റക്കാരി എന്ന് കണ്ടെത്തിയത് സന്തോഷം ഉണ്ടെന്നും, ഗ്രീഷ്മയുടെ മാതാവിനെ വെറുതെ വിട്ടതിൽ തുടർ നിയമ നടപടി സ്വീകരിക്കുമെന്നും പിതാവ് ജയരാജ് പറഞ്ഞു.പൊലീസും മാധ്യമങ്ങളും തങ്ങൾക്കൊപ്പം നിന്നെന്ന് ഷാരോണിൻ്റെ മാതാവ് […]
Read More

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി നാളെ; അമ്മെ കോടതി വെറുതെ വിട്ടു

ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിര്‍മല കുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതാണ് […]
Read More

ഒന്നരമാസം നീണ്ടു നിൽക്കുന്ന കേരളോത്സവം 2025 ന് സമാജത്തിൽ 19 ന് അരങ്ങുണരും.

പതിനൊന്നു വർഷങ്ങൾക്കുശേഷം പുതിയ കെട്ടിലും മട്ടിലും തിരികെയെത്തുന്ന കേരളോത്സവം 2025 മത്സരങ്ങൾക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ജനുവരി 19 ന് തുടക്കമാകും. ഒന്നര മാസത്തോളം നീളുന്ന കലാമാമാങ്കത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും ആസ്വദിക്കാവുന്ന രീതിയിൽ നിരവധി പരിപാടികളാണ് സമാജം അങ്കണത്തിൽ അരങ്ങേറുമെന്ന് സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2000 ൽ രൂപീകരിക്കപ്പെട്ട പരിപാടിയാണ് കേരളോത്സവം. സമാജം അംഗങ്ങൾക്കും 18 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാവുന്ന കേരളോത്സവത്തിന്റെ […]
Read More

ബീറ്റസ്‌ ഓഫ് ബഹ്‌റൈൻ മുച്ചക്ര വാഹനം കൈമാറി

പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി പ്രസാദിന് ഉപജീവനോപാതിയായി മുച്ചക്ര വാഹനം നൽകി .മാവേലിക്കര MLA കെ. എസ് അരുൺകുമാർ ആണ് വാഹനം കൈമാറിയത്.ചെങ്ങന്നൂർ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെബിൻ വർഗീസ്, തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോഹൻ കുമാർ, വാർഡ് മെമ്പർ ഗീത മുരളി എന്നിവർ സന്നിഹിതർ ആയിരുന്നു.2024 ഡിസംബർ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോൾ റൌണ്ട്സിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് ആണ് വാഹനം നൽകാൻ സാധിച്ചതെന്ന് എന്ന് കൺവീനർമാരായ […]
Read More

ലാല്‍കെയേഴ്സ് ”പാതിരാമഴ” വിന്‍റര്‍ ക്യാംപ് സംഘടിപ്പിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ”പാതിരാമഴ” എന്ന പേരില്‍ പുതു വര്‍ഷാഘോഷവും, വിന്‍റര്‍ ക്യാന്‍പും സംഘടിപ്പിച്ചു. വൈകിട്ട് ഏഴ് മണിക്ക് തുടങ്ങിയ ക്യാംപ് പിറ്റേന്ന് പുലരും വരെ നീണ്ടു നിന്നു നാടന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍ നിറഞ്ഞ ലൈവ്  കുക്കിങ്ങിലും, അന്താക്ഷരിയിലും,കായിക മത്സരങ്ങളിലുമെല്ലാം അംഗങ്ങൾ പങ്കെടുത്തു.ക്യാംപിനിടയില്‍ നടന്ന യോഗപരിപാടികള്‍ക്ക് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ ക്യാംപ് ഉത്ഘാടനം ചെയ്തു. കണ്‍വീനര്‍ ജൈസണ്‍ സംസാരിച്ചു.സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും, ട്രഷറര്‍ അരുണ്‍ജിനെയ്യാര്‍ നന്ദിയും പറഞ്ഞു.വൈശാഖ്,ലിബി […]
Read More