BMC News Desk

വോയ്‌സ് ഓഫ് ആലപ്പി വനിതാ വിഭാഗം ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘അവൾക്കായ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. പ്രശസ്‌ത ഗൈനക്കോളജി ഡോക്ടർ ജാസ്‌മിൻ ശങ്കരനാരായണൻ ക്ലാസ്സിന് നേതൃത്വം നൽകി. ശേഷം നടന്ന ഇന്റെറാക്ഷൻ സെഷനിൽ ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ വിശദമായ മറുപടി നൽകി. പങ്കെടുത്ത എല്ലാവർക്കും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് വൗച്ചറുകളും, ചോദ്യങ്ങൾക്ക് […]
Read More

എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ടീം; ഒരുക്കങ്ങൾ പൂർത്തിയായി

സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ സൽമാനിയ കെ സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ പ്രചാരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻ്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ സമസ്തയുടെ വിവിധ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള പ്രതിനിധി ക്യാമ്പിൽ പ്രമുഖവാഗ്മിയും യുവപണ്ഡിതനുമായ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തും.നൂറാം വാർഷികത്തിന്റെ ഭാഗമായി വിഖായ സംഗമം സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി […]
Read More

സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ഷൈൻ ഗ്രൂപ്പിന്

ബഹ്‌റൈൻ ക്രിക്കറ്റ്‌ ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ഷഹീൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നന്മ കുട്ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ 8 ഗ്രൗണ്ടുകളിലായാണ് ടൂർണമെന്റിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചത്. ഹലാത് സി.സി, ടാർഗറ്റ് സി.സി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി. ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് എൻ. ഇ. സി യുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. 88 ടീമുകളെ […]
Read More

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ”ഗാന സല്ലാപം” സംഘടിപ്പിക്കുന്നു

ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ_ കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ പുതിയൊരു സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു.പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ്. പാട്ടു പാടുന്നവർക്കും ആസ്വാദകർക്കുമായാണ് ഇത്തരത്തിലൊരു സംഗീത സദസ്സ് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഒരുക്കുന്നത് . പ്രവാസ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും സജീവമായിരുന്ന പാട്ടു രാവുകൾ ബഹ്‌റൈനിൽ പുനഃസൃഷ്ടിക്കുകയാണ്. ഡിസംബർ 4 വ്യാഴാഴ്‌ച്ച വൈകുന്നേരം 7:30 മണിക്ക്, അദ്‌ലിയ ഓറ ആർട് സെന്ററിൽ “ഗാന സല്ലാപത്തിന്റെ” ആദ്യ എപ്പിസോഡ് സംഘടിപ്പിക്കും. പരിമിതമായ […]
Read More

യുഎഇയുടെ 54-ാം ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈനും

യുഎഇയുടെ 54-ാം ദേശീയ ദിനത്തിൽ ,ബഹ്റിൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഹമദ് രാജാവിനെ അഭിനന്ദനങ്ങൾ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ […]
Read More

ഒൻപതാമത് ബി.കെ.എസ്സ്. – ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവത്തിനും കൾച്ചറൽ കാർണിവലിനും ഡിസംബർ നാലിന് തുടക്കമാകും

ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി. കെ. എസ്. – ഡി. സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ 4 മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ സമാജത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽവച്ച് അറിയിച്ചു. കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്റൈനിലെ ഏഴോളം മലയാളി […]
Read More

എം ഐ ടെക്നിക്കൽ ട്രേഡിംഗ് കമ്പനി (എംഐടി ), ബഹ്‌റൈനിൽ അഡ്വാൻസ്ഡ് മെംബ്രേൻ കെമിക്കൽ സൊല്യൂഷനുകൾ വിപുലീകരിക്കുന്നതിനായി AWC® യുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു

എം ഐ ടെക്നിക്കൽ ട്രേഡിംഗ് കമ്പനി (എംഐടി) മെംബ്രേൻ ട്രീറ്റ്‌മെൻ്റ് കെമിസ്ട്രിയിലും ഡിജിറ്റൽ ഒപ്റ്റിമൈസേഷൻ ടൂളുകളിലും ആഗോളതലത്തിൽ വിശ്വസ്തരായ AWC® യുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ബഹ്‌റൈനിലെയും വിശാലമായ ഗൾഫ് മേഖലയിലെയും മുനിസിപ്പൽ, വ്യാവസായിക ഉപഭോക്താക്കൾക്കായി ഉയർന്ന പ്രവർത്തനക്ഷമതയുള്ള RO/NF കെമിക്കൽ സൊല്യൂഷനുകളുടെ ലഭ്യത വർദ്ധിപ്പിക്കാനാണ് ഈ പങ്കാളിത്തം. ഈ സഹകരണത്തിലൂടെ, എംഐടി ബഹ്‌റൈനിലെ AWC-യുടെ ഔദ്യോഗിക വിതരണക്കാരായി മാറും. ഇത് അഡ്വാൻസ്ഡ് മെംബ്രേൻ കെമിക്കലുകൾ, ഡാറ്റാധിഷ്ഠിത ഡയഗ്നോസ്റ്റിക് ടൂളുകൾ, പ്രത്യേക സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ പ്രാദേശികമായി […]
Read More

കെ.പി.എഫ് അനുശോചിച്ചു

അരയാക്കൂൽ താഴ കായക്കൂൽ കുഞ്ഞിരാമൻ (70) ൻ്റെ അകാല നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിക്കെയായിരുന്നു മരണം സംഭവച്ചിത്. ഭാര്യ ശാന്ത,മക്കൾ മനീഷ് ( കെ.പി.എഫ് ജോയിൻ്റ് സെക്രട്ടറി ബഹ്റൈൻ ) , മിനി, മിനിത. മരുമക്കൾ ഷൈജു (മയ്യന്നൂർ), ബാബു (പുറമേരി ) അനൂപ. സഹോദരങ്ങൾ പരേതനായ അശോകൻ, നാണു ,ജാനു. പരേതന് കോഴിക്കോട് ജില്ലാ പ്രവാസി […]
Read More

ബിഡികെ 100 മത്‌ രക്തദാന ക്യാമ്പ് – പോസ്റ്റർ പ്രകാശനം ചെയ്തു

ഇന്ത്യൻ ക്ലബ്ബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ 100 മത്‌ രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസ്സൈൻ അൽ ജനാഹി നിർവഹിച്ചു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ക്ലബ്ബും, പ്രവാസി ഗൈഡൻസ് ഫോറവും പ്രസ്തുത […]
Read More

സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025 സീസൺ എട്ടിന് ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ കൊടിയിറങ്ങി

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് സാന്ത്വനം യൂത്ത് ഫെസ്റ്റ് 2025 സീസൺ എട്ട് ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സമാപിച്ചു. യുഎഇയിലെ സ്കൂളുകളെയും ആർട്സ് സ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടന്ന യൂത്ത് ഫെസ്റ്റ് സീസൺ എട്ടിൽ മുൻവർഷത്തെതിലും ജനപങ്കാളിത്തം കൊണ്ട് വിഭിന്നമായിരുന്നു. ഗൾഫ് മോഡൽ സ്കൂളിലെ 10 വേദികളിൽ നവംബർ 29,30 തീയതികളിൽ നടന്ന വാശിയേറിയ മത്സരത്തിൽ 1800 ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രൈമറിതലത്തിൽ കലാപ്രതിഭയായി ആരുഷ് നിതിൻ രാജനും, കലാ […]
Read More