BMC News Desk

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും; വോട്ടെടുപ്പ് ചൊവ്വാഴ്ച

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നു .തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചരണത്തിനാണ് നാളെ വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു രാഷ്ട്രീയ വിഷയങ്ങൾക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേൽക്കൈ.
Read More

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം;വർക്കല ചെറുകുന്നം സ്വദേശി മീനയാണ് അപകടത്തിൽ പെട്ടത്

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻ്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്.മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുപത് വർഷമായി പ്രിൻറിംഗ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.
Read More

ബഹ്റൈൻ ഒ ഐ സി സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയൂടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്ത്, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് സ്ഥാനങ്ങളിൽ മത്‌സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കൺവെൻഷൻ തിരുമാനിച്ചു.പ്രസ്‌തുത കൺവെൻഷൻ ബഹ്റൈൻ ഒ ഐ സി സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. റഷീദ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ സൈയദ് എം.എസ്, ഷമീം കെ.സി നടുവണ്ണൂർ, പ്രദീപ് മേപ്പയൂർ, കെ.എം.സി.സി. […]
Read More

പ്രവാസി ലീഗല്‍ സെല്‍ പ്രവർത്തനം മാതൃകാപരം: ജസ്റ്റിസ് സോഫി തോമസ്

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിൽ പ്രവാസി ലീഗല്‍ സെല്‍ പ്രവർത്തനം മാതൃകാപരമെന്ന് ജസ്റ്റിസ് സോഫി തോമസ്. പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ രണ്ടാം വാർഷീകം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള എന്‍ആര്‍ഐ കമ്മിഷന്‍ അധ്യക്ഷയായ ജസ്റ്റിസ് സോഫി തോമസ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിൽ പിഎൽസിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനല്കിയതിനോടൊപ്പം തൊഴിൽ തട്ടിപ്പും മറ്റും തടയുന്നതിനായി കൂടുതലായി ബോധവല്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ പ്രെസിഡെന്റ് അഡ്വ. […]
Read More

കെഎംസിസി മഹർജാൻ കലോത്സവം കോഴിക്കോട് ജില്ല ജേതാക്കൾ

ഒന്നായ ഹൃദയങ്ങൾ ഒരായിരം സൃഷ്ടികൾ എന്ന പ്രമേയത്തിൽ നാല് ദിവസങ്ങളിലായി മനാമ കെഎംസിസി ഹാളിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിച്ച മഹർജാൻ 2k25 കലോത്സവത്തിൽ 314 പോയിന്റ് കരസ്തമാക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഥമ കലാകിരീടത്തിൽ മുത്തമിട്ടു. 282 പോയിന്റ് കരസ്തമാക്കി കാസർഗോഡ് ജില്ലാ കമ്മിറ്റിയും, 272 പോയിന്റുമായി മലപ്പുറം ജില്ലാ കമ്മിറ്റിയും യഥാസമയം രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 76 മത്സരങ്ങളിലായി 550 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ കിഡ്സ്‌ വിഭാഗത്തിൽ കാസർഗോഡ് ‌ ജില്ലാ […]
Read More

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 100ാം വാർഷികം,ബഹ്റൈൻ പ്രചാരണ സമ്മേളനം ഡിസംബർ 5 ന്

  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 100ാം വാർഷികം,ബഹ്റൈൻ പ്രചാരണ സമ്മേളനം ഡിസംബർ 5 ന് .സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ ഉദ്ഘാടനം ചെയ്യും.”ആദർശ വിശുദ്ധി : നൂറ്റാണ്ടുകളിലൂടെ “എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാഅതിൻ്റെ ഐതിഹാസികമായ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി 4, 5, 6, 7, 8 തിയ്യതികളിലായി കാസർഗോഡ് – കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കും. […]
Read More

