ഇറാന്റെ ആക്രമണത്തിൽ അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു.അബുദാബിയിലെ സ്വീഹാൻ സ്ട്രീറ്റിലാണ് സംഭവം നടന്നത് .അബുദാബി ലക്ഷ്യം ആക്കി വന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈൽ തടഞ്ഞതിന്റെ അവശിഷ്ടങ്ങൾ വീണാണ് ആളപായവും സ്വത്ത് നാശവും ഉണ്ടായത്.സംഭവത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല . മൂന്ന് പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

