BMC News Desk

ജനസാഗര വൈബായി’ബഹ്‌റൈൻ പ്രതിഭയുടെ വൈബ്‌സ് ഓഫ് ബഹ്‌റൈൻ

ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച ‘വൈബ്‌സ് ഓഫ് ബഹ്‌റൈൻ’ സംഗീത നിശ ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്ക് അടുത്തകാലത്തു ഇന്ത്യൻ ക്ലബ് ദർശിച്ചിട്ടില്ലാത്തവണ്ണം ജനങ്ങളാണ് ഒഴുകിയെത്തിയത്. കവിയും ഗാനരചയിതാവുമായ വയലാർ അവാർഡ് ജേതാവ് പ്രഭാവർമ്മ മുഖ്യാതിഥി ആയിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ വി ലിവിൻകുമാർ സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങിന് ചെയർമാൻ ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ […]
Read More

ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റ;ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു

ബഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി നടത്തുന്ന ബി കെ എസ് – ഡി സി ബുക്ക് ഫെസ്റ്റ് ആൻഡ് കൾച്ചറൽ ഫിയസ്റ്റയുടെ നാലാം ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഡിസംബർ ഏഴാം തീയതി, ഐ ഐ പി എയുടെ അധ്യാപകർ അണിയിച്ചൊരുക്കിയ ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലിജിത്ത് ഫിലിപ്പ് കുര്യന്റെ ഇംഗ്ലീഷ് കവിത പുസ്തകം – ദി പിങ്ക് ഫ്ലവർ ആൻഡ് അതർ പോയംസ്‌ പ്രകാശനം ചെയ്തു. പ്രമുഖ […]
Read More

കെസിഎ-ബിഎഫ്സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2025: സമാപിച്ചു

ഇന്ത്യൻ വംശജരായ 1,200-ൽ അധികം കുട്ടികളുടെ പ്രതിഭാവിലാസം മാറ്റുരച്ച കെസിഎ-ബിഎഫ്സി ഇന്ത്യൻ ടാലന്റ് സ്കാൻ 2025 എന്ന കലോത്സവം വിജയകരമായി സമാപിച്ചു.2025 ഒക്ടോബർ 18-നാണ് ബഹ്‌റൈൻ ഫൈനാൻസിങ് കമ്പനിയുടെ റീറ്റെയ്ൽ സെയിൽസ് മേധാവി അനുജ് ഗോവിൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പങ്കെടുത്തവരെ അഞ്ച് പ്രായ വിഭാഗങ്ങളായി തിരിച്ചിരുന്നു. നൃത്തം, സംഗീതം, ആർട്‌സ് & ക്രാഫ്റ്റ്‌സ്, സാഹിത്യം, മറ്റ് അനുബന്ധ മത്സരങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിലായി 180-ൽ അധികം ഇനങ്ങൾ അരങ്ങേറി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി […]
Read More

ആസ്വാദകർക്ക് ആവേശമായി സോപാനം വാദ്യസംഗമം സമാപിച്ചു

പ്രവാസലോകത്തെ മറ്റൊരു പൂരപ്പറമ്പാക്കി സോപാനം വാദ്യസംഗമം 2025ന് കൊടിയിറങ്ങി. നാടിന്റെ താളസ്പന്ദനം കേട്ടറിയുവാൻ പതിനായിരത്തിലധികം കാണികൾ അദാരി പാർക്ക്‌ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. സോപാനം വാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി‌ ബഹ്‌റൈൻ ടൂറിസം മന്ത്രാലയ അനുമതിയോടെ നടന്ന പരിപാടികൾ ജനബാഹുല്യവും സംഘാടന മികവും സാംസ്കാരികതയും ഒത്തുചേർന്ന അരങ്ങായിരുന്നു. കാണികൾക്ക് വിസ്മരിക്കാനാവാത്ത ദൃശ്യവിരുന്നായിയിരുന്നു സംഘാടകർ ഒരുക്കിയത്. വൈകീട്ട് കൃത്യം 4 മണിക്ക്‌ തന്നെ 50 മീറ്റർ നീളമുള്ള വേദിയിൽ യുവപ്രതിഭകളും സംഘവും തായമ്പകകൊട്ടി വാദ്യസംഗമത്തിനു ആരംഭം കുറിച്ചു, തുടർന്ന് നൂറിൽപരം […]
Read More

ബഹ്‌റൈനില്‍ ‘ജിപിസിഎ ഫോറം’ രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.

