BMC News Desk

ബിഡികെ – അൽ റബീഹ് സൗജന്യ മെഡിക്കൽ ക്യാമ്പ്

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചിൽ ജൂലൈ 7 വെള്ളിയാഴ്ച വൈകീട്ട് 4:30 മുതൽ 9:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഇന്റെർണൽ മെഡിസിൻ വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും പ്രസ്തുത വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പും തികച്ചും സൗജന്യമായി നടത്തുന്നതാണ്. വിറ്റാമിൻ ബി 12, […]
Read More

കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ഡെറിൻ, സുജിത് സഖ്യം വിജയികളായി. വിനീഷ്,  മിഥുൻ സഖ്യം രണ്ടാം സ്ഥാനവും ഫസറുൾ റഹിമാൻ , നജിർ ബുഹാരി സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ഇന്റർനാഷണൽ റഫറി ഷാനിൽ അബ്ദുൽ റഹിം മുഖ്യാതിഥിയായി പങ്കെടുത്ത  സമ്മാന ദാന ചടങ്ങിൽ വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും, മെഡലുകളും വിതരണം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, അൽ […]
Read More

കേരള ഗ്യാലക്സി ഗ്രൂപ്പിന്റെ തുണയിൽ അജൂബ് നാടണയുന്നു.

മനാമ: കഴിഞ്ഞ എട്ടു വർഷമായി ബഹ്‌റൈനിൽ അസുഖബാധിതനായി കിടപ്പിലാവുകയും ഒപ്പം ജോലി നഷ്ടപ്പെട്ട് ഏറെ വിഷമ ഘട്ടത്തിലൂടെ ജീവിതം നയിക്കുകയും ചെയ്ത തിരുവനന്തപുരം വക്കം സ്വദേശിയായ അജൂബ് സഹദേവന് തുണയായി കേരള ഗ്യാലക്സി ഗ്രൂപ്പ്.അജൂബിന് നാടണയുന്നതിനായി കേരള ഗ്യാലക്സി ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമലയുടെ നേതൃത്വത്തിൽ ഗ്രൂപ്പിന്റെ സഹായ സഹകരണത്തോടെ എല്ലാവിധ സഹായങ്ങളും ചെയ്തു നൽകിയതായി ഭാരവാഹികൾ അറിയിച്ചു. അഞ്ചു വർഷത്തിലേറെയായി നിരവധി സഹായങ്ങൾ ഇത്തരത്തിൽ കേരള ഗ്യാലക്സി ഗ്രൂപ്പ് ചെയ്‌തു വരുന്നതായും ഇനിയും ഇത്തര൦ പ്രവർത്തനങ്ങൾ […]
Read More

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ

പുതിയ 500 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീലാണ് ഇത്. അടുത്തിടെ 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെയാണ് ഇൻഡിഗോ പിന്നിലാക്കിയത്. ഈ മാസം 19ന് പാരിസ് എയർ ഷോയിൽ വച്ചാണ് ഈ കരാർ ഒപ്പിട്ടത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ ബോയിംഗുമായി ധാരണയായത്. 70 ബില്ല്യൺ ഡോളറിനായിരുന്നു കരാർ. നിലവിൽ ഒരു ദിവസം 1800 വിമാനങ്ങളായി നിലവിൽ ഇൻഡിഗോയുടേതായി […]
Read More

ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു

ബ​ഹ്​​റൈ​നി​ൽ ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി പ്ര​ഖ്യാ​പിച്ച് ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹിസ് റോയൽ ഹൈനെസ്സ് പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ലർ പുറത്തിറക്കി. ജൂ​ൺ 27 മു​ത​ൽ ജൂ​​ലൈ ര​ണ്ട്​ വ​രെ​യു​ള്ള ആ​റ്​ ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും.അവധി ദിനങ്ങളിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും മ​​ന്ത്രാ​ല​യ​ങ്ങ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​റ​ഫ ദി​നം, പെ​രു​ന്നാ​ൾ ദി​നവും തു​ട​ർ​ന്നു​ള്ള ര​ണ്ട്​ ദി​വ​സ​ങ്ങ​ളുമാണ് ​​ ഔ​ദ്യോ​ഗി​ക അ​വ​ധി ആണ്. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളിൽ ​ഒ​ന്ന് ഈ​ദ്​ അ​വ​ധി ആയി വരുന്നതിനാൽ പ​ക​രമായി […]
Read More

