ബഹ്റൈനിൽ നിന്നും ദമ്മാം വഴി ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ച് ഗൾഫ് എയർ :കേരളത്തിലേക്കും നേരിട്ട് സർവീസ്
ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു, .നിലവിൽ ബഹ്റൈനിലും ജിസിസിയിലും നടക്കുന്ന യുദ്ധസമാനമായ പ്രതിസന്ധി ഘട്ടങ്ങൾ കാരണം ബഹ്‌റൈന്റെ വ്യോമാതിർത്തിയും മേഖലയിലെ ചില രാജ്യങ്ങളും താൽക്കാലികമായി വ്യോമ പാത അടച്ചിരിക്കുന്ന സമയത്ത് വിമാനയാത്രയെ ഇത് കൂടുതൽ സഹായിക്കുന്നു.ലണ്ടൻ ഹീത്രോ, ബാങ്കോക്ക്, മുംബൈ, ചെന്നൈ, മനില, കെയ്‌റോ, ഫ്രാങ്ക്ഫർട്ട്, പാരീസ്, കാസബ്ലാങ്ക, നെയ്‌റോബി എന്നിവ ഉൾപ്പെടെ ദമ്മാം വഴി പ്രവർത്തിക്കുന്ന […]









