BMC News Desk

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ബഹ്റൈനില്‍ നിന്നും എത്തിയ ഒരാളും സ്വീകരിക്കാനെത്തിയ രണ്ട് പേരും പിടിയില്‍.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊലീസ് പിടികൂടി. സംഭവത്തില്‍ കൂരാച്ചുണ്ട് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ (47), ഇയാളില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരെയാണ് പിടികൂടിയത്. ശരീരത്തിനകത്ത് 767 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് റഷീദ് ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 41 ലക്ഷം രൂപയാണ് പിടിച്ചെടുത്ത […]
Read More

ശ്രദ്ധേയമായി ഡെൽസ മരിയ ജോജി പാടി അഭിനയിച്ച “സ്നേഹമായ്…” സംഗീത ആൽബം.

ഡെൽസ മരിയ ജോജി എന്ന പതിനൊന്നു വയസ്സുകാരി ആദ്യമായി പാടിയ അഭിനയിച്ച ‘ സ്നേഹമായ്’ എന്ന സംഗീത ആൽബം റിലീസ് ആയി.മുൻ ബഹ്‌റൈൻ പ്രവാസികളും പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ സ്വദേശിയായ ജോജി ജോസിന്റെയും ഡാനിസ് ജോസിന്റെയും മകളാണ് അഞ്ചാം ക്ലാസുകാരിയായ ഡെൽസ മരിയ ജോജി. ജന്മ സിദ്ധമായി ലഭിച്ച സംഗീതത്തെ അതിന്റെ നിഷ്കളങ്കതയോടെ പാടുമ്പോൾ .ആ പാട്ടിനുവേണ്ട ഫീലും, സംഗതികളും ഒക്കെ എത്ര മനോഹരമായാണ് സംഭവിക്കുന്നത് എന്ന് ഈ ആൽബം കാണുന്നവർക്കെല്ലാം മനസ്സിലാകും. ബഹ്‌റൈനിലും ഡെൽസ മരിയ […]
Read More

പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ വീഴ്ത്തി ഘാന (3–2)

ദോഹ ∙ കഴിഞ്ഞ ദിവസം സ്റ്റേഡിയം 974ൽ പൊരുതിക്കളിച്ചിട്ടും ശക്തരായ പോർച്ചുഗലിനോട് 3–2ന് തോറ്റ ഘാന, ദിവസങ്ങൾക്കിപ്പുറം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ അതേ സ്കോറിന് തോൽപ്പിച്ചു! പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ ബഹുദൂരം മുന്നിലായിരുന്ന ദക്ഷിണ കൊറിയയോടെ, അവസരങ്ങൾ മുതലെടുക്കുന്നതിൽ പ്രകടമാക്കിയ മികവിലാണ് ഘാന വീഴ്ത്തിയത്. ഘാനയ്ക്കായി മുഹമ്മദ് കുഡൂസ് ഇരട്ടഗോൾ നേടി. 34, 68 മിനിറ്റുകളിലായിരുന്നു കുഡൂസിന്റെ ഗോളുകൾ. അവരുടെ ആദ്യ ഗോൾ മുഹമ്മദ് സാലിസു (24) നേടി. ദക്ഷിണ കൊറിയയ്ക്കായി സുങ് […]
Read More

ഐ. മുഹമ്മദ് അഷറഫിന്റെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചിച്ചു.

പടവ് കുടുംബ വേദി രക്ഷധികാരി ഷംസ് കൊച്ചിന്റെ സഹോദരൻ തോപ്പുംപ്പടി,ചുള്ളിക്കൽ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് റുക്കിയ മൻസിലിൽ പരേതനായ എസ് എം ഇസ്മായിൽ സാഹിബിന്റെ മകൻ ഐ മുഹമ്മദ് അഷറഫ് ( 72 വയസ്സ് ) നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി, ദീർഘകാലം ബഹ്‌റൈൻ പ്രവാസി ആയിരുന്ന അദ്ദേഹം കലാസാമൂഹ്യ സാംസ്കാരിക രംഗത്ത് ഒട്ടേറെ വേദികളിൽ സാന്നിധ്യം അറിയിച്ച വ്യക്തിത്വമായിരുന്നു മാതാവ് : പരേതയായ സുഹറ : ഭാര്യ : റുക്കിയ : […]
Read More

സൗദിയിലേക്കു നുഴഞ്ഞു കയറിയവരെ സഹായിച്ചാൽ തടവും പിഴയും.

സൗദി: അനധികൃതമായി സൗദിയിലേക്കു നുഴഞ്ഞു കയറിയവർക്ക് താമസവും യാത്രാ സൗകര്യവും നൽകുന്നത് കടുത്ത നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം. 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. ഇതിനായി ഉപയോഗിച്ച താമസ സ്ഥലവും വാഹനവും കണ്ടുകെട്ടും. നിയമ ലംഘകരായ 15,713 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ്  മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 17 മുതൽ 23 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിക്കപ്പെട്ടത്. ഇതിൽ 9131 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. […]
Read More

ബഹ്റെെനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു.

