ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും,

  • Home-FINAL
  • Business & Strategy
  • ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും,

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും,


ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും.ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുക. ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ, നെതർലാൻഡ്സ് ആണ് അർജന്റീനയുടെ എതിരാളികൾ.ക്വാർട്ടർ ഫൈനലിൽ ഇന്ന് ബ്രസീലിന് മുന്നിലുളളത് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ക്രോയേഷ്യയാണ്. അർജന്റീനയെ വെല്ലുവിളിക്കാൻ എത്തുന്നത് കരുത്തരായ നെതർലൻഡ്സും.ഡിപോൾ, ഡി മരിയ എന്നീ സുപ്രധാന താരങ്ങൾ ഇന്ന് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാങ്കി ഡിയോങ്ങ്, വിർജിൽ വാൻ ഡൈക്ക്, ഡെൻസെൽ ഡംഫ്രൈസ്, ഡേലി ബ്ലിൻഡ് തുടങ്ങിയ ലോകോത്തര താരങ്ങളടങ്ങിയ ഡച്ച് പ്രതിരോധ നിര പൊട്ടിക്കാൻ ഇരുവരുടെയും സാന്നിധ്യം അനിവാര്യമാണ്. എൻസോ ഫെർണാണ്ടസ്, അലക്സിസ് മകലിസ്റ്റർ, ഹൂലിയ അൽവാരസ് തുടങ്ങിയ താരങ്ങളൊക്കെ വിവിധ മത്സരങ്ങളിൽ അർജൻ്റീനയ്ക്കായി തിളങ്ങി. ഇവരൊക്കെ വീണ്ടും ഒത്തുപിടിച്ചെങ്കിൽ അർജൻ്റീനയ്ക്ക് ഇന്ന് അനായാസം വിജയിക്കാനാവും. എതിരാളികൾക്കനുസരിച്ച് തന്ത്രം മെനയുന്ന ലയണൽ സ്കലോണി ഗാക്പോ, മെംഫിസ് ഡിപേ, ഡിയോങ്ങ് തുടങ്ങിയ താരങ്ങളെ നിയന്ത്രിച്ചുനിർത്താനാവും ശ്രമിക്കുക.

Leave A Comment