മമതയ്ക്ക് തിരിച്ചടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണം, ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ദിവസം നടക്കുന്നതിനാല്‍, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതായിരുന്നു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനമെന്ന് ജസ്റ്റിസുമാരായ ബിസി നാഗരത്‌നവും മനോജ് മിശ്രയും അടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ച് വ്യക്തമാക്കി. […]
Read More

ഏക ദിന കാല്‍ പന്ത് മാമാങ്കമൊരുക്കി ഹിദ്ദ് എഫ്സി പ്രീമിയര്‍ ലീഗ്

മനാമ:ഹിദ്ദ് എഫ്സി ലീജന്‍റ് സ്റ്റേഡിയത്തില്‍ ഏക ദിന കാല്‍ പന്ത് മാമാങ്കമൊരുക്കി ഹിദ്ദ് എഫ്സി പ്രീമിയര്‍ ലീഗ് സീസന്‍ 7. ടൂര്‍ണ്ണമെന്റിന്റെ പ്രോഗ്രാം ചെയര്‍മാനും കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ല വൈസ് പ്രസിഡന്റുമായ ആഷിഖ് പത്തില്‍ മേഴത്തൂരിന്‍റെയും ചീഫ് കോഡിനേറ്ററും മാനേജറുമായ ശറഫുദ്ദീന്‍ അബ്ദുൽ സമദ് പുലായി ചോലയിൽ. ഷെഫീഖ് പുളിക്കൽ പട്ടാമ്പി. തിരൂരങ്ങാടിയുടെയും കോഡിനേറ്റർമാരായ ഹസ്സൻ കാസർക്കോട്, ശിഹാബ് തൃത്താലയുടെയും നേതൃത്വത്തില്‍ ”പവിഴ ദ്വീപി ”ലെ ഏറെ പ്രശസ്തരായ ഹെവന്‍ സ്റ്റാര്‍സ് […]
Read More

ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പി ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ.

മനാമ: വോയ്‌സ് ഓഫ് ആലപ്പി മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് മെഡിക്കൽ ക്യാമ്പ് സൽമാബാദിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്നു. സൗജന്യ മെഡിക്കൽ പരിധോധനകളും മെഡിക്കൽ ക്ലാസുകളും ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രയോജനകരമായി. വിവിധ സെഷനുകളിലായി നടന്ന ക്ലാസ്സിൽ ഫിസിയോതെറാപ്പിസ്റ്റുകൾ വ്യായാമമുറകൾ പരിചയപ്പെടുത്തുകയും, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗപ്രദമായ സി. പി. ആർ പരിശീലനങ്ങൾ വിദഗ്ദ്ധർ നൽകുകയും ചെയ്‌തു.  ഐ.സി.ആർ.എഫ് ജനറൽ […]
Read More

എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കോട്ടയം : പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന കുഞ്ഞിന്‍റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്‍റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മെയ് 11 നാണ് മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും […]
Read More

രക്തദാനം : ബഹ്‌റൈൻ പ്രതിഭക്ക് പവിഴ ദ്വീപിന്റെ ആദരം.

ലോക രക്തദാന ദിനത്തിൽ ബഹ്‌റൈൻ പ്രതിഭ നടത്തിയ രക്തദാന ക്യാമ്പുകൾക്കുള്ള ആദരവ് പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റിയും, അവാലി കാർഡിയാക് ഹോസ്പിറ്റലും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വച്ച് ഏറ്റുവാങ്ങി. പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ പ്രതിഭയുടെ നാല് മേഖലകൾക്ക് കീഴിലെ ഇരുപത്തിയേഴ് യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളുമാണ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ , സൽമാനിയ മെഡിക്കൽ കോളേജ് , ബിഡിഎഫ് ഹോസ്പിറ്റൽ റിഫ […]
Read More