യുഎഇ ബഹ്‌റൈന്‍ യാത്ര ; വണ്‍സ്റ്റോപ്പ് സംവിധാനം നിലവില്‍വന്നു

യാത്ര പുറപ്പെടുന്ന രാജ്യത്തു തന്നെ ഇമിഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കുന്ന വണ്‍ സ്റ്റോപ്പ് സംവിധാനം യുഎഇയ്ക്കും ബഹ്‌റൈനും ഇടയില്‍ നിലവില്‍ വന്നു.ബഹ്‌റൈനിലേക്ക് പോകുന്നയാള്‍ക്ക് അവിടെ പ്രവേശിക്കുന്നതിന് ഇമിഗ്രേഷനില്‍ കാത്തു നില്‍ക്കേണ്ടതില്ല. അതുപോലെ തിരിച്ചും.പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം.പിന്നീട് റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്കും ഇതേ രീതിയില്‍ യാത്ര ചെയ്യാം. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കു വിസ ഇല്ലാതെ പരസ്പരം യാത്ര ചെയ്യാമെങ്കിലും ഓരോ രാജ്യത്തെയും എന്‍ട്രി ,എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷം […]
Read More

46-ാമത് ജി സി സി ഉച്ചകോടിക്ക് ബഹ്റൈനിൽ ഉജ്ജ്വല തുടക്കം: ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സമ്പൽസമൃദ്ധിയും വിഭജിക്കാനാവത്തത് എന്ന് ഹമദ് രാജാവ്

46ാമത് ജിസിസി ഉച്ചകോടിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും സമ്ബല്‍സമൃദ്ധിയും വിഭജിക്കാനാവാത്തതാണെന്ന് മനാമയില്‍ നടക്കുന്ന 46-ാമത് ജിസിസി ഉച്ചകോടിയില്‍ സംസാരിക്കവെ അദ്ദേഹം ആവർത്തിച്ചു. പ്രാദേശിക- അന്താരാഷ്ട്ര തലങ്ങളില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് ഗസ്സയിലെ സമാധാന പദ്ധതി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ബഹ്‌റൈൻ രാജാവ് ഊന്നിപ്പറഞ്ഞു. ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, കുവൈത്ത് അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് […]
Read More

റഫീഖ് റഹ്മാൻ, ലിബിൻ റോബിൻസൺ, ഗൗതം ജോ എന്നിവരെ പ്രതിഭ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.

ബഹ്റൈൻ പ്രതിഭയുടെ വൈബ്സ് ഓഫ് ബഹ്റൈൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഗായകൻ റഫീഖ് റഹ്മാൻ, ലിബിൻ റോബിൻസൺ, ഗൗതം ജോ എന്നിവരെ പ്രതിഭ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.ഡിസംബർ 5 വൈകുന്നേരം 5.30 ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിലാണ് പരിപാടി.
Read More

സോപാനം വാദ്യസംഗമം 2025ന് അരങ്ങൊരുങ്ങി

ആളും ആരവവും അരങ്ങും ഒരുങ്ങിക്കഴിഞ്ഞു, സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ കോൺവെക്സ്‌ മീഡിയ ഇവൻ്റ്സിൻ്റെ സഹകരണത്തിൽ ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാവിരുന്നിന്‌ ഇനി മണിക്കൂറുകൾ മാത്രം. ടുബ്ലി അദാരിപാർക്ക് ‌ഗ്രൗണ്ടിൽ ബഹറിനിലെ ഏറ്റവും വലിയ സാംസ്കരിക വേദിയുടെ അരങ്ങ്‌ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബർ 5 വെള്ളി വൈകീട്ട്‌ കൃത്യം 4 മണി മുതൽ ലോകമേള കലാ ചരിത്രത്തിലെ വിസ്മയകരമായൊരു ഏടിന് പവിഴദ്വീപ്‌ സാക്ഷിയാകും. വാദ്യസംഗമത്തിൽ പങ്കെടുക്കാനായി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, കാഞ്ഞിലശ്ശേരി പത്‌മനാഭൻ, […]
Read More