BMC News Desk

മദ്രസ പൊതു പരീക്ഷയിൽ വിജയികളായവരെ ആദരിച്ചു

മനാമ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് ഏഴ്, ഒമ്പത് ക്ലാസുകളിൽ നടത്തിയ പൊതു പരീക്ഷയിൽ ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള മദ്രസയിൽ നിന്നും വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. വിദ്യാഭ്യാസ വിഭാഗം ഹെഡ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി അനുമോദന സന്ദേശം നൽകി.എ. പ്ലസ് നേടിയ ഇഷാൻ മുഹമ്മദ് , ഹിബ ഹംദുല്ല, സഹല ഹാജറ ഇർഷാദ്, ജന്നത്ത് നൗഫൽ, ഹൈഫ അബ്ദുൽ ഹഖ് എന്നിവർക്കുള്ള ട്രോഫികൾ ഇ.കെ സലീം, അഹ്മദ് […]
Read More

ശ്രദ്ധേയമായി കെ.പി.എഫ് വനിതാവേദി മൈന്റ് എംപവറിംഗ് പ്രോഗ്രാം.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ ) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മൈന്റ് എംപവറിംഗ് അവയർനസ്സ് ക്ലാസ്സ് കെ.എസ്.സി.എ ( എൻ.എസ്.എസ്) ഹാളിൽ സംഘടിപ്പിച്ചു. വർത്തമാന കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഈ വിഷയം മാനസ്സിക സംഘർഷ മനുഭവിക്കുന്ന നിരവധി പേർക്ക് ഒരു സാന്ത്വനമായി മാറി. പ്രമുഖ സൈക്കോളജിസ്റ്റും കൗൺസിലറും കെ.പി.എഫ് എക്സിക്യുട്ടീവ് മെമ്പർ കൂടി ആയ പി.കെ മുഹമ്മദ് ഫാസിൽ, സർട്ടിഫൈഡ് മൈന്റ് കോച്ചും പതിനഞ്ച് വർഷത്തിൽ കൂടുതൽ അധ്യാപികയുമായ മിസ്സ് ജിജി മുജീബ് […]
Read More

കെ. സുധാകരന്റെ അറസ്റ്റ് -ഒഐസിസി പ്രതിഷേധ ജ്വാല തെളിയിച്ചു.

മനാമ : കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരനെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്‌റൈൻ ഒഐസിസി പ്രതിഷേധ ജ്വാല തീർത്ത് പ്രതിഷേധം രേഖപ്പെടുത്തി.വിവിധ അഴിമതി ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന സർക്കാർ അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ ആണ് കെ പി സി സി പ്രസിഡന്റീനെ അറസ്റ്റ് ചെയ്തത്. കോടി കണക്കിന് രൂപയുടെ എ ഐ ക്യാമറ, കെ ഫോൺ ന്റെ മറവിൽ വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങിയ വകുപ്പിൽ നടന്ന അഴിമതിയൊക്കെ […]
Read More

ഗിരീഷ് തൃക്കരിപ്പൂരിനെ ആദരിച്ചു

മാനമ: ബി.ഡി.കെ ബഹ്റൈന്റെ നേതൃത്വത്തിൽ നിരവധി തവണ രക്തദാനം നൽകി ബഹറൈൻ ഡിഫൻസ് ഫോഴ്‌സിന്റെ ആദരവ് ഏറ്റുവാങ്ങിയ ഗിരീഷ് തൃക്കരിപ്പൂരിനെ റിഫ വ്യൂ കേരള ഡ്രൈവേഴ്സ് (ആർ.വി.കെ.ഡി ) ബഹ്റൈൻ ആദരിച്ചു.ചടങ്ങിൽ ഹാസിഫ് അദ്ദേഹത്തിന് മൊമന്റോകൈമാറുകയും വി.എസ് ബിജു കായംകുളം പൊന്നാടയണിയിക്കുകയും ചെയ്തു
Read More

ബഹ്‌റൈൻ ഇന്ത്യാ കൾചറൽ ആന്റ് ആർട്‌സ് സർവീസിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച യോഗാ ദിനം ആചരിച്ചു

മനാമ : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസിന്റെ ആഭിമുഖ്യത്തിൽ മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിച്ചു യോഗ ദിനം ആചരിച്ചു . അൽ നജ്മ മൈതാനത്തു നടന്ന യോഗ ദിനത്തിൽ സ്വദേശികളും പ്രവാസികളും അടക്കം രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു . ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രട്ടറി ഇജാസ് അഹമ്മദ് , ബികാസ് പ്രസിഡന്റ് ഭഗവാന്‍ അസര്‍പോട്ട, മുഹമ്മദ് അല്‍ കൂഹേജി, യൂസഫ് ലോറി, ഡോ. കോമള്‍, പ്രകാശ് ദേവ്ജി […]
Read More

ബഹ്‌റൈൻ വടകര മണ്ഡലം കെഎംസിസി’യുടെ “ഹെൽത്ത് ഈസ്‌ വെൽത്ത്‌” എന്ന ക്യാമ്പയിന് പ്രൗഡോജ്ജ്വലമായ തുടക്കം

