ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ നൂറാമത് രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ ഇന്ത്യൻ ക്ലബ്ബ് ഹാളിൽ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. നൂറിലധികം പേര് ക്യാമ്പിൽ രക്തം നൽകി. ബഹ്‌റൈൻ നാഷണൽ ഡേയോട് അനുബന്ധിച്ചു പ്രത്യേക കേക്ക് കട്ടിംഗ് സെറിമണിയും പ്രസ്തുത ക്യാമ്പിൽ നടന്നു.ഇന്ത്യൻ ക്ലബ്ബും, പ്രവാസി ഗൈഡൻസ് ഫോറവും ബിഡികെയോടൊപ്പം ക്യാമ്പിൽ ബ്ലഡ് ഡൊണേഷനിൽ പങ്കാളികളായി. ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിനൊപ്പം നേരത്തെ രക്തദാന ക്യാമ്പുകളിൽ പങ്കാളികളായ സംഘടനാ പ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു.
ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്‌ഘാടനം ചെയ്ത ക്യാമ്പിൽ ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ജോസഫ് ജോയ്, ജനറൽ സെക്രട്ടറി അനിൽകുമാർ, പിജിഎഫ് പ്രസിഡണ്ട് ബിനു ബിജു, ജനറൽ സെക്രട്ടറി ബിജു. കെ. പി, ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ എന്നിവർ സംസാരിച്ചു. ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് പ്രസിഡണ്ട് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, എടത്തൊടി ഭാസ്‌ക്കരൻ, സയ്ദ് ഹനീഫ്, ഇ.വി. രാജീവ്, നിസാർ കൊല്ലം, ജിബി ജോൺ, സുജിത്ത് പിള്ള, തോമസ് ഫിലിപ്പ്, ലത്തീഫ് കോളിക്കൽ, ജമാൽ കുറ്റിക്കാട്ടിൽ, സുധീർ തിരുനിലത്ത്, സുനിൽ മുസ്തഫ, ഗഫൂർ കൈപ്പമംഗലം, റഷീദ് ആത്തൂർ, വിനയചന്ദ്രൻ നായർ, ഫൈസൽ പാട്ടാണ്ടി, പ്രവീൺ എന്നിവർ സംബന്ധിച്ചു. ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. രക്തദാനത്തിൽ പങ്കെടുത്തവർക്ക് കിംഗ് ഹമദ് ഹോസ്പിറ്റലിന്റെയും, ബിഡികെയുടെയും സമ്മാന പാക്കറ്റുകളും നൂറാമത് രക്തദാന ക്യാമ്പിന്റെ ഭാഗമായി കൈമാറിയതായും ഭാരവാഹികൾ അറിയിച്ചു.

