BMC News Desk

പി സി ഡബ്ല്യൂ എഫ് ബഹറൈൻ പൊന്നോത്സവ് ശ്രദ്ധേയമായി.

മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിൻറ ഭാഗമായി   കെ സി എ ഹാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് 2K23 വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി.പൊന്നോത്സവിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ, […]
Read More

പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ.

മനാമ: കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദത്തിൻ്റെയും ഉത്സവാന്തരീക്ഷം ഒരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയ കളികളിലും പ്രസംഗം, കവിത, ഗാനം  മാപ്പിളപ്പാട്ട് എന്നിവയിൽ മത്സരിക്കാനുമാണ് കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നത്.പ്രവാസി ബാലോത്സവത്തിൽ വിജയികളായവർക്കുള്ള അവാർഡ് ദാന സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ ശാരീരിക മാനസിക വെല്ലുവിളികളെ അതിജയിക്കാനും സൗഹൃദത്തിനുവേണ്ടി സംഘം ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി ബാലോത്സവങ്ങൾക്ക് […]
Read More

കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൌൺ ഏരിയയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ ക്ലബ്ബുകളെയും, ടീമുകളെയും പങ്കെടുപ്പിച്ചു കൊണ്ട്  ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  ജൂൺ 16 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 3 മുതൽ രാത്രി 8 മണി വരെ  എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വിശദവിവരങ്ങൾക്കും,  പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾക്ക് വിളിക്കാം 37795068, 36678293, 35021944, 35560231.
Read More

വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് നടത്തി.

ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി. മനാമയിലെ അൽ റാബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുനടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് നൂറ്റിയമ്പത് പേർ പ്രയോജനപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡോ: പി. വി ചെറിയാൻ ഉത്ഘാടനം ചെയ്തു. പൊതുപ്രവർത്തകരായ ബഷീർ അമ്പലായി,  സെയ്ദ് ഹനീഫ് എന്നിവർ ആശംസകൾ അറിയിച്ചു. […]
Read More

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർക്ക് പി.എൽ.സി ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ സംഘനകളുടെ സഹകരണത്തോടെ യാത്രയപ്പ് നൽകി.

ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി പീയൂഷ് ശ്രീവാസ്തവ ബഹ്‌റൈനിലെ തന്റെ കാലാവധി ഉടൻ പൂർത്തിയാക്കും, കൂടാതെ തന്റെ പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതിനായി ന്യൂഡൽഹിയിലേക്ക് മാറും. 2023 ജൂൺ 10 ന് സ്വിസ് ബെൽ ഹോട്ടലിൽ നടന്ന യാത്രയയപ്പ് സ്വീകരണത്തിന് പി.എൽ.സി ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, വിവിധ കമ്മ്യൂണിറ്റി സംഘടനകളിൽ നിന്നുള്ള അംഗങ്ങൾ എന്നിവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾക്കൊപ്പം പി.എൽ.സി അദ്ദേഹത്തെ അഭിനന്ദിച്ചു. “ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് അംബാസഡർ സുപ്രധാന […]
Read More

എം. പി. രഘുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ സംഘടകളും,പ്രമുഖ വ്യക്തിത്വങ്ങളും .

മനാമ: ബഹ്‌റൈനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം അടക്കം വിവിധ സ്ഥാനമാനങ്ങളും വഹിച്ച എം പി രഘുവിന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കലാ – സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകളെ ബഹ്‌റൈൻ പ്രവാസി സമൂഹം എക്കാലവും സ്മരിക്കും എന്നും ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു. മലയാളികൾക്കിടയിൽ എന്നും സുപരിചിതനായിരുന്ന ബഹ്‌റൈൻ […]
Read More

എംപി രഘു അന്തരിച്ചു.

മനാമ:ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എംപി രഘു (68)നിര്യാതനായി.കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് സ്വദേശിയായ എംപി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്‌റൈനിലെ മോഡേൺ ആർട്സിന്റെ ഡയറക്ടർ ആയിരുന്നു.എം.പി രഘുവിന്റെ നിര്യാണത്തിൽ ബഹ്റൈൻ മീഡിയ സിറ്റിക്ക് വേണ്ടി ചെയർന്മാൻ ഫ്രാൻസിസ് കൈതാരത്ത് അനുശോചനം രേഖപ്പെടുത്തി.കേരളീയ സമാജം പ്രസിഡന്റ് ,ജനറൽ സെക്രട്ടറി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ ശാന്ത രഘു. മക്കൾ അനൂപ്, […]
Read More

സെപ്തംബർ ഒന്നു മുതൽ ബസ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം| കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ഇടണം. ഈ മാസം 5 മുതല്‍ 8 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. 694 കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര, നിലമേല്‍ ഭാഗത്താണ് രണ്ട് കാമറകള്‍ പുതുതായി പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 80,743 കുറ്റ കൃത്യങ്ങളാണ് കെല്‍ട്രോണ്‍ പരിശോധിച്ച് തന്നത്. മോട്ടോര്‍ […]
Read More

ഉള്ഹിയത് പഠന ക്ലാസ് ഇന്ന് (ജൂൺ 9) നടക്കും

വലിയ പെരുന്നാളില്‍ നിര്‍വ്വഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമേറിയ കര്‍മ്മങ്ങളില്‍ ഒന്നായ ഉള്ഹിയത് നിര്‍വ്വഹിക്കേണ്ട രീതികളും നിബന്ധനകളെയും ആഴത്തില്‍ മനസ്സിലാക്കുന്നതിന് ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റിക്ക് കീഴില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് സംഘടിപ്പിക്കുന്നു. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ കെ.കെ.എം സഅദി ആലിപ്പറമ്പ് വിഷയാവതരണം നടത്തും. 9-6-23 വെള്ളി രാത്രി 9 മണിക്ക് സൂം വഴിയാണ് പരിപാടി നടക്കുന്നത്. വിശദ വിവരങ്ങള്‍ക്കും സൂം ലിങ്കിനുമായി 33492088 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Read More

കെപിസിസി മുൻ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

വയനാട്:.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ ജനറല്‍ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്ബത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡ്. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രൻ നായര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടില്‍ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, […]
Read More