BMC News Desk

ലോകകപ്പ്: ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന തീയതികൾ അറിയാ൦, ഒമ്പത് ടീമുകളുമായും ഏറ്റുമുട്ടും

ടൂര്‍ണമെന്‍റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത് ഇന്ത്യയുടെ മത്സരങ്ങൾ (തിയതി, എതിർ ടീം, സ്റ്റേഡിയം) ഒക്ടോബർ 8 – ഇന്ത്യ-ആസ്‌ട്രേലിയ, ചെന്നൈ ഒക്ടോബർ 11 – ഇന്ത്യ – അഫ്ഗാനിസ്താൻ, ഡൽഹി ഒക്ടോബർ 15 – ഇന്ത്യ – പാകിസ്താൻ, അഹമ്മദാബാദ് ഒക്ടോബർ 19 – ഇന്ത്യ – ബംഗ്ലാദേശ്, പൂനെ ഒക്ടോബർ 22- ഇന്ത്യ – ന്യൂസിലാൻഡ്, ധരംശാല ഒക്ടോബർ 29- ഇന്ത്യ – ഇംഗ്ലണ്ട്, ലഖ്‌നോ നവംബർ 2- ഇന്ത്യ – ക്വാളിഫയർ 2, മുംബൈ […]
Read More

സിറോ മലബാർ സൊസൈറ്റി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ സിംസ് കുട്ടികൾക്കായി സമ്മർ ക്യാമ്പ്, കളിമുറ്റം 2023 സംഘടിപ്പിക്കുന്നു. ജൂലൈ 4 ന് തുടങ്ങുന്ന കളിമുറ്റം സമ്മർ ക്യാമ്പ് ഓഗസ്റ്റ് 18 വരെ നീണ്ട് നിൽക്കും. അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് കളിമുറ്റം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ, ഡാൻസ്,മ്യൂസിക്, ആർട് ആൻഡ് ക്രാഫ്റ്റ്, ഫോട്ടോഗ്രാഫി, അഭിനയ കളരി, ലൈഫ് സ്കിൽ, പേഴ്സണാലിറ്റി ഡെവലൊപ്മെൻറ്, കരാട്ടെ, ടൂർ […]
Read More

സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷൻ ജൂലൈ 2ന്.

മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള കടുത്ത അവഗണന മൂലം പ്രവാസികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ജനങ്ങളുടെയും അധികാരികളുടെയും ജനപ്രതിനിധികളുടേയും മുന്നിൽ എത്തിക്കാനുള്ള ക്രിയാത്മകമായ ആദ്യഘട്ട പരിപാടികൾക്ക് സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ കമ്മിറ്റി രൂപം നൽകി. ജൂലായ് 2 ഞായറാഴ്ച വൈകുന്നേരം 7. 30ന് സൽമാനിയ ബിഎംസി ഓഡിറ്റോറിയത്തിൽ പ്രവാസി ബഹുജന കൺവെൻഷൻ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. അതോടൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകുക, വിമാനത്താവളത്തിനടുത്ത് അടിസ്ഥാന സൗകര്യ വികസനം നടത്തുക, വിമാനത്താവളത്തിൽ […]
Read More

ചർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും: മദനിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു

കൊച്ചി: കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം നേരിട്ട അബ്ദുൾ നാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കടുത്ത ചർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും നേരിട്ടതിനെ തുടർന്നാണ് മദനിയെ അഡ്മിറ്റ് ചെയ്തത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനി ഇന്ന് കൊല്ലത്തേക്ക് പോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഭേദമായ ശേഷമായിരിക്കും ഇനി യാത്ര തുടരുക. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടർന്നാണ് പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി കേരളത്തിലെത്തിയത്. അച്ഛന്‍റെ ആരോഗ്യനില മോശമായതിനെ […]
Read More

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഡോ:ജോർജ് മാത്യുവിനേയും കുടുബത്തിനേയും ആദരിച്ച് ബി.എം.ബി.എഫ്