ബഹ്റെെൻ: രാജ്യത്ത് ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച നിയമങ്ങൾ നിലവിൽ വന്നു. bahrain.bh മുഖേന സേവനങ്ങൾ ലഭ്യമാക്കാമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. ബഹ്റെെന്റെ ദേശീയ പോർട്ടൽ ആണ് ഇത്. ബഹ്റെെൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. പോർട്ടലിൽ കയറി അതിന്റെ ഹോംപേജ് സന്ദർശിച്ച് ഇൻഫർമേഷൻ ഗൈഡിൽ ഫാമിലി ആൻഡ് റിലേഷൻഷിപ്സ് വിഭാഗം തെരഞ്ഞെടുത്താൽ മതിയാകും. ഇതിൽ നിന്നും പുതിയ വിവരങ്ങൾ എങ്ങനെ ലഭിക്കും എന്ന് അറിയാൻ സാധിക്കും. ജനനങ്ങൾ […]
Read More

ആഭ്യന്തരവകുപ്പ് ദയനീയ പരാജയം;കെ സുരേന്ദ്രൻ

വിഴിഞ്ഞത്തെത് സർക്കാർ സ്‌പോൺസെഡ് സമരം, ആഭ്യന്തര വകുപ്പ് ദയനീയ പരാജയമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ സുരേന്ദ്രന്‍. സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവാണ്. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയം, സംഘർഷ സാധ്യത അറിഞ്ഞിട്ടും മുൻകരുതൽ എടുത്തില്ല. ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നത്.സർക്കാരിന്‍റേത് അഴകൊഴമ്പൻ സമീപനമാണ്.മന്ത്രി ആന്‍റണിരാജുവിന് നിക്ഷിപ്ത താൽപര്യമുണ്ട്.ദ്ധതി അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനിൽക്കുന്നു.ആന്‍റണി രാജുവിന്‍റെ സഹോദരനും കലാപത്തിന് പിന്നിലുണ്ട്. ജില്ലാ കളക്ടറും […]
Read More

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ആദ്യഫല പെരുന്നാൾ സമാപിച്ചു.

മനാമ.മധ്യപൂർവ ദേശത്തെ ആദ്യ ഓർത്തഡോക്സ്‌ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ സമാപിച്ചു.. ആദ്യ ഘട്ടമായി നടത്തിയ ആദ്യഫല കാഴ്ചകളുടെ സമർപ്പണം പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ നവംബർ നാലാം തീയതി കത്തീഡ്രലിൽ വെച്ചും, രണ്ടാം ഘട്ടമായി നടത്തിയ കത്തീഡ്രൽ കുടുംബ സംഗമം നവംബർ 25 ആം തീയതി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചും നടത്തപ്പെട്ടു.ഇടവക ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടും, വ്യത്യസ്തമാർന്ന പ്രോഗ്രാമ്മുകളോടും കൂടി […]
Read More

മതനേതാക്കള്‍ക്കെതിരെ കേസെടുത്തത് ശരിയായില്ല, വിഴിഞ്ഞം പദ്ധതിക്കെതിരല്ല യു.ഡി.എഫ് -കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. യു.ഡി.എഫ് പദ്ധതിക്കെതിരല്ല. മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ചര്‍ച്ചകളുമായി സഹകരിക്കാന്‍ യു.ഡി.എഫ് തയാറാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ല. മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More

പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ പ്രായമായില്ല; അനുമതി തേടി പതിനേഴുകാരി ഹൈകോടതിയില്‍

കൊച്ചി:അവയവ കൈമാറ്റ നിയന്ത്രണ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാതെ അവയവദാനം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് തൃശൂര്‍ കോലഴി സ്വദേശിയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.കരള്‍ കിട്ടാന്‍ അനുയോജ്യനായ ദാതാവിനായി ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ലഭ്യമായില്ലെന്ന് ഹരജിയില്‍ പറയുന്നു. ഇനിയും കാത്തിരുന്നാല്‍ പിതാവിന്‍റെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയാണ്. തന്‍റെ കരള്‍ അനുയോജ്യമാണെന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ബോധ്യമായെങ്കിലും മനുഷ്യാവയവങ്ങള്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട 1994ലെ നിയമത്തിലെ വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലാത്തത് അവയവദാനത്തിന് തടസ്സമാണ്. അതിനാല്‍, പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനുമതി നല്‍കണമെന്നാണ് ആവശ്യം.ഇക്കാര്യത്തില്‍ മെഡിക്കല്‍ […]
Read More