ബഹ്‌റൈനിലേക്ക് ചരിത്ര സന്ദര്‍ശനത്തിനൊരുങ്ങി ഹെര്‍സോഗ് .
അറബ് രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രസിഡന്‍റാകും. മനാമ: ഇസ്രായേലുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ബഹ്‌റൈന്‍. ഇതിന്‍റെ ഭാഗമായി ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗിന് അടുത്ത മാസം ബഹ്‌റൈന്‍ ആതിഥ്യമരുളും. വാര്‍ത്ത ഇസ്രായേല്‍ പ്രസിഡന്‍റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ രാഷ്ട്രത്തലവന്‍ താനായിരിക്കുമെന്ന് പ്രസിഡന്‍റ് ഐസക് ഹെര്‍സോഗ് വ്യാഴാഴ്ച പറഞ്ഞു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഹെര്‍സോഗ് ബഹ്റൈനിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുന്നതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസും അറിയിച്ചു. […]









