എം.ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ ;ഇ ഡി

  • Home-FINAL
  • Business & Strategy
  • എം.ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ ;ഇ ഡി

എം.ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ ;ഇ ഡി


ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി.
ആദ്യ ഘട്ടത്തിൽ കോഴ കേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ശിവശങ്കർ ഉൾപ്പെട്ട മറ്റ് സർക്കാർ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം.കോടതിയിൽ കൈമാറിയ കസ്റ്റഡി എക്സ്റ്റെൻഷൻ റിപ്പോർട്ടിലാണ് കൂടുതൽ അന്വേഷണം നടത്തുന്നതിനായുള്ള വിവരങ്ങൾ ലഭിച്ചതായി ഇ.ഡി ചൂണ്ടിക്കാണിച്ചത്. കേസിൽ ശിവശങ്കർ ഉൾപെട്ടതിന്റെ ആഴം വലുതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയതെന്ന് കെ എസ് ഐ റ്റി ഐ എൽ എം.ഡി ജയശങ്കർ പ്രസാദ് ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷനിലെ മുഴുവൻ നടപടിയും ശിവശങ്കറിൻറെ നിർദേശപ്രകാരമെന്ന് യു.വി ജോസും മൊഴി നൽകിയതായി ഇ.ഡി വ്യക്തമാക്കി. ഈ രണ്ടു മൊഴികളും ശിവശങ്കറിന് പൂർണമായും എതിരാണ് എന്നതിന് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Leave A Comment