പ്രവാസി സാഹിത്യോത്സവ്: സെക്ടർ തല മത്സരങ്ങൾ സമാപിച്ചു
പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായുള്ള സെക്ടർ തല മത്സരങ്ങൾ ബഹ്‌റൈനിൽ വിപുലമായി സമാപിച്ചു. നൂറുകണക്കിന് മത്സരാർത്ഥികളാണ് വിവിധ സെക്ടറുകളിൽ നടന്ന സാഹിത്യോത്സവുകളിൽ പങ്കാളികളായത്.കസീനോ, ഹിദ്ദ്, ഗുദൈബിയ്യ, സൽമാനിയ, സൽമാബാദ്, ഹമദ് ടൗൺ, സനദ്, ഖലീഫ, ഇസാ ടൗൺ എന്നീ ഒമ്പത് സെക്ടറുകളിലാണ് മത്സരങ്ങൾ നടന്നത്. ‘ബഡ്‌സ്,കിഡ്‌സ്, പ്രൈമറി, ‘ജൂനിയർ, സെക്കന്ററി, സീനിയർ എന്നീ ആറ് വിഭാഗങ്ങളിലായി എൺപതോളം ഇനങ്ങളിൽ കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറി. മാപ്പിളപ്പാട്ട്, ഖവാലി, നശീദ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് […]









