ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022ന് ഇന്ന് (ഡിസംബർ 9ന്) ഇന്ത്യൻ സ്കൂളിൽ തുടക്കമായി.
ബഹ്‌റൈൻ: ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എല്ലാ വർഷവും നടത്തി വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാമത്സരമായ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022ന് ഇന്ത്യൻ സ്കൂളിൽ ഇന്ന് (ഡിസംബർ 9ന് )വെള്ളിയാഴ്ച തുടക്കമായി. 14 മാത്തെ തവണയാണ് സ്പെക്ട്ര അരങ്ങേറുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം ഓൺലൈൻ പ്ലാറ്റ് ഫോമിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. 25ഓളം വിദ്യാലയങ്ങളിൽ നടക്കുന്ന പ്രാഥമിക റൗണ്ടിൽ നിന്ന് വിജയിക്കുന്നവരാണ് ഇത്തവണത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. […]









