കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി; സംസ്ഥാന കലോത്സവത്തിന് തുടക്കമായി
കോഴിക്കോട് :കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 61-മത് സ്കൂള്‍ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ജാതിക്കും മതത്തിനും അതീതമാണ് കല. വാണിജ്യവത്കരണം കലയുടെ പല മൂല്യങ്ങളും ഇല്ലാതാക്കി. കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാകണം. കലയുടെ പുരോഗമനോന്മുഖമായ ലോകം കെട്ടിപടുക്കണം. സ്നേഹം കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വെെവിധ്യങ്ങളുടെ പരിച്ഛേദമാണ് കലോത്സവം.അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുന്നതിനും കലോത്സവം വേദിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുനാള്‍ നീളുന്ന കലോത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. മുഖ്യവേദിയായാ അതിരാണിപാടത്ത് (വിക്രം മെെതാനം)രാവിലെ പൊതുവിദ്യാഭ്യാസ […]









