BMC News Desk

ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പ്രവാസി മിത്ര പുരസ്ക്കാരം സമ്മാനിച്ചു

ദില്ലി ആസ്ഥാനമായ ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പുരസ്ക്കാരമായ പ്രവാസി മിത്ര പുരസ്ക്കാരം സമ്മാനിച്ചു.കോഴിക്കോട് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ വെച്ച് ദേശീയ മനുഷ്യവകാശ കമീഷൻ ജൂഡിഷ്യറി അംഗം ജസ്റ്റീസ് കെ.ബൈജുനാഥിൽ നിന്നും എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാനും പ്രവാസി സമൂഹ അവകാശ പ്രവർത്തകനുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഏറ്റുവാങ്ങി.ചടങ്ങിൽ പ്രമുഖരായ ജസ്റ്റിസുമാർ, അഭിഭാഷകർ, വ്യവസായ വാണിജ്യ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്തു. സൗഹൃദം പുതുക്കി […]
Read More

ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനവും സംഘടനാ തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിക്കുന്നു. ഡിസംബർ 28 ഞായറാഴ്ച രാത്രി 7:30-ന് മനാമയിലെ എം.സി.എം.എ ഹാളിലാണ് പരിപാടി. കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേർത്ത ഭരണാധികാരിയായ കെ. കരുണാകരന്റെയും, പരിസ്ഥിതി-സാമൂഹിക വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിപ്പിടിച്ച പി.ടി. തോമസിന്റെയും ഓർമകൾ പുതുക്കുക എന്നതാണ് അനുസ്മരണത്തിന്റെ ലക്ഷ്യം.​ഐ.വൈ.സി.സി സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷനും […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി 93-മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 93 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി വിപുലമായ രീതിയിൽ തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി തീർഥാടന കമ്മിറ്റി മുൻ ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി ബാബുരാജൻ മുഖ്യാതിഥി ആയിരുന്നു, കെ. എസ്. സി. എ പ്രസിഡൻറ് രാജേഷ് നമ്പ്യാർ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി. എസ്. എസ് കുടുംബാംഗവുമായ […]
Read More

കൊയിലാണ്ടിക്കൂട്ടം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സാക്കിറിൽ വിന്റർ ക്യാമ്പും,ക്രിസ്തുമസ്സ് ആഘോഷവും സംഘടിപ്പിച്ചു. കുട്ടികളുടെ ഒപ്പന, ഗാനമേള, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം വടംവലി മത്സരങ്ങൾ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പ് ന്റെ ഭാഗമായി ഉണ്ടായിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയും, വനിതാ വിഭാഗവും നേതൃത്വം നൽകി
Read More

ആർ.എസ്.സി മനാമ സോൺ ‘പ്രവാസി സാഹിത്യോത്സവ്’ സമാപിച്ചു. സൽമാനിയ സെക്ടർ ജേതാക്കൾ

പ്രവാസി മലയാളികളുടെ കലാ–സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച പതിനഞ്ചാമത് മനാമ സോൺ പ്രവാസി സാഹിത്യോത്സവ് സൽമാനിയയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു.രാവിലെ എട്ട് മണിക്ക് ആരംഭിച്ച കലാമേളയിൽ മനാമ സോണിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 യൂനിറ്റുകളെ പ്രതിനിധീകരിച്ച് 100ലധികം പ്രതിഭകൾ പങ്കെടുത്തു.സാഹിത്യോത്സവിൽ സൽമാനിയ സെക്ടർ ഒന്നാം സ്ഥാനവും, സൽമാബാദ് സെക്ടർ രണ്ടാം സ്ഥാനവും, ബുദയ്യ സെക്ടർ മൂന്നാം സ്ഥാനവും നേടി. ആർ.എസ്.സി […]
Read More

ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

കെഎംസിസി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാവും