കനോലി നിലമ്പുൂർ കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • കനോലി നിലമ്പുൂർ കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

കനോലി നിലമ്പുൂർ കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.


ബഹ്‌റൈൻ: കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾക്കായി കനോലിയൻസ് കപ്പ് സീസൺ വൺ ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ആറു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ നിലമ്പൂർ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻമാരായി. നിലമ്പൂർ വാരീയേർസ് റണ്ണർ അപ്പും, നിലമ്പൂർ ഹീറോസ് മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് പ്ലയെർ റിസ്വാൻ,ബെസ്റ്റ് പെർഫോമർ സിദ്ദിഖ്, ടോപ് സ്കോറർ ജുനൈദ്, ബെസ്റ്റ് ഗോൾ കീപ്പർ യാക്കൂബ്, ബെസ്റ്റ് ഡിഫെൻഡർ നംഷീർ എന്നിവർ കരസ്ഥമാക്കി. ബുർഹമ ഗ്രൗണ്ടിൽ വെച്ച് നടത്തിയ ടൂർണമെന്റ് ഐമാക്- ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉൽഘാടനം ചെയ്തു. ടൂർണമെന്റിനു കൺവീനർമാരായ ആഷിഫ്‌ വടപുറം, തസ്ലീം തെന്നാടൻ, റസാഖ് കരുളായി, എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

Leave A Comment