BMC News Desk

വ്യത്യസ്ത പ്രമേയവുമായി ” അനക്ക് എന്തിന്റെ കേടാ” ഉടൻ തീയറ്ററുകളിലെത്തും.

ബഹ്ററൈൻ മീഡിയ സിറ്റിക്ക് കീഴിലുള്ള ബി എം സി ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിച്ച്, മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ അവസാനവട്ട മിനുക്കുപണികളില്‍. ചിത്രം ഉടന്‍ തിയറ്ററിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍ അറിയിച്ചു. ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവും ഒപ്പം മനോഹരമായ ഗാനങ്ങളുമായി എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നിര്‍മാതാവ് ഫ്രാന്‍സിസ് കൈതാരത്തും വ്യക്തമാക്കുന്നു. മുന്‍നിരയിലുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിട്ടുണ്ട്. […]
Read More

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് തമിഴ്‌നാട് സ്വദേശിക്കും ആന്ധ്രാ സ്വദേശിക്കും

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട് സ്വദേശി പ്രപഞ്ചനും ആന്ധ്രാസ്വദേശി ബോറ വരുൺ ചക്രവർത്തിക്കും ഒന്നാം റാങ്ക് ലഭിച്ചു. കോഴിക്കോട് സ്വദേശി ആർഎസ് ആദ്യയ്ക്ക് ഇരുപത്തിമൂന്നാം റാങ്കുണ്ട്. മെയ് 7, 2023 നാണ് നീറ്റ് പരീക്ഷ നടന്നത്. മണിപ്പൂരിൽ മാത്രം ജൂൺ 6നായിരുന്നു പരീക്ഷ. 8753 പേരാണ് മണിപ്പൂരിൽ നീറ്റ് പരീക്ഷ എഴുതിയത്. ആദ്യ അൻപത് റാങ്കിൽ 40 പേരും പുരുഷന്മാരാണ്. പത്ത് പേരാണ് സ്ത്രീകൾ. പെൺകുട്ടികളിൽ ഒന്നാം സ്ഥാനം പഞ്ചാബ് സ്വദേശിനിയായ […]
Read More

പുതു ചരിത്രം കുറിച്ച് സാബ്രി: കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ എത്തുന്ന ആദ്യ മുസ്ലിം വനിത.

കലാമണ്ഡലത്തിൽ പെൺകുട്ടികൾക്ക് കഥകളിയുടെ സങ്കീർത്തനങ്ങൾ അഭ്യസിക്കാൻ വീണ്ടും വനിതാകൂട്ടായ്മ. എട്ടാം തരത്തിൽ തെക്കൻ കഥകളിയും വടക്കൻ കഥകളിയും പഠിക്കാൻ ചൊവ്വാഴ്ച എട്ട് കുട്ടികളാണ് കളരിയിൽ എത്തുന്നത്. ഇത്തവണത്തെ പ്രത്യേകത തെക്കൻ കഥകളി അഭ്യസിക്കാൻ തട്ടമിട്ട് മൈലാഞ്ചിയണിഞ്ഞ് ഒരു മൊഞ്ചത്തി ഉണ്ടന്നതാണ്. കൊല്ലം അഞ്ചൽ സ്വദേശി സാബ്രിയാണ് പ്രവേശന ഉത്സവത്തെ വ്യത്യസ്തമാക്കുന്നത്. കലാമണ്ഡല ചരിത്രത്തിൽ തന്നെ ആദ്യമാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു അംഗം കഥകളി പഠിക്കാൻ എത്തുന്നത്. ചെറുപ്പം മുതൽ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം കൂടിയ […]
Read More

ശ്രദ്ധേയമായി കലാ-സാംസ്കാരിക – ഭക്ഷ്യ മേള “കൾച്ചറൽ ​ഗാല 2023”

ബഹ്‌റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച കലാ-സാംസ്കാരിക- ഭക്ഷ്യ മേളയായ ”കൾച്ചറൽ ഗാല -2023′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 11 വരെ നടന്ന പരിപാടിയിൽ പാചക മത്സരം, ബഹ്‌റിനിലെ സാംസ്‌കാരിക കൂട്ടായ്മകളുടെ ഭക്ഷ്യ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ , വിവിധ കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറി. ‘ഇൻഡോ-അറബ്’ ഭക്ഷ്യ വിഭവ മത്സരങ്ങളിൽ വിജയികളായവർക്കുള്ള […]
Read More

ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

മനാമ:ബഹ്‌റൈനിൽ നിരവധി വർഷങ്ങളായി , കലാരംഗത്ത് വിവിധ മത്സര വേദികളിൽ ,തുടർച്ചയായി ഒട്ടനവധി പ്രതിഭകളെ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന വിദഗ്ധരും,പ്രഗൽഭരുമായ അദ്ധ്യാപർക്കൊപ്പം, കുട്ടികൾക്ക് കളിയും ചിരിയുമായി ഈ വർഷത്തെ വേനൽ അവധി ആസ്വദിക്കാനും അതോടൊപ്പം തന്നെ ക്ലാസ്സുകളും ലഭ്യമാക്കുന്ന രീതിയാണ് പതിവുപോലെ IMACകൊച്ചിൻ കലാഭവൻ ഈവര്ഷവും ഒരുക്കിയിരിക്കുന്നത്.  സമ്മർ ക്ലാസിന്റെ ഭാഗമാകുന്നവർക്ക് യൂത്ത് ഡെവലപ്പ്മെന്റ് പ്രോഗ്രാം,യോഗ, തുടങ്ങിയ വർക്ക് ഷോപ്പുകളുമുണ്ടാവും. കൂടാതെ കഴിവ് തെളിയിക്കുന്ന കുട്ടികളിൽ താല്പര്യമുള്ളവർക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓൺലൈൻ ചാനലുകളിൽ കലാപ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുന്നതിനുള്ള അവസരം […]
Read More

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ ഈ പരാതി […]
Read More

സൗദിയിൽ ഏഴ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍

റിയാദ്: 7 റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ കൂടി സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ മേഖലയില്‍ നടപ്പിലാക്കുന്ന സ്വദേശീവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ടവും നിലവില്‍ വന്നു. പദ്ധതി നടപ്പിലാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് ഈ മേഖലകളില്‍ സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. തൊഴില്‍ വിപണിയില്‍ സ്വദേശീവല്‍ക്കരണം വര്‍ദ്ധിപ്പിക്കുക, സമ്പത് വ്യവസ്ഥയില്‍ അവരുടെ സംഭാവന ഉയര്‍ത്തുക തുടങ്ങിയവയാണ് ഇതിന് പിന്നിലെന്നും മന്ത്രാലയം അറിയിച്ചു. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ സ്വദേശീവൽക്കരണത്തിൽ 70 […]
Read More

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടൻ കസാന്‍ ഖാന്‍ അന്തരിച്ചു.

കൊച്ചി: നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് ചുവടുവെച്ചത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദി കിം​ഗ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ചെയ്ത ഒട്ടുമിക്കവയും വില്ലൻ വേഷങ്ങളായിരുന്നു. കന്നട […]
Read More

അഗ്നി മിസൈലുകളുടെ അമരക്കാരി ഡോ ടെസി തോമസ് ഐ.എൽ.എ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തുന്നു.

ബഹ്റൈനിൽ  ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സംഘടിപ്പിക്കുന്ന ലീല ജഷൻമാൾ അനുസ്മരണ പ്രഭാഷണ പരമ്പരയിൽ അഗ്നി നാൽ മിസൈലിന്റെ മുൻ പ്രൊജക്ട് ഡയറക്ടറും, നിലവിൽ  എയിറോനോട്ടിക്കൽ സിസ്റ്റം ഡയരക്ടർ ജനറലുമായ ഡോ ടെസി തോമസ് പങ്കെടുക്കും.മിസൈൽ പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്. ജൂൺ 17ന് വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസി മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ  ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, പത്നി മോണിക്കാ ശ്രീവാസ്തവ, ബഹ്റൈനിലെ […]
Read More

ജലാലുദ്ദീൻ റൂമിയുടെ ജീവിത൦ വേദിയിൽ എത്തുന്നു.ജൂൺ 23ന് ഖുദാ ഹാഫിസ് ബഹ്‌റൈന്റെ അരങ്ങ് ഉണർത്തും

ബഹ്‌റൈനിലെ അറിയപ്പെടുന്ന നൃത്താദ്ധ്യപികയും കോറിയോഗ്രാഫറുമായ വിദ്യശീ ഖുദാ ഹാഫിസ് എന്ന പേരിൽ സംവിധാനം ചെയ്യുന്ന മെഗാ സ്റ്റേജ് ഷോ  ജൂൺ 23ന് വൈകീട്ട് 7.30ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നും,പ്രവേശനം സൗജന്യമാണെന്നും  ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.ലോകം അറിയപ്പെടുന്ന  ഇസ്ലാമിക പണ്ഡിതൻ , തത്ത്വചിന്തകൻ , കവി, തത്ത്വജ്ഞാനി, സൂഫി എന്നീ നിലകളിൽ പ്രശസ്തനായ ജലാലുദ്ദീൻ റൂമിയുടെ  ജീവിതത്തെ  ആസ്പദമാക്കിയാണ് പ്രവാസി–സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെ ആസ്വാദിക്കാൻ പാകത്തിൽ […]
Read More