BMC News Desk

ബഹ്‌റൈൻ പ്രതിഭ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “പ്രവാസവും പ്രമേഹവും” എന്ന പേരിൽ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ അഭിഗൈൽ കരോലിൻ ഡേവിഡ് നയിച്ചു.പ്രവാസജീവിതത്തിൽ പ്രമേഹ നിയന്ത്രണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. പങ്കെടുത്ത നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. വിഷയവതാരക സദസ്സുമായി സംവദിക്കുകയും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയും ചെയ്തു.ഹാജിയത് യൂണിറ്റ് സെക്രട്ടറി സരിത മേലത്ത് […]
Read More

കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും – വിനോദ് വൈശാഖി

കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷൻ മുൻ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മുൻ വൈസ് ചെയർമാനുമായ വിനോദ് വൈശാഖി. ബഹ്‌റൈൻ പ്രതിഭയുടെ 2026-27 പ്രവർത്തനവർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം അദിലിയയിലെ ബാംഗ് സാങ് തായ് ഹാളിൽ വെച്ച് നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹ്‌റൈൻ പ്രതിഭ പോലെയുള്ള സാംസ്ക്കാരിക സംഘടനകൾക്ക് നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ കലാ കായിക സാഹിത്യ സാംസ്ക്കാരിക ജീവകാരുണ്യ വീഥികളിലൂടെ ഒരു പാട് […]
Read More

സിറോ മലബാർ സഭയുടെ അപ്പോസ്‌തോലിക് വിസിറ്റേറ്റർ റവ. ഫാ. ജോളി വടക്കൻ ബഹ്‌റൈൻ മീഡിയ സിറ്റി സന്ദർശിച്ചു

ഗൾഫ് മേഖലയിലെ സിറോ മലബാർ സഭയുടെ അപ്പോസ്‌തോലിക് വിസിറ്റേറ്റർ റവ. ഫാ. ജോളി വടക്കൻ ബഹ്‌റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.സിറോ മലബാർ വിശ്വാസ സമൂഹത്തെ കാണുന്നതിനായി ബഹ്‌റൈനിൽ എത്തിയതായിരുന്നു ഫാ. ജോളി വടക്കൻ. ബഹ്‌റൈൻ മീഡിയ സിറ്റിയിൽ എത്തിയ അദ്ദേഹത്തെ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈത്താരത്ത് ബോക്കെ നൽകി സ്വീകരിക്കുകയും ബിഎംസി സോളിഡാരിറ്റി ബഹറിനുമായി ചേർന്ന് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയെക്കുറിച്ച് വിശദമാക്കുകയും ബഹറിൻ മീഡിയ സിറ്റിയുടെ മറ്റു പ്രവർത്തനങ്ങൾ […]
Read More

സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു; റമദാൻ വ്രതം ബുധനാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്

സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു; റമദാൻ വ്രതം ബുധനാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്.2026 ലെ റമദാൻ ആദ്യ ദിനം ഫെബ്രുവരി 18 ആയി ബഹ്‌റൈൻ പ്രഖ്യാപിച്ചു.
Read More

രാഷ്ട്രീയ വിഴുപ്പ് ഭാണ്ഡമല്ല പ്രവാസികൾ രാഷ്ട്രത്തിനു നൽകിയത്.രക്തം വിയർപ്പാക്കി നേടിയ വിദേശ ധനമാണു.പ്രവാസിബന്‌ധു ഡോ.എസ്. അഹമ്മദ്

ഓരോ ദിനം കഴിയുന്തോറും കണ്ടും കേട്ടും ക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ രംഗത്തെ മനം മടുക്കുന്ന ഗന്ധമേറിയ വിഴുപ്പ് ഭാണ്ഡങ്ങളല്ലാ പ്രവാസികൾ രാഷ്ട്രത്തിന് നൽകിയതെന്ന ബോദ്ധ്യത ഭരണകൂടവും രാഷ്ട്രീയക്കാരും ഓർക്കണമെന്നും ഇന്നു കാണുന്ന എല്ലാവികസനങ്ങൾക്കും ആവശ്യമായ വിദേശ ധനം രക്തം വിയർപ്പാക്കി രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ട രാജ്യ സ്നേഹികളാണ് പ്രവാസികളെന്ന ഓർമ്മ ആരും വിസ്മരിക്കരുതെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ ( സെൻട്രൽ ) കമ്മിറ്റി ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു. എൻ.ആർ.ഐ. കൗൺസിലിന്റെ നിയന്ത്രണത്തിൽ […]
Read More

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ വിന്റർ ടെന്റ് പാർട്ടി ശ്രദ്ധേയമായി

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ (PPMA) ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ട്രീ ഓഫ് ലൈഫിന് സമീപമുള്ള ടെന്റിൽ വിന്റർ ടെന്റ് പാർട്ടി സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗത പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ, വിവിധ വിനോദ ഗെയിമുകൾ, സംഗീത പരിപാടികൾ തുടങ്ങിയവ ചടങ്ങിനെ കൂടുതൽ ആവേശകരമാക്കി.സുനിൽ സുശീലന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് വിന്റർ ടെന്റ് പാർട്ടി […]
Read More

ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ നവ കേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. നവ കേരളയുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതും സൗഹൃദം പങ്കുവെക്കാൻ കഴിഞ്ഞതിലും അതിയായി സന്തോഷിക്കുന്നു എന്നും ഇന്ത്യൻ ക്ലബ് യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും നവകേരളയുമായി സഹകരിക്കാമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ ജോസഫ് ജോയി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മാറ്റാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ആശംസ പ്രസംഗത്തിൽ […]
Read More

ഭക്ഷണം അമൂല്യമാണ് അത് പാഴാക്കരുത്;ടീം ഹോപ്പ്

പ്രിയമുള്ളവരേ പരിപാടികൾ ഇഫ്താർ സംഗമങ്ങൾ കുടുംബ സംഗമങ്ങൾ അങ്ങിനെ ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഉണ്ടാവുന്ന സാഹചര്യത്തിൽ അത് കളയാതെ അർഹരായ പാവപ്പെട്ട ആളുകൾക്ക് എത്തിച്ചു കൊടുക്കുന്ന “ടീം ഹോപ്പി”ന്റെ വർഷംതോറും ചെയ്തു വരുന്ന ഈ പുണ്യ പ്രവർത്തിയിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.റമദാന്‍ വ്രതാനുഷ്ടാന നാളുകളിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ നമുക്ക് ഒരുമിക്കാം.അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കുവാൻ […]
Read More

വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി- ലേഡീസ് വിങ് സംഘടിപ്പിച്ച വിന്റർ ക്യാമ്പ് കർസാക്കാനിലെ ഗ്ലോറിയ ഗാർഡനിൽ നടന്നു. ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറിലധികം പേർ പങ്കെടുത്തു. രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ച 2 മണി വരെ നീണ്ടുനിന്ന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾക്കൊപ്പം, രസകരമായ മത്സരങ്ങളും ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർ ആശ സിബിൻ, എക്സിക്യൂട്ടീവ് […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ പ്രീ-റമദാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ കെ പി എ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സെഗയാ അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവയർനസ് ക്ലാസും ശ്രദ്ധേയമായി. 250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്‌റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു . കെ . പി . എ വൈസ് പ്രസിഡന്റ്‌ കോയിവിള മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഡിനേറ്റർ […]
Read More