BMC News Desk

ബിഡികെ നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ നൂറാമത് രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ ഇന്ത്യൻ ക്ലബ്ബ് ഹാളിൽ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. നൂറിലധികം പേര് ക്യാമ്പിൽ രക്തം നൽകി. ബഹ്‌റൈൻ നാഷണൽ ഡേയോട് അനുബന്ധിച്ചു പ്രത്യേക കേക്ക് കട്ടിംഗ്‌ സെറിമണിയും പ്രസ്തുത ക്യാമ്പിൽ നടന്നു.ഇന്ത്യൻ ക്ലബ്ബും, പ്രവാസി ഗൈഡൻസ് ഫോറവും ബിഡികെയോടൊപ്പം ക്യാമ്പിൽ ബ്ലഡ് ഡൊണേഷനിൽ പങ്കാളികളായി. ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിനൊപ്പം നേരത്തെ […]
Read More

കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും നിറം 2025 പ്രോഗ്രാമിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നു

മലയാള സിനിമാ താരം കുഞ്ചാക്കോ ബോബനും, പ്രശസ്ത കലാകാരൻ രമേഷ് പിഷാരടിയും, ഈ വർഷത്തെ ഏറ്റവും ഭംഗിയാർന്ന സാംസ്കാരികോത്സവമായ നിറം 2025-ന്റെ വിജയത്തിനായി വീഡിയോയിലൂടെ ഔദ്യോഗികമായി സ്വാഗതം ചെയ്തിരിക്കുന്നു.2025 ഡിസംബർ 15-ന് ബഹ്‌റൈൻ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് ഈ ചടങ്ങിൽ ചീഫ് ഗെസ്റ്റ് ആയി പങ്കെടുക്കും. കൂടാതെ ബഹ്‌റൈൻ പാർലമെന്റ് അംഗമായ മുഹമ്മദ് ഹുസൈൻ അൽ ജനാഹി പരിപാടിയുടെ ഗസ്റ്റ് ഓഫ് ഹോണർ ആയും […]
Read More

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിശാമി ക്ലാരിയുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ , ഫൈസൽ ചെറുവണ്ണൂർ, എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘങ്ങൾ ഡിസംബർ 15, 25 തിയ്യതികളിൽ യാത്ര തിരിക്കുമെന്നും വിശദ […]
Read More

ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 ആരംഭിച്ചു: ഫെസ്റ്റിവലില്‍ 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നു

ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 ആരംഭിച്ചു.എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ), എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബിസിസിഐ) എന്നിവയുടെ സഹകരണത്തോടെ ഡിഎക്‌സ്ബി ലൈവ് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നു.കോര്‍ട്ടഡോ, ബ്ലാക്ക് 22, മൊമെന്റ്‌സ് റോസ്റ്ററി, റൈസ് ബേക്ക്ഹൗസ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ആഗോള കോഫി ബ്രാന്‍ഡുകളും ഉപകരണ […]
Read More

നൃത്ത സംഗീത വിസ്മയവുമായി ധും ധലാക്ക 16ന്

ബഹ്റൈൻ മലയാളികളുടെ വാർഷിക നൃത്ത സംഗീതവിരുന്നായി മാറിയ ധുംധലാക്കയുടെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു.ബഹ്റൈൻ കേരളീയ സമാജം എന്റർടൈൻമെന്റ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധുംധലാക്ക സീസൺ 7 ഡിസംബർ 16ന് അരങ്ങേറും. പ്രശസ്ത പിന്നണി ഗായകരും സ്റ്റാർ സിംഗർ താരങ്ങളുമായ അരവിന്ദ് ദിലീപ് നായർ, ശ്വേത അശോക്, ശ്രീരാഗ് ഭരതൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശയാണ് ധും ധലാക്കയുടെ പ്രധാന ആകർഷണം. അതോടൊപ്പം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യ നൃത്താവിഷ്ക്കാരങ്ങളും അരങ്ങേറും. കലാവിഭാഗം കൺവീനർ […]
Read More

മനു മെമ്മോറിയൽ ട്രോഫി വെള്ളിയാഴ്ച്ച (ഡിസംബർ 12) ന്

ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തി വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിക്കുന്ന ആദ്യ വടംവലി മത്സരം ഡിസംബർ 12 ന് നടക്കും. സൽമാനിയയിലെ അൽ ഖാസിയ ക്ലബ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം. വെള്ളിയാഴ്ച്ച വൈകിട്ട് 5 മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ബഹ്‌റൈനിലെ പ്രൊഫെഷണൽ വടംവലി ടീമുകൾ ഏറ്റുമുട്ടും. ബഹ്‌റൈനിലെ ടഗ് ഓഫ് വാർ അസ്സോസിയേഷനുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. അവധിക്ക് നാട്ടിൽ പോയ വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗമായിരുന്ന മനു കെ രാജൻ, നാല് മാസം […]
Read More

രണ്ടാം പീഡന കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്.കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്ന 15 […]
Read More

ജനസാഗര വൈബായി’ബഹ്‌റൈൻ പ്രതിഭയുടെ വൈബ്‌സ് ഓഫ് ബഹ്‌റൈൻ

ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച ‘വൈബ്‌സ് ഓഫ് ബഹ്‌റൈൻ’ സംഗീത നിശ ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്ക് അടുത്തകാലത്തു ഇന്ത്യൻ ക്ലബ് ദർശിച്ചിട്ടില്ലാത്തവണ്ണം ജനങ്ങളാണ് ഒഴുകിയെത്തിയത്. കവിയും ഗാനരചയിതാവുമായ വയലാർ അവാർഡ് ജേതാവ് പ്രഭാവർമ്മ മുഖ്യാതിഥി ആയിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ വി ലിവിൻകുമാർ സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങിന് ചെയർമാൻ ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ […]
Read More

ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റ;ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു

ബഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി നടത്തുന്ന ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റയുടെ നാലാം ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഡിസംബർ ഏഴാം തീയതി, ഐ ഐ പി എയുടെ അധ്യാപകർ അണിയിച്ചൊരുക്കിയ ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലിജിത്ത് ഫിലിപ്പ് കുര്യന്റെ ഇംഗ്ലീഷ് കവിത പുസ്തകം – ദി പിങ്ക് ഫ്ലവർ ആൻഡ് അതർ പോയംസ്‌ പ്രകാശനം ചെയ്തു. പ്രമുഖ […]
Read More

കെസിഎ-ബിഎഫ്സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2025: സമാപിച്ചു

ഇന്ത്യൻ വംശജരായ 1,200-ൽ അധികം കുട്ടികളുടെ പ്രതിഭാവിലാസം മാറ്റുരച്ച കെസിഎ-ബിഎഫ്സി ഇന്ത്യൻ ടാലന്റ് സ്കാൻ 2025 എന്ന കലോത്സവം വിജയകരമായി സമാപിച്ചു.2025 ഒക്ടോബർ 18-നാണ് ബഹ്‌റൈൻ ഫൈനാൻസിങ് കമ്പനിയുടെ റീറ്റെയ്ൽ സെയിൽസ് മേധാവി അനുജ് ഗോവിൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പങ്കെടുത്തവരെ അഞ്ച് പ്രായ വിഭാഗങ്ങളായി തിരിച്ചിരുന്നു. നൃത്തം, സംഗീതം, ആർട്‌സ് & ക്രാഫ്റ്റ്‌സ്, സാഹിത്യം, മറ്റ് അനുബന്ധ മത്സരങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിലായി 180-ൽ അധികം ഇനങ്ങൾ അരങ്ങേറി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി […]
Read More