BMC News Desk

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു;മുംബൈയിലെ വസതിയിലാണ് അന്ത്യം

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. ധർമേന്ദ്രയിലൂടെ ഒരു കാലഘട്ടമാണ് കടന്നു പോകുന്നത്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ് ധർമേന്ദ്രയുടെ മക്കൾ. […]
Read More

ബഹ്‌റൈനിൽ ചിത്രീകരിച്ച ഈ വർഷത്തെ കരോൾ ഗാനം വൈറൽ ആകുന്നു.

ബഹ്‌റൈനിൽ ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നതും, പൊതു പ്രവർത്തകൻ കൂടി ആയ ബോബി പുളിമൂട്ടിൽ എഴുതി ഈണം പകർന്ന “സ്വർഗീയ നാഥൻ ഭൂജാതനായി സ്വർഗം തുറന്ന് ഭൂജാതനായി.. എന്ന് തുടങ്ങുന്ന ഒരു കരോൾ ഗാനം 2025 ലെ ക്രിസ്തുമസ് രാവിനെ വരവേൽക്കാൻ arike-achayansworld എന്ന ചാനലിൽ റിലീസ് ചെയ്തു, എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു,ഈ കരോൾ ഗാനം പാടി നിങ്ങളിലേക്ക് എത്തിച്ചത് ഉഷാന്ത് പ്രശാന്ത്‌,മുഹമ്മദ്‌ മുസ്തഫ, ശരത് മോഹൻ,ബോബി പുളിമൂട്ടിൽ,എബ്രഹാം കുരുവിള,ജോബിൻ […]
Read More

ബഹ്റൈനിൽ പൃഥ്വിരാജ് തരംഗം: വിലായത് ബുദ്ധ’യ്ക്ക് ആവേശകരമായ സ്വീകരണം

മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരൻ നായകനായ ‘വിലായത് ബുദ്ധ’ വെള്ളിയാഴ്ച റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫാൻസ് ഷോ ബഹ്റൈൻ പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗംഭീരമായി നടന്നു. എപ്പിക്സ് സിനിമാസിൽ നടന്ന ഷോയ്ക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ഷോയ്ക്ക് മുൻപായി പൃഥ്വിരാജ് ഫാൻസ് യൂണിറ്റ് പൃഥ്വിരാജിന് ഒരു ട്രിബ്യൂട്ട് വീഡിയോയും പ്രദർശിപ്പിച്ചു. സിനിമ കണ്ട ജനങ്ങൾ പ്രൃഥ്വിരാജിന്റെ അഭിനയ മികവിനെയും, ചിത്രത്തിന്റെ കഥയെയും, സംവിധാനത്തെയും പ്രശംസിച്ചു.ഫാൻസ് ഷോയുടെ ഭാഗമായി ബഹ്റൈനിലെ റബ്ബർ ബാൻഡ് എന്ന ബാൻഡിന്റെ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണനൈറ്റ് മായി സഹകരിച്ച് കഴിഞ്ഞദിവസം ജുഫയറിലുള്ള ഉള്ള അൽ നജ്മ ബീച്ച് വൃത്തിയാക്കി. കുടുംബാംഗങ്ങളും കുട്ടികളുമായി നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ക്യാപിറ്റൽ ഗവർണനൈറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ യൂസഫ് യാക്കൂബി ലോറി ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധതയും ഈ നാടിനോടുള്ള സ്നേഹവും പ്രശംസനീയമാണെന്ന് ചടങ്ങിൽ യൂസഫ് യാക്കൂബ് ലോറി ആശംസിച്ചു.സൊസൈറ്റി ചെയർമാൻ സനീഷ് […]
Read More

സാംസ സാംസ്കാരിക സമിതി വനിതാവേദി പുതിയ കമ്മിറ്റി അധികാരമേറ്റു

  സാംസ സാംസ്കാരിക സമിതി വനിതാ വേദി വിഭാഗത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം സിഞ്ചിലെ സ്കൈഷെൽ അപാർട്മെന്റ് ഹാളിൽ നടന്നു. ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ബാബു മാഹി ജനറൽബോഡിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം വത്സരാജൻ കുമ്പയിൽ സാംസയുടെയും വനിതാ വേദിയുടെയും കഴിഞ്ഞകാലങ്ങളിലെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഒരു ചെറു വിവരണം നൽകി.വനിതാ വേദിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ […]
Read More

ഏറെക്കാലത്തെ ചികിത്സക്ക് ശേഷം തൃക്കരിപ്പൂർ സ്വദേശി നാട്ടിലെത്തി

സൽമാനിയ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഏറെക്കാലം ചികിത്സയിൽ ആയിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി. ഐസിആർഎഫ്, ഹോപ്പ് ബഹ്‌റൈൻ, ബിഡികെ എന്നീ സംഘടനകളും ഇദ്ദേഹത്തിനെ സഹായിക്കാൻ ഉണ്ടായിരുന്നു. ബഹ്‌റൈനിൽ 3 വർഷം മുന്നേ എത്തി വിസിറ്റ് വിസയിൽ നിന്ന് ജോബ് വിസയിലേക്ക് മാറാനുള്ള പ്രയാസം കാരണം നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ച് സൽമാനിയ ഐസിയൂവിലും പിന്നീട് വാർഡിലുമായി ചികിത്സയിലായിൽ കഴിയവെ സഹായത്തിനുണ്ടായിരുന്ന സുഹൃത്ത് റഹീം വിവരങ്ങൾ മനസ്സിലാക്കി, ഐസിആർഎഫ് […]
Read More

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. അമീറുമാരായ ബഷീർ ഹിശാമി ക്ലാരി, ശമീർ സഖാഫി എന്നിവരുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ , ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി,അബ്ദുറസ്സാഖ് ഹാജി എന്നിവർ നേതൃത്വം നൽകി.ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘങ്ങൾ […]
Read More

മടങ്ങിവന്ന പ്രവാസികൾക്കായി “നോർക്ക കെയർ” മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആകാമെന്ന് നോർക്ക റൂട്സ്

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികൾക്കായി (NRK Returnees) “നോർക്ക കെയർ” മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസൽ ഉടനെ സർക്കാരിന് സമർപ്പിക്കാമെന്നും നോർക്ക റൂട്സ് സി ഇ ഓ അജിത് കൊളശ്ശേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഡിസംബറിൽ തന്നെ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.നോർക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നോർക്ക കെയർ […]
Read More

കോഴിക്കോട് ഫെസ്റ്റ് 25-26′; നാല് മാസം നീണ്ടുനിൽക്കുന്ന വിപുലമായ കലാ-കായിക-സാംസ്‌കാരിക മാമാങ്കവുമായി ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമാകുന്നു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളിൽ നാല് മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. 2025 നവംബർ 21-ന് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 2026 മാർച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് പര്യവസാനിക്കുക. ബഹ്‌റൈനിലെ മുഴുവൻ പ്രവാസികൾക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുട്ടികൾ, വനിതകൾ, മുതിർന്നവർ […]
Read More

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണു: അപകടം ദുബായ് എയർ ഷോയ്ക്കിടെ

എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ  വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി.
Read More