BMC News Desk

അങ്കണവാടികളില്‍  ഇനി എല്ലാ ദിവസവും മുട്ടയും പാലും 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഇനി എല്ലാ ദിവസവും മുട്ടയും പാലും വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ്.ഈ വര്‍ഷത്തോടെ സമ്ബൂര്‍ണമായി എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 33,115 അങ്കണവാടികളാണുള്ളത്. ഇതില്‍ 2500 ഓളം അങ്കണവാടികള്‍ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്. ആ അങ്കണവാടികളില്‍ കൂടി വൈദ്യുതി എത്തിച്ച്‌ ഈ വര്‍ഷം തന്നെ സമ്ബൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പുതിയ അധ്യയന വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല […]
Read More

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.

കൊച്ചി: കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ(48) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങനെ സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യർഥനയുമായി സഹപ്രവർത്തകർ നേരത്തെ എത്തിയിരുന്നു. ഹരീഷിന് കരൾ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കൾ അറിയിച്ചിരുന്നു. സഹായങ്ങൾ ലഭിച്ചുതുടങ്ങവെയാണ് നടന്റെ വിയോ​ഗം. സംസ്കാരം നാളെ നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. […]
Read More

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, മാസം തോറും പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി

വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 […]
Read More

ഇനി വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ പങ്കിടാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങൾ തന്നെയാണ് വാട്സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്. ഇനി വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിക്കാൻ […]
Read More

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ നാലിന് പുലർച്ചെ കണ്ണൂ​രിൽ നിന്നും; മൊത്തം 63 വിമാന സർവീസുകൾ

കരിപ്പൂർ: ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിമാർക്ക് 63 വിമാന സർവീസുകൾ. ആദ്യവിമാനം ജൂൺ നാലിനു പുറപ്പെടും. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി 63 സർവിസുകളാണ് ഇക്കുറിയുളളത്. കരിപ്പൂരിലും കണ്ണൂരിലും എയർഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ സഊദി എയർലൈൻസിനുമാണ് ഹജ്ജ് സർവിസ് ചുമതല. കരിപ്പൂർ – 44, ​കണ്ണൂർ – 13, കൊച്ചി – ഏഴ് സർവിസുകൾ. ഈ വർഷത്തെ ആദ്യ വിമാനം ജൂൺ നാലിന് പുലർച്ചെ 1.45ന് കണ്ണൂ​രിൽ നിന്നും പുറപ്പെടും. അതേ ദിവസം പുലർച്ചെ 4.25ന് […]
Read More

പ്രവാസികൾക്ക് ആശ്വസിക്കാം: എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ സൗദിവത്കരണം നിർബന്ധമാക്കില്ലെന്ന് സൗദി

റിയാദ്: എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ സൗദിവത്കരണം നിർബന്ധമാക്കില്ല. രാജ്യത്ത് പുതുതായി നടപ്പാക്കിവരുന്ന എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികളിൽ സ്വദേശി വൽകരണം നിർബന്ധമാക്കില്ലെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി വ്യക്തമാക്കി.റിയാദിൽ നടക്കുന്ന സൗദി സ്പെഷ്യൽ ഇകണോമിക് സോൺസ് ഇൻവെസ്റ്റ്മന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചില പ്രത്യേക വ്യവസായ മേഖലകളിലേക്ക് അന്താരാഷ്ട്ര കമ്പനികളെ ക്ഷണിക്കുകയാണ് ഫോറം കൊണ്ടുദ്ദേശിക്കുന്നത്. അവയെ സൗദിയിലേക്ക് പൂർണമായും മാറ്റുകയാണ് ലക്ഷ്യം.ആഗോള, പ്രാദേശിക രംഗത്തെ […]
Read More

മർകസ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് സി ഇ ഒ . ഉബൈദുള്ള സഖാഫി പ്രസ്താവിച്ചു. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ബഹ്റൈൻ ചാപ്റ്റർ വാർഷിക കൗൺസിലിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ മാർക്സ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര കൗൺസിൽ ഉത്ഘാടനം ചെയ്തു.കെ. സി സൈനുദ്ധീൻ സഖാഫി: എം സി അബ്ദുൽ […]
Read More

സംഗമം ഇരിഞ്ഞാലക്കുട ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

മനാമ : സംഗമം ഇരിഞ്ഞാലക്കുടയുടെ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ പ്രസിഡണ്ട്‌ ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും, കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ബഹ്‌റൈനിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും പത്തും, പന്ത്രണ്ടും ഗ്രേഡിൽ വിജയിച്ച സംഗമം ഇരിഞ്ഞാലക്കുടയുടെ അംഗങ്ങളുടെ മക്കൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു. മാസ്റ്റർ അശ്വിത്ത് ഷജിത്തിന്റെ മെന്റലിസ്റ്റ് പ്രകടനം വേറിട്ട്‌ നിന്നു.ഒത്തുചേരലിൽ ചെയർമാൻ ദിലീപ്,എന്റർടൈൻമെന്റ് സെക്രെട്ടറി സജീവ്, […]
Read More

പ്രതിഭ വോളി ഫെസ്റ്റ് അനുബന്ധ പരിപാടികൾക്ക് തുടക്കമായി

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസൺ 2ൻ്റെ അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം ലോകകേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സിവി നാരായണൻ നിർവഹിച്ചു. 2023 ജൂലൈ 7ന് അറാദിലെ മുഹറഖ് ക്ലബ്ലിലാണ് ഏകദിന വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.പ്രതിഭ ഹാളിൽ വച്ച് നടന്ന ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു കവിതാ പാരായണ മത്സരവും സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും അരങ്ങേറി. കുട്ടികളുടെ കവിതാ പാരായണ മത്സരത്തിൽ അമൃത ജയ്ബുഷ്, യദു കൃഷ്ണ, അർജുൻ ജയ്ബുഷ് എന്നിവർ യഥാക്രമം […]
Read More

കുട്ടികളുടെ പങ്കാളിത്ത൦ കൊണ്ട് പുതു ചരിത്രം രചിച്ച് സ്റ്റുഡൻ്റ്സ് ഗൈഡൻസ് ഫോറം കളറിംഗ്, ഡ്രോയിംഗ്-പെയിന്റിംഗ് മത്സര൦

അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ പിന്തുണയോടെ ബി.കെ. എസ്. ഓഡിറ്റോറിയത്തിൽ മെയ് 26 വെള്ളിയാഴ്ച നടന്ന സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ആകെ 951 രജിസ്‌ട്രേഷനുകളിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പങ്കെടുത്തു.ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം രാവിലെ 8. 45 മുതൽ 12.30 വരെ നീണ്ടു നിന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി 4 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. മത്സരത്തിനുള്ള വിഷയങ്ങൾ വിദ്യാർത്ഥികളുടെ […]
Read More