ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, ബീറ്റ്‌സ് ഓഫ് ബഹ്‌റൈനുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തം നൽകിയ ക്യാമ്പ് മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ സോമൻ ബേബി ഉദ്‌ഘാടനം ചെയ്തു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനർമാരായ സച്ചിൻ സാമുവൽ, അജേഷ് കോശി, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു. ചടങ്ങിൽ സോമൻ ബേബിക്കും, ബിഡികെ […]









