വൈദ്യുതി തടസ്സമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് വൈദ്യുതി തടസ്സമുണ്ടാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പ്രധാന സുരക്ഷാ മുൻകരുതലുകൾ: •അനാവശ്യമായി പുറത്തിറങ്ങരുത്. ശാന്തത കൈവിടാതെ വീടുകളിൽ സുരക്ഷിതരായിരിക്കുക. • വൈദ്യുതി പോവുകയാണെങ്കിൽ മെഴുകുതിരികൾക്ക് പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടോർച്ചുകൾ ഉപയോഗിക്കുക.മെഴുകുതിരി ഉപയോഗിക്കേണ്ടി വന്നാൽ, അവ കർട്ടനുകളുടെയോ കത്തുന്ന മറ്റു സാധനങ്ങളുടെയോ അടുത്തുനിന്ന് മാറ്റി വെക്കുക • വീടിനുള്ളിലോ അടച്ചിട്ട മുറികളിലോ ഇലക്ട്രിക് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുത്. • ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. സോഷ്യൽ മീഡിയയിലൂടെ വരുന്ന […]









