ഭരണഘടനയും ഗാന്ധിയും എന്ന വിഷയത്തിൽ ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഭരണഘടനയും ഗാന്ധിയും എന്ന വിഷയത്തിൽ ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു.

ഭരണഘടനയും ഗാന്ധിയും എന്ന വിഷയത്തിൽ ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു.


വർത്തമാനകാല ഇന്ത്യയിലെ ഭരണഘടനയും ഗാന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി ബഹ്റൈൻ നവകേരള സംവാദ സദസ്സ് സംഘടിപ്പിച്ചു. റിപ്പബ്ളിക് ദിനത്തിന്റെയും ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിന്റെയും ഭാഗമായി സൽമാനിയ സിംസ് ഹാളിൽ നടത്തിയ സംവാദ സദസ്സിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംവാദ സദസ്സിൽ ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ വിഷയം അവതരിപ്പിച്ചു. കോ ഓർഡിനേഷൻ കമ്മിറ്റി അംഗം എസ്.വി. ബഷീർ മോഡറേറ്ററായിരുന്നു.ജനാധിപത്യ രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വർഗീയ അജണ്ടകളെ നിയമമാക്കി മാറ്റി, രാജ്യത്തിന്റെ മതേതരത്വത്തെ ഇല്ലാതാക്കി ജനതയെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ നയത്തിനെതിരെ ശക്തമായ പ്രതിരോധ നിര ഉയർന്നു വരേണ്ടതിൻ്റ പ്രാധാന്യം സെമിനാർ ഐക്യകണ്ഠേനെ അഭിപ്രായപ്പെട്ടു. ലോക കേരള സഭാഗം ഷാജി മൂതല , ജോയ് വെട്ടിയാടൻ (ബഹ്റൈൻ പ്രതിഭ) സൽമാൻ ഫാരിസ് (ഒ.ഐ.സി.സി) ശംസുദ്ദീൻ വെള്ളിക്കുളങ്ങര (കെ.എം.സി.സി),പങ്കജ് നാഭൻ (ആം ആദ്മി ബഹ്റൈൻ) ഇ.എ.സലിം, സജി മാർക്കോസ്, ഫിറോസ് തിരുവത്ര,ദീപ ജയചന്ദ്രൻ ,ഗണേഷ് നമ്പൂതിരി, രാമത്ത് ഹരിദാസ് ,രജ്ഞൻ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവീൺ മേല്പത്തൂർ, സുനിൽ ദാസ് , എന്നിവർ നേതൃത്വം നല്കി.അസീസ് ഏഴാംകുളം സ്വാഗതവും എം.സി.പവിത്രൻ നന്ദിയും പറഞ്ഞു.

Leave A Comment