ബഹ്‌റൈനിലേക്ക് ചരിത്ര സന്ദര്‍ശനത്തിനൊരുങ്ങി ഹെര്‍സോഗ് .

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലേക്ക് ചരിത്ര സന്ദര്‍ശനത്തിനൊരുങ്ങി ഹെര്‍സോഗ് .

ബഹ്‌റൈനിലേക്ക് ചരിത്ര സന്ദര്‍ശനത്തിനൊരുങ്ങി ഹെര്‍സോഗ് .


അറബ് രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രസിഡന്‍റാകും.

മനാമ: ഇസ്രായേലുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ബഹ്‌റൈന്‍. ഇതിന്‍റെ ഭാഗമായി ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗിന് അടുത്ത മാസം ബഹ്‌റൈന്‍ ആതിഥ്യമരുളും. വാര്‍ത്ത ഇസ്രായേല്‍ പ്രസിഡന്‍റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ രാഷ്ട്രത്തലവന്‍ താനായിരിക്കുമെന്ന് പ്രസിഡന്‍റ് ഐസക് ഹെര്‍സോഗ് വ്യാഴാഴ്ച പറഞ്ഞു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഹെര്‍സോഗ് ബഹ്റൈനിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുന്നതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസും അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈനുമായും യുഎഇയുമായും ഇസ്രായേല്‍ രണ്ട് വര്‍ഷം മുമ്പ് യുഎസ് മധ്യസ്ഥതയില്‍ ഒപ്പുവച്ച അബ്ഹാം കരാറിന്‍റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇസ്രായേല്‍ പ്രസിഡന്‍റ് ബഹ്‌റൈനില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മനാമയില്‍ നേരത്തേ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്‍റിന്‍റെയും സന്ദര്‍ശനം. സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനു ശേഷം ഇസ്രായേല്‍ പ്രസിഡന്‍റ് യുഎഇ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യുഎഇലെത്തുന്ന ഐസക് ഹെര്‍സോഗ് യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Comment