മനാമ : വടകര മണ്ഡലം കെഎംസിസിയുടെ ഹെൽത്തി ഈസ്‌ വെൽത്ത്‌ എന്ന ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങ് ബഹ്‌റൈൻ ബുദ്ധയ്യ സൽമാൻ സിറ്റിയിൽ വച്ച് കെഎംസിസി'യുടെ ജനറൽ സെക്രട്ടറി ജനാബ്‌ അസ്സൈനാർ കളത്തിങ്കൽ നിർവഹിച്ചു.പരിപാടിയിൽ സംസ്ഥാന സെക്രട്ടറി അസ്ലം വടകര, സംസ്ഥാന ഹെൽത്ത് വിങ്സ്‌ കൺവീനർ അഷ്റഫ് കാട്ടിൽ പീടിക, സിദ്ദിഖ്‌.പി.വി,ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ഏരിയ നേതാക്കളായ മുസ്തഫ കരുവാണ്ടി, എസ്‌.കെ.നാസ്സർ,മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ്‌ അഷ്ക്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം,ട്രഷറർ ഷൈജൽ നരിക്കോത്തു, ഓർഗ്ഗനൈസിംഗ്‌ […]
Read More

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി.

മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇന്ന് വി.കുർബാനാനന്തരം ഇടവക വികാരി റവ.ഫാ. ജോൺസ് ജോൺസൺ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ്, ട്രസ്റ്റി ബൈജു പി.എം., ജോയിന്റ് സെക്രട്ടറി മനോഷ് കോര, ജോയിന്റ് ട്രസ്റ്റി സിബു ജോൺ, മാനേജിങ് കമ്മറ്റി അംഗങ്ങളായ ലിജോ കെ. അലക്സ്, പ്രതീഷ് മാത്യു, ബാബു മാത്യു, ഷാജി എം. ജോയ്, കുര്യക്കോസ് […]
Read More

ജവഹറ ജ്വല്ലറിയുടെ അഞ്ചാമത്തെ ശാഖ ബഹ്‌റൈനിലെ റിഫ ലുലുമാളിൽ പ്രവർത്തനം ആരംഭിച്ചു.

മികച്ച ഗുണനിലവാരവു൦,വ്യത്യതമായ ഡിസൈനിങ്ങു൦ സ്വർണ്ണാഭരണങ്ങളിൽ ഒരുക്കി ലോകമെമ്പാടും 200-ലധികം ഔട്ട്‌ലെറ്റുകളുമായി സ്വർണ്ണവ്യാപാര രംഗത്ത് അതിവേഗം വളച്ച കൈവരിച്ച പ്രമുഖ ജ്വല്ലറി ശൃംഖലയായ ജവഹറ ജ്വല്ലറിയുടെ അഞ്ചാമത്തെ ശാഖ ബഹ്‌റൈനിലെ റിഫ ലുലുമാളിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ലുലുഗ്രുപ്പിന്റെ ബഹ്‌റൈൻ, ഈജിപ്ത് ഡയറക്ടർ ജൂസർ രൂപവാല,ജവഹറ ജ്വല്ലറി ഓവർസീസ് സെയിൽസ് മാനേജർ ഗഫൂർ മുഹമ്മദ്‌ , അസിസ്റ്റന്റ് മാനേജർ ഓപ്പറേഷൻ ആൻറ് എച്ച്.ആർ ബഹ്‌റൈൻ പങ്കജ് പഞ്ചാബി ഐമാക് ബഹ്‌റൈൻ മീഡിയ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ഡെയ്‌ലി […]
Read More

2018 മുതൽ കൂടിക്കാഴ്ച; മോൻസൻ പത്ത് ലക്ഷം സുധാകരനു നൽകിയതിനു തെളിവുണ്ട്- ക്രൈംബ്രാഞ്ച്

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. മോൻസനും സുധാകരനും തമ്മിൽ 12 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതൽ മോൻസൻ അറസ്റ്റിലാവുന്നതു വരെ ഇതു തുടർന്നു. കൂടിക്കാഴ്ച സംബന്ധിച്ചു സുധാകരനു കൃത്യമായ മറുപടിയില്ല. താൻ പണം കൈപ്പറ്റിയിട്ടില്ലെന്നു അദ്ദേഹം മൊഴി നൽകിയതായും റിപ്പോർട്ടുകൾ. പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്റെ വീട്ടിൽ തനുണ്ടായിരുന്നു. പണമിടപാടു സംബന്ധിച്ചു തനിക്കു അറിവില്ലെന്നു അദ്ദേഹം അന്വേഷണ സംഘത്തോടു പറഞ്ഞു. പരാതിക്കാരെ ഓൺലൈനിൽ വിളിപ്പിച്ചപ്പോൾ […]
Read More

യൂട്യൂബർമാർക്കെതിരായ അന്വേഷണം: കണ്ടെത്തിയത് 25 കോടിയുടെ നികുതി വെട്ടിപ്പ്

യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ  ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ചില യൂട്യൂബർമാർ നാളിതുവരെ നയാപൈസ പോലും ടാക്സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കിൽ അതിന് തയാറാകാൻ ആവശ്യപ്പെടും ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് […]
Read More