BMC News Desk

മഴക്കെടുതിയിൽ വീണ്ടും മരണം; എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്തെ മഴക്കെടുതിയിൽ വീണ്ടും മരണം. ശക്തമായ മഴയിലും കാറ്റിലും എറണാകുളത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രിറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോൺക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയിൽ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം സ്ഥിരീകരിച്ചത്. മകൾക്കൊപ്പമാണ് […]
Read More

കാളികാവിലെ കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി; തെരച്ചിൽ തുടരും

മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി കേരള എസ്റ്റേറ്റ് മേഖലയിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി.രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ കൂട്ടില്‍ കണ്ടത്. കടുവക്ക് വേണ്ടി മൂന്നാമതായി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വളര്‍ത്തുനായ്ക്കളെ കടിച്ചു കൊന്ന പുലിയാണ് ഇപ്പോള്‍ കൂട്ടിലകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.പുലിയെ കൊണ്ടുവിടുന്നത് എവിടെ എന്ന് അറിയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. പുലിയെ സമീപത്തെ കാട്ടില്‍ കൊണ്ട് പോയി വിടാതെ മൃഗശാലയിലേക്ക് […]
Read More

ബഹ്‌റൈൻ പ്രതിഭ – ‘അരങ്ങ് 2025’ , ഗ്രാൻഡ്‌ഫിനാലെ ഇന്ന് (മെയ് 30ന്)

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി മുതൽ നടന്നു വരുന്ന അരങ്ങ് 2025 എന്ന കലാ കായിക സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് (മെയ് 30) വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ:ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കും.പ്രതിഭയുടെ റിഫ മേഖലയിലെ ഏഴ് യൂണിറ്റുകളിൽ […]
Read More

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ഇന്ന് മുതൽ

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് 20/20 നാടൻ പന്ത് കളി ടൂർണമെന്റ് ഇന്ന് വൈകുന്നേരം 3 മണിക്ക് ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും. ടൂർണമെന്റിൽ കുമാരനല്ലൂർ, വാകത്താനം, മീനടം, ചമ്പക്കര എന്നീ നാല് ടീമുകൾ ഏറ്റുമുട്ടും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് വ്യക്തിഗത സമ്മാനങ്ങൾ നൽകുന്നതാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ചമ്പക്കര ടീം വാകത്താനം ടീമിനെ നേരിടും എന്ന് ടൂർണമെന്റ് കമ്മറ്റി കൺവീനർ സന്തോഷ്‌ പുതുപ്പള്ളി അറിയിച്ചു.
Read More

കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025

കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025 ന് മെയ് 29ന് തുടക്കമായി , മെയ് 29, 30, ജൂൺ 7, 8 തിയതികളിലായി അൽ അഹ്‍ലി ഫുട്ബാൾ സ്റ്റേഡിയത്തിൽ രാത്രി 8.30 മുതൽ 11.30 വരെ നടക്കുകയാണ്. അമേച്ചർ കാറ്റഗറിയിൽ കേരള ഫുട്ബോൾ അസ്സോസിയേഷനിൽ രെജിസ്റ്റർ ചെയ്ത 16 ടീമുകളും, വെറ്ററൻസ് കാറ്റഗറിയിൽ 8 പ്രമുഖ ടീമുകളും പങ്കെടുക്കുന്നു.
Read More

കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം ഇന്ന് (മെയ് 30 ന് )

ബഹ്‌റൈനിലെ കായംകുളത്തുക്കാരുടെ പ്രദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മയുടെ “കെ പി കെ ബി സൗഹൃദ സംഗമം ഇന്ന് 2025” മെയ് 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ വെച്ച് നടക്കും. കായംകുളം പ്രദേശത്തെ ആളുകൾക്ക് ഒത്തുചേരാനും, അവരുടെ കല സാംസ്കാരിക ബന്ധങ്ങൾ ആഘോഷിക്കുവാനും , ഒരു മികച്ച അവസരമായിരിക്കുമെന്ന് പ്രസിഡൻറ് അനിൽ ഐസക്,ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.ജന്മനാട്ടിൽ നിന്ന് അകലെ താമസിക്കുന്ന ആളുകൾക്കിടയിൽ […]
Read More

ഡോ.എസ്. അഹമ്മദ് രാഷ്ട്രീയ രത്ന പുരസ്ക്കാരം ഏറ്റുവാങ്ങി

എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും ആദ്യ കാല പ്രവാസി സംഘാടകനും പത്രപ്രവർത്തകനുമായ പ്രവാസി ബന്‌ധു ഡോ.എസ്. അഹമ്മദ് ന്യൂദെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ അക്ടിവേഴ്സ് കൗൺസിലിന്റെ 2025 – ലെ രാഷ്ട്രീയ രത്ന പുരസ്ക്കാരം ന്യൂദെൽഹി സാമ്രാട്ട് ഇന്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് സ്വീകരിച്ചു. ദൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ. അനുരു ദ് ലാൽ , മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി. സെൻട്രൽ കമ്മിറ്റി […]
Read More

വോയ്‌സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മറ്റി ‘സൗഹൃദം 2025’ സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളിൽ നിറസാന്നിദ്ധ്യമായ വോയ്‌സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. സൗഹൃദം 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹമദ് ടൗൺ ഏരിയയുടെ പ്രവർത്തനോൽഘാടനവും നടന്നു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ നൂറിലധികം പേർ പങ്കെടുത്തു. ഹമദ്‌ ടൗൺ ഏരിയ പ്രസിഡൻറ് ഷെഫീഖ് സൈദുകുഞ്ഞ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിന് ഏരിയ സെക്രട്ടറി പ്രവീൺ പ്രസാദ് സ്വാഗതം […]
Read More

ആദിവാസി യുവാവിനെ മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശി റെജിൽ എന്നിവരാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. അട്ടപ്പാടിയിൽ നിന്ന് തന്നെ പോലീസ് പ്രതികളെ പിടികൂടിയത്. പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് അട്ടപ്പാടി ചിറ്റൂർ ഉന്നതിയിലെ ആദിവാസി യുവാവ് സിജുവിനെ (19) വിഷ്ണുവും റെജിലും ചേർന്ന് കെട്ടിയിട്ട് മർദിച്ചത്. പോലീസ് മർദനമേറ്റ സിജുവിൻ്റെ മൊഴിയെടുത്തു .വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് യുവാവിനെ കെട്ടിയിട്ടതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന […]
Read More

വിഷു ബമ്പർ 12 കോടി; ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

വിഷു ബമ്പർ 12 കോടി രൂപ പാലക്കാട്‌ വിറ്റ VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു പേർക്ക്. രണ്ടാം സമ്മാനം നേടിയവർ 1.VA 699731,2.VB 207068,3.VC 263289,4.VD 277650,5.VE 758876, 6.VG 203046. പാലക്കാട്‌ ജില്ലയിലെ ജസ്വന്ത്‌ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
Read More