BMC News Desk

വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് […]
Read More

ഡോ.വന്ദനയുടെ മാതാപിതാക്കളെ സന്ദർശിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും; ആശുപത്രിയിലെത്തി മന്ത്രിമാർ.

കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയ്ക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കിംസ് ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോ.വന്ദന മരണത്തിന് കീഴടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവരാണ് കിംസിലേക്ക് എത്തിയത്. മരിച്ച വന്ദനയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വന്ദനയുടെ മാതാപിതാക്കളെ മന്ത്രിമാര്‍ ആശ്വസിപ്പിച്ചു. നിലവില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. അതിനുശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്ക് […]
Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗവണ്‍മെന്‍റ് സെക്രട്ടറിയേറ്റിലെ നോർത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. വ്യവസായ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിൽ തീപിടിച്ചത് ഇന്ന് രാവിലെയാണ്. തീപിടുത്തത്തില്‍ ഒരു മുറി കത്തിനശിച്ചു.മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. […]
Read More

താനൂർ ബോട്ടപകട൦ ;ഐ.സി.എഫ് അനുശോചിച്ചു

നിരവധി പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന സംഗമത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ഓരോ ദുരന്തവും വലിയ പാഠമാണ് നമുക്ക് നല്‍കുന്നതെന്നും എല്ലാ മേഖലകളിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത്തായ ഇടപെടലുകള്‍ അധികാരികളില്‍ നിന്ന് ഉണ്ടാവണമെന്നും ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫി അഭിപ്രായപ്പെട്ടു. മരിച്ചവര്‍ക്ക് വേണ്ടി മയ്യത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥന മജ്‌ലിസും സുന്നി സെന്ററില്‍ നിര്‍വ്വഹിച്ചു.
Read More

മെസ്സി സൗദി അറേബ്യയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടതായി സൂചന

റിയാദ്: മെസ്സി സൗദി അറേബ്യയിലേക്ക്. സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി മെസ്സി കരാർ ഒപ്പിട്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അൽ ഹിലാൽ ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരാൻ മെസ്സിക്ക് താൽപര്യമില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ടൂറിസം അംബാസഡറെന്ന നിലയിൽ സൗദി അറേബ്യ സന്ദർശിച്ച മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്. അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം […]
Read More

സ്‌പോൺസർഷിപ്പ് മാറ്റത്തിന് നിയന്ത്രണങ്ങൾ; ഖിവാ പ്ലാറ്റ്‌ഫോമിൽ നിയന്ത്രണങ്ങൾ ബാധകമാക്കാൻ തുടങ്ങി

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കാൻ തുടങ്ങി സൗദി. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി ബന്ധമില്ലാത്ത പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ എണ്ണം പരമാവധി പരിധിയിൽ എത്തിയാൽ ഇത്തരം പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നത് നിർത്തിവെക്കാൻ തുടങ്ങി. സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തങ്ങളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ച സ്ഥാപനങ്ങളോട് മറ്റു പ്രൊഫഷനുകളിൽ […]
Read More

ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ വിസകളാക്കി മാറ്റുന്നത് പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ

മനാമ: ബഹ്റൈനില്‍ ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍‍ത്തനം നിരീക്ഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നത്. എത്രയും വേഗം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. രാജ്യത്ത് പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്ന ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നടപടിയുടെ നിയമ സാധുത പരിശോധിക്കണമെന്നതാണ് പ്രധാന ആവശ്യം. പാര്‍ലമെന്റ് അംഗം മഹ്‍മൂദ് അല്‍ സലേഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി […]
Read More

ബഹ്‌റൈനിൽ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലെ ഫ്ളക്സി സമയം 3 മണിക്കൂറായി ദീർഘിപ്പിക്കു൦ മന്ത്രിസഭ യോഗം.

സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലെ ഫ്ളക്സി സമയം മൂന്നു മണിക്കൂറായി ദീർഘിപ്പിക്കാൻ  മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിലിത് രണ്ടു മണിക്കൂറാണ്. താമസിച്ചു ജോലിക്ക് വരുന്നതിനനുസൃതമായി താമസിച്ച് ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനുള്ള സൗകര്യമാണ് ഇതു നൽകുന്നത്. രാവിലെ ഏഴു മുതൽ 10 മണി വരെ ഇതനുസരിച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. രാവിലെ വൈകുന്നതിനനുസൃതമായി ജോലി കഴിഞ്ഞു പോകുന്ന സമയത്തിലും മാറ്റമുണ്ടാകും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം […]
Read More

ഹരിഗീതപുരം ബഹ്‌റൈൻ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം,വിഷു,ഈസ്റ്റർ,ഈദ് ആഘോഷങ്ങളും സംഘടിപ്പിച്ചു.

മനാമ : ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. അദില്യ ബാങ് സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ നടന്ന വർണാഭമായ ചടങ്ങ് പ്രമുഖ ചലച്ചിത്ര താരം രമ്യ സുരേഷ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് പ്രമുഖ വാദ്യകലാകാരൻ മേളകലാരത്‌നം സന്തോഷ്‌ കൈലാസിനെ രമ്യ സുരേഷ് മെമെന്റോ നൽകിയും രക്ഷധികാരി എസ്. എം. പിള്ള പൊന്നാട അണിയിച്ചും ആദരിച്ചു. പ്രസിഡന്റ്‌ […]
Read More

ബഹ്റൈനിൽ ആസ്വാദനത്തിന്റെ അനുഭൂതി ഒരുക്കി ഇന്തോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവം തുടരുന്നു.

മാനമ: കണ്ണിനും കാതിനും മനസ്സിനും ആസ്വാദനത്തിന്റെ അനുഭുതിയുമായാണ് ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ കേരളീയസമാജം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ നൃത്ത സംഗീതോത്സവമായ ഇന്തോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവം തുടരുന്നത്. മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് വെള്ളിയാഴ്ച പരിപാടി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങൾ കലാസ്വാദകരെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഉത്സവദിനങ്ങളാണ്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, […]
Read More