ഇന്ത്യന്‍ ക്ലബ്ബ് സംഘടിപ്പിച്ച റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് വന്‍ വിജയമെന്ന് ഭാരവാഹികൾ

  • Home-FINAL
  • Business & Strategy
  • ഇന്ത്യന്‍ ക്ലബ്ബ് സംഘടിപ്പിച്ച റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് വന്‍ വിജയമെന്ന് ഭാരവാഹികൾ

ഇന്ത്യന്‍ ക്ലബ്ബ് സംഘടിപ്പിച്ച റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് വന്‍ വിജയമെന്ന് ഭാരവാഹികൾ


ബഹ്‌റൈൻ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചെസ് ടൂര്‍ണമെന്റില്‍ അമേച്വര്‍,ഫിഡേ റേറ്റഡ് എന്നീ കാറ്റഗറികളിലായി 15 രാജ്യങ്ങളില്‍ നിന്നായി 250 ലധികം പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

അമേച്വര്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദിലീപ് എസ്. നായരും ഫിഡേ റേറ്റഡ് കാറ്റഗറിയില്‍ മൊറോക്കയില്‍ നിന്നുള്ള ടിസിര്‍ മുഹമ്മദും ചാമ്പ്യന്മാരായി. ഇവര്‍ക്കുള്ള സമ്മാനം ബെഹറിന്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് ബര്‍ഹനുദ്ദീന്‍ അല്‍-അവാദി, ജനറല്‍ സെക്രട്ടറി അല്‍- ബര്‍ഷൈദ് ഇബ്രാഹിം,ഇന്ത്യക്ലബ്ബ് ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥ്,പ്രസിഡന്റ് കെ.എം.ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

മത്സരം വന്‍ വിജയമായതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ മറ്റൊരു മത്സരം കൂടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

എ.സി.എ ഡയറക്ടര്‍ അര്‍ജ്ജുന്‍ കക്കാടത്ത്,ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി അരുണ്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Comment