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാകുന്ന കച്ചവട രംഗത്ത് ഏറെ സുപരിചിത കൂട്ടായ്മയായ ബി എം ബി എഫ് എന്ന ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ചെയർമാൻ ഡോ ജോർജ് മാത്യുവിനും ഭാര്യ അന്നമ്മ ജോർജ് മാത്യുവിനും കുടുബത്തിനും പ്രൗഡഗംഭീരമായി മലയാളി ബിസിനസ് ഫോറം ആദരവ് നൽകി.ബി എം ബി എഫ് കുടുബഗാംഗങ്ങളും ,സാമൂഹ്യ സേവന മേഖലയിലേയും,കച്ചവട രംഗത്തെയും പ്രമുഖരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ വിശിഷ്ടാതിഥിയായി ഗൾഫ് മേഖലയിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകയും യോഗാ […]
Read More

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ഉദയഗിരി ഗ്രാമപഞ്ചായത്തിലെ വടക്കൻ ഞാലിപ്പറമ്പിൽ ടോണി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള, പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് ആറ് ഫാമുകളിലെയും മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണം ഏർപ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. രോഗബാധിത മേഖലയിലെ മനീഷ് മോഹൻദാസ് കിളിർകുന്നേൽ, സുനിൽ ഉപ്പൻമാക്കൽ, ജിംസൺ മാത്യു പൂച്ചവാലേൽ, ബിജു […]
Read More

ഐവൈസിസി “ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഇന്റെണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് “സംഘടിപ്പിച്ചു.

മനാമ:ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഇന്റെണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പേരിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ 9 ഏരിയ കമ്മറ്റിയിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മനാമ ലെജൻഡ്സ്‌ എഫ്സിയെ തോൽപ്പിച്ച് സൽമാനിയ ടസ്‌കേഴ്‌സ് ജേതാക്കളായി. മികച്ച കളിക്കാരനായി ഹാഷിഫ് ,മികച്ച ഗോൾ കീപ്പറായി റിയാസിനെയും,മികച്ച ഡിഫെൻഡറായി ഷഫീക് ചാലക്കുടിയെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡ് ഫാൽക്കൺ എഫ് സി ഗുദൈബിയ നേടി. കെഎഫ്‍എ സെക്രട്ടറി സജാദ് സുലൈമാൻ ടൂർണമെന്റ് […]
Read More

നടൻ സി വി ദേവ് അന്തരിച്ചു

കോഴിക്കോട്: നടൻ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സന്ദേശം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ, ഞാന്‍, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
Read More

‘ബഹ്​റൈൻ ബീറ്റ്​സ്’ മെഗാ മ്യുസിക്കൽ ആന്‍റ്​ എൻടെർടൈൻമെന്‍റ്​ ഷോ ജൂൺ 30ന്

മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ബഹ്​റൈൻ ബീറ്റ്​സ്’ മെഗാ മ്യുസിക്കൽ ആന്‍റ്​ എൻടെർടൈൻമെന്‍റ്​ പരിപാടി ഈമാസം മുപ്പതിന് (ജൂൺ30ന്) വൈകുന്നേരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. മലയാളികളുടെ മനം കവർന്ന ലെജന്ററി സിംഗർ ഉണ്ണി മേനോനടക്കം മൂന്നു തലമുറകളുടെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ഗായകർ ബഹ്റൈൻ ബീറ്റ്സിൽ അണിനിരക്കും. വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ, ആൻ ആമി, ചിത്ര അരുൺ, എട്ടുവയസ്സുള്ള സംഗീതപ്രതിഭ മേഘ്ന സുമേഷ്, എന്നിവർ വിവിധ രാഷകളിൽ ഗാനങ്ങൾ ആലപിക്കും.പ്രസിദ്ധ കണ്ടംപററി ഡാൻസർ റംസാൻ മുഹമ്മദും സംഘവും […]
Read More

അറഫാ സംഗമം നാളെ ;ഹജ് കർമങ്ങൾക്ക് തുടക്കം.

ഹജിന്റെ മർമപ്രധാനമായ അറഫ സംഗമം നാളെ. ഇതിനായി തൂവെള്ള വസ്ത്രധാരികളായ തീർഥാടക ലക്ഷങ്ങൾ ഇന്ന് മിനയിൽ.മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. നാളെ രാത്രിവരെ പ്രാർഥനയിൽ അവർ മുഴുകും.രോഗികളായി ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ആംബുലൻസുകളിൽ അറഫയിൽ എത്തിക്കും. അറഫ ദിവസം ഉച്ച നിസ്കാരത്തിന് മുമ്പായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. അറഫാ പ്രഭാഷണം സൗദിയിലെ മുതിർന്ന പണ്ഡിത സഭാംഗം ഷെയ്ഖ് ഡോ. യൂസുഫ് […]
Read More