BMC News Desk

നഗ്‌നതാ പ്രദര്‍ശനക്കേസിലെ പ്രതിക്ക് സ്വീകരണം: എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് വനിതാ കമീഷന്‍

നഗ്‌നതാ പ്രദര്‍ശനക്കേസിലെ പ്രതിയായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. പ്രതിക്ക് സ്വീകരണം നല്‍കിയ സംഭവം അസംബന്ധമാണെന്നും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവുമെന്ന് വനിത കമീഷന്‍ വ്യക്തമാക്കി. […]
Read More

ബ്രിജ് ഭൂഷനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി സാക്ഷി മാലിക്

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഗുസ്തി താരം സാക്ഷി മാലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അമിത് ഷാ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. […]
Read More

കേരള കോൺഗ്രസ് ബഹ്‌റൈൻ ഘടക൦ പരിസ്ഥിതി ദിനം ആചരിച്ചു.

മനാമ: ലോക പരിസ്ഥിതി ദിനം ആചരിച്ചു ബഹ്‌റൈൻ കേരള കോൺഗ്രസ് ബഹ്‌റൈൻ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ബഹ്‌റൈനിലെ ഹമലയിൽ പരിസ്ഥിതി ദിനം ആചരിച്ചു. ദേശീയ പ്രസിഡണ്ടും, മുൻ സംസ്ഥാന മനുഷ്യാവകാശ സംഘടന സെക്രട്ടറിയുമായ പൊൻകുന്നം സോബി ഉദ്ഘാടനം നിർവഹിച്ചു . ജനറൽ സെക്രട്ടറി ജിം. സെബാസ്റ്റ്യൻ , വൈസ് പ്രസിഡൻറ് ജോസഫ് മീൻകുന്നം , പ്രസാദ് കണ്ണൂർ, ഷമീർ, എന്നിവർ നേതൃത്വം നൽകി.
Read More

ദില്ലി വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം. രണ്ടാം നിലയിലെ സെര്‍വര്‍ റൂമീലാണ് തിപിടിത്തം ഉണ്ടായത്. പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി തീയണച്ചു. തീപടരുന്നത് കണ്ട് മന്ത്രാലയത്തിലെ ജീവനക്കാരെല്ലാം പുറത്തേക്കിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Read More

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

തൃശൂർ∙ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read More

തണൽ സൗത്ത് സോൺ കൺവൻഷൻ ശ്രദ്ധേയമായി

ആതുര സേവന രംഗത്ത് ബഹുമുഖ കർമ്മ പദ്ധതികളിലൂടെ സമൂഹത്തിലെ നിലാരംഭരായ വേദന അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി തണൽ, കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ച് കിടക്കുന്നു.അതിൻ്റെ തെക്കൻ കേരളത്തിലെ സ്ഥാപനങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള സൗത്ത് സോൺ ചാപ്പ്റ്റർ സംഘടിപ്പിച്ച കൺവൻഷൻ ഈ കഴിഞ്ഞ ദിവസം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് സൽമാനിയയിൽ വച്ച് തണൽ സൗത്ത് പ്രസിഡൻ്റ് ഷിബു പത്തനംതിട്ട അദ്ധ്യക്ഷതയിൽ നടന്നു.തണൽ ബഹറൈൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് മാഹി ഉദ്ഘാടനം ചെയ്ത കൺവൻഷൻ തെക്കൻ കേരളത്തിലെ […]
Read More

ഒഡീഷ ട്രെയിൻ അപകട൦; അനുശോചനം അറിയിച്ച് ബഹ്‌റൈൻ ഭരണാധികാരികൾ.

രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈ സ അൽ ഖലീഫ,പ്രസിഡന്റ് ദ്രൗപതി മുർമുവിനെയാണ് അനുശോചനം അറിയിച്ചത്.ഒപ്പം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, പ്രസിഡന്റ് ദ്രൗപതി മുർമുവിയേയും അനുശോചനം അറിയിച്ചു. ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും,പരിക്കേറ്റവർ എത്രയും വേഗത്തിൽ വേഗം സുഖം പ്രാപിക്കട്ടെ എന്നും ഇരുവരും സന്ദേശത്തിൽ അറിയിച്ചു. 
Read More

ഒഡിഷ ട്രെയിൻ അപകടം: സിബിഐ അന്വേഷണം വേണമെന്ന് അശ്വനി വൈഷ്‌ണവ് 

ബാലസോർ : ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ‌‌‌റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. സിബിഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശുപാർശ ചെയ്തെന്നും അദ്ദേഹം അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയെന്നും റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ട്രാക്കുമായി ബന്ധപ്പെട്ട ജോലികളും ഓവർഹെഡ് വയറിങ് ജോലികളും നടക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്, അശ്വനി വൈഷ്‌ണവ് അറിയിച്ചു. ട്രെയിൻ ദുരന്തത്തിൽ സിഗ്നൽ സംവിധാനങ്ങളിൽ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.”പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച് […]
Read More

കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ സ്നേഹസംഗമം 2023 ആഘോഷിച്ചു.

മനാമ: ബഹ്‌റൈനിലെ കറുകപുത്തൂർ നിവാസികളുടെ കൂട്ടായ്‌മയായ കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്‌മ (കറുകപുത്തൂർ ബഹ്‌റൈൻ ഫ്രണ്ട്‌സ്-കെ.ബി.എഫ്) സ്നേഹസംഗമം 2023 എന്നപേരിൽ ഒത്തുകൂടി.ഗുദൈബിയയിലെ കപ്പാലം ലൈവ് റെസ്റ്റോറെന്റിലെ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു.കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു.വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികൾ 11മണിയോടെ അവസാനിച്ചു.ഷിഹാബ് കറുകപുത്തൂർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. സംഘടനയുടെ 5 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു.മൊയ്‌ദീൻ താളം, മുദ്രിക്കത്തു,ഷാജി ഇട്ടോണം,മണികണ്ഠൻ,മുസ്തഫ,പ്രദീപ് ചാഴിയാട്ടിരി ,ഗഫൂർ ചെരിപ്പൂർ,ഷമീർ ചെരിപ്പൂർ,ഷാഫി,കബീർ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി സി.ബി.എസ്.ഇ പരീക്ഷയിൽ വിജയികളായ കുട്ടികളെ ആദരിച്ചു

മനാമ: സൽമാനിയ കാനു ഗാർഡനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ ഈ വർഷം സി.ബി.എസ്.ഇ വിജയികളായ കുടുംബാംഗങ്ങളുടെ കുട്ടികളെ കഴിഞ്ഞ ദിവസം സൊസൈറ്റിയിൽ വച്ച് നടന്ന ചടങ്ങിലാണ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ സൊസൈറ്റിയുടെ ഉപഹാരം നൽകി ആദരിച്ചത്. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ബിനു രാജ് സ്വാഗതവും മലയാളം പാഠശാല ജനറൽ കൺവീനർ അജിത് പ്രസാദ് നന്ദിയും രേഖപ്പെടുത്തി. മലയാളം മിഷൻ ബഹറിൻ ചാപ്റ്ററിന്റെ കീഴിലുള്ള G S S […]
Read More