19-ാമത് വാര്‍ഷിക ഗള്‍ഫ് പെട്രോകെമിക്കല്‍സ് ആന്‍ഡ് കെമിക്കല്‍സ് അസോസിയേഷന്‍ (ജിപിസിഎ) ഫോറം ബാപ്കോ എനര്‍ജിസ് ചെയര്‍മാന്‍, മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ (സാബിക്) ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് സൗദ് ബിന്‍ അബ്ദുല്ല ബിന്‍ അല്‍ സൗദും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ പ്രാദേശിക, അന്തര്‍ദേശീയ വ്യാവസായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തവും […]
Read More

ദേശീയ ദിനം : ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സിംഹാസനാരോഹണ വാർഷികവും, ബഹ്റൈൻ ദേശീയ ദിനവും പ്രമാണിച്ച് ഡിസംബർ 16 ,17 തീയതികളിൽ രാജ്യത്ത് അവധി പ്രഖ്യാപിച്ചു . ബഹ്റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. ഈ ദിവസങ്ങളിൽ രാജ്യത്തെ സർക്കാർ വകുപ്പുകൾ,പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
Read More

ബഹ്റൈനിൽ നിന്നും സ്കൂൾ കുട്ടിയെ കാണാതായി

ബഹ്റൈനിൽ നിന്നും 12 കാരനായ മലയാളി ബാലനെ കാണാതായി ഗുദൈബിയ അൽഹിലാലിൻ്റെ പരിസരത്തു നിന്നും ആണ് കാണാതായത് : വിവരം ലഭിക്കുന്നവർ 97339508670 എന്ന നമ്പറിൽ അറിയിക്കുക
Read More

മനുഷ്യവകാശ പ്രവാസി മിത്ര ” അവാർഡിനു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്

ന്യൂ ദെൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ ” മനുഷ്യവകാശ പ്രവാസി മിത്ര ” അവാർഡിനു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെ തിരഞ്ഞെടുത്ത്.സാമൂഹ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ടിലേറെക്കാലം നടത്തിയ പ്രവർത്തനങ്ങളിൽ സ്വീകരിച്ച സുതാര്യതയെ പരിഗണിച്ചാണ് അവാർഡിനായി തെരത്തെടുക്കപ്പെട്ടത്. ലോക മനുഷ്യവകാശദിനമായ ഈ മാസം ഇരുപതാം തീയതി കോഴിക്കോട്ട് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് സംസ്ഥാന മനുഷ്യവകാശ കമീഷൻ ജൂഡിഷ്യൽ […]
Read More

ഐ. സി എഫ് എന്യുമറേഷൻ വർക് ഷോപ്പ് സംഘടിപ്പിച്ചു.

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ് ഐ ആർ) പ്രവാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി.ഇന്ത്യൻ ക്ൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ ആചരിച്ചു വരുന്ന ജാഗ്രതാകാമ്പയിനിന്റെ ഭാഗമായി സൽമാബാദ് നീജിയൻ എന്യുമറേഷൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത പ്രവാസി കൾക്കുള്ള നടപടികൾ, ആവശ്യമായ രേഖകൾ, പുതുതായി പേര് ചേർക്കുന്നതിനുള്ള നടപടികൾ, മേൽവിലാസം മാറിയാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നൽകിയ പരിശീലനത്തിന് ഐ.സി എഫ് സൽമാബാദ് റീജിയൻ ജനറൽ സെക്രട്ടറി […]
Read More

മർകസ് ഗ്ലോബൽ കാമ്പയിൻ വിളംബരം നാളെ

‘ യൂണിറ്റി ഓഫ് ഹ്യുമാനിറ്റി ‘ എന്ന ശീർശകത്തിൽ മർകസ് ഗ്ലോബൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ കാമ്പയിനിന്റെ ബഹ്റൈൻ ചാപ്റ്റർ തല വിളംബരം മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി നിർവഹിക്കും.നാളെ ബുധൻ രാത്രി 8 ന് വെർച്വൽ പ്ലാറ്റ് ഫോമിൽ നടക്കുന്ന സംഗമത്തിൽ മർസൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ ഗഫൂർ വാഴക്കാട്, കെസി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശമീർ പന്നൂർ, ജമാൽ വിട്ടൽ, ജാഫർ ശരീഫ് […]
Read More