വോയ്‌സ് ഓഫ് ആലപ്പിയുടെ ആലപ്പി ഫെസ്റ്റ് 2023 വെള്ളിയാഴ്ച (10 .02 .2023 )

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പിയുടെ ആലപ്പി ഫെസ്റ്റ് 2023 വെള്ളിയാഴ്ച (10 .02 .2023 )

വോയ്‌സ് ഓഫ് ആലപ്പിയുടെ ആലപ്പി ഫെസ്റ്റ് 2023 വെള്ളിയാഴ്ച (10 .02 .2023 )


ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’ സംഘടിപ്പിക്കുന്ന ‘ആലപ്പി ഫെസ്റ്റ് 2023’ – ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ പങ്കെടുക്കാനായി ആലപ്പുഴക്കാരനും പ്രശസ്‌ത സിനിമാ സംവിധായകനുമായ കെ മധു ബഹ്‌റൈനിലെത്തി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ, രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, സഈദ് റമ്ദാൻ നദ്‌വി, പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ, മറ്റ് ഭാരവാഹികൾ, പ്രോഗ്രാം കൺവീനേഴ്‌സ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം അബ്ദുൾ ഹക്കീം ബിൻ മുഹമ്മദ് അൽ ഷിനോ ഉൾപ്പടെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ആലപ്പി ഫെസ്റ്റിൽ വർണാഭമായ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെള്ളിയാഴ്ച 5.30 PM ന് ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

Leave A Comment