തുര്‍ക്കി – സിറിയ ഭൂകമ്ബം: മരണം അര ലക്ഷത്തിലേക്ക് അടുക്കുന്നു ഭീതി പരത്തി തുടര്‍ ചലനം.
ഫെബ്രുവരി 6ന് തെക്ക് – കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും നാശംവിതച്ച ഭീമന്‍ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇരുരാജ്യങ്ങളിലെയും ആകെ മരണ സംഖ്യ 48,000 കടന്നു. തുര്‍ക്കിയില്‍ മാത്രം 42,000ത്തിലേറെ പേര്‍ മരിച്ചെന്നാണ് കണക്ക്. സിറിയയില്‍ 7,000ത്തോളം പേരും മരിച്ചു.അതിനിടെ, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്ബ് വീണ്ടും ശക്തമായ തുടര്‍ ചലനങ്ങളുണ്ടായത് ഭീതി പരത്തി.തിങ്കളാഴ്ച തുര്‍ക്കിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഹാതെയ് പ്രവിശ്യയിലുണ്ടായ […]








