BMC News Desk

കെ സുധാകരനെ അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യത്തില്‍ വിട്ടു

കൊച്ചി:  മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടുന്ന  തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ  അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.ക്രൈം ബ്രാഞ്ചാണ് കെ പി സി സി അധ്യക്ഷനെ  അറസ്റ്റ് ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 11മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടതിന്   പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സുധാകരനെ അറസ്റ്റ് ചെയ്താല്‍  50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ ഷമീര്‍, യാക്കൂബ്, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് […]
Read More

പതിനൊന്നാമത് സ്മൃതി കലാ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി

ബഹ്‌റൈൻ: മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം 2003-ൽ തുടക്കം കുറിച്ച് പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ പാവന സ്മരണയിൽ ഇടവകയിലെ ആബാലവൃദ്ധ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സ്മൃതി കലാകായിക മേളയുടെ പതിനൊന്നാമത് കലാകായിക മേളയ്ക്ക് വർണ്ണശഭളമായ സമാപനം. ആധാരി പാർക്കിലുള്ള ന്യൂ സീസൺ ആഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട സമാപന ചടങ്ങിൽ, കഴിഞ്ഞ രണ്ടു മാസക്കാലമായി […]
Read More

സുഗതാജ്ഞലി കാവ്യാലാപന മത്സരം നാളെ

മനാമ:മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ ബഹ്റൈൻ ചാപ്റ്റർതല ഫൈനൽ മത്സരം നാളെ (2023 ജൂൺ 23 വെള്ളിയാഴ്ച) രാവിലെ 9.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടക്കും. ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് മലയാള കവിതയെ കൈപിടിച്ചുയര്‍ത്തിയ കവി വൈലോപ്പിള്ളി ശ്രീധരമോനോന് സ്മരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ കവിതകൾ മാത്രം ഉൾപ്പെടുത്തിയാണ് മത്സരം.മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന പ്രശസ്ത കവയത്രി സുഗതകുമാരിയുടെ സ്മരണാർഥം 2021 മുതൽ വർഷം തോറും നടത്തി വരുന്ന മത്സരത്തിൻ്റെ […]
Read More

‘സിംഗ് ആന്റ് വിൻ’ മൽസരം; ഗ്രാൻഡ് ഫിനാ​ലെ നാളെ

മനാമ: ബഹ്റൈനിലെ പാട്ടുതാരത്തെ കണ്ടെത്താൻ ഇനി ഒരുദിവസം കൂടി. ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന ‘സിംഗ് ആന്റ് വിൻ’ മൽസരത്തിന്റെ ഗ്രാൻഡ് ഫിനാ​ലെ 23 ന് വൈകുന്നേരം മൂന്നിന് ലുലു ദാന മാളിൽ നടക്കും. പ്രാഥമിക മൽസരത്തിൽനിന്ന് ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെട്ട 20 മൽസരാർഥികളാണ് ഗ്രാൻഡ് ഫിനാ​ലെയിൽ മൽസരിക്കുന്നത്. ആദ്യ റൗണ്ടിൽ മൽസരിച്ച ആയിരത്തോളം മൽസരാർഥികളിൽനിന്ന് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 60 പേരെ രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഇവരുടെ പാട്ടിന്റെ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ് ലോഡ് ചെയ്തിരുന്നു. ജഡ്ജസിന്റെ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷത്തെ കർക്കടകവാവിന് പിത്യ തർപ്പണ ബലി ഒരുക്കുന്നു

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും ബലിയിടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുന്നു കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച (1198 കർക്കടകം 1) രാവിലെ 5. 30 മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രഞ്ജിത്ത് (34347514)  പ്രശാന്ത് ശാന്തി (32372663)  ബിനുമോൻ(36415481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

മുൻ ബഹ്‌റൈൻ പ്രവാസി നിര്യാതനായി

മുൻ ബഹ്‌റൈൻ പ്രവാസിയും പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) അംഗവും ആയിരുന്ന ഒറ്റപ്പാലം സ്വദേശി ശശിധരൻ നായർ (69 വയസ്സ്) നാട്ടിൽ നിര്യാതനായി. ഇരുപത്തി അഞ്ചു വർഷത്തിലേറെ ബഹ്‌റൈൻ പ്രവാസി ആയിരുന്ന അദ്ദേഹം മുഹമ്മദ്‌ ഫഖ്‌റൂ ആൻഡ് സൺസ് കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ അണിയത്ത് വിജയലക്ഷമി (അമ്മു). മക്കൾ വിനേദ് നായർ (ദുബായ്) പ്രിതി നായർ (ബഹറിൻ ) മരുമക്കൾ ലക്ഷ്മി ,ശ്രീകുമാർ.
Read More

കണ്ണൂർ സ്വദേശി മക്കയിൽ നിര്യാതനായി

മക്ക: ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി. നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്ട്രോക് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Read More

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാ​ഗ്യകരമായ സംഭവം; സുപ്രീം കോടതി

ദില്ലി: ‍തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാ​ഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റി. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ജൂലായ് ഏഴിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഈ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് സുപ്രിം […]
Read More

ഇന്ത്യന്‍ സ്കൂള്‍ ടോപ്പര്‍ക്ക് ലാല്‍കെയേഴ്സിന്‍റെ ആദരം

മനാമ: ഈക്കഴിഞ്ഞ സി.ബി.എസ്.സി പ്ളസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഇന്‍ഡ്യന്‍സ്കൂള്‍ ടോപ്പര്‍ പദവി കരസ്ഥമാക്കിയ വീണ വിജയന്‍ കിഴക്കേതിലിനെ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ആദരിച്ചു.കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞ ചടങ്ങില്‍ ലാല്‍കെയേഴ്സ് പ്രസിഡണ്ട്.എഫ്.എം. ഫൈസല്‍ ലാല്‍ കെയേഴ്സിന്‍റെ ഉപഹാരം വീണ വിജയന് കൈമാറി.ലാല്‍ കെയേഴ്സ് എക്സിക്യുട്ടീവ് കമ്മിറ്റി ക്ഷണിതാവും മുഖ്യ അതിഥിയുമായ ഡോക്ടര്‍ ഡോണ്‍ ബോസ്കോ , ഡിറ്റോ ഡേവിസ് , അരുണ്‍ജി നെയ്യാര്‍ ,തോമസ് […]
Read More

മോദിയുടെ ആരാധകനാണ് താനെന്ന് ഇലോൺ മസ്‌ക്; ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് പറഞ്ഞു.വിശിഷ്ടമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മസ്‌ക് പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. അത്തരത്തില്‍ നേരത്തെ അറിയുന്ന വ്യക്തിയാണ്. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ട്. ടെസ്‌ല ഇന്ത്യയില്‍ എത്തുന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്, മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഭാവിയക്കുറിച്ച് […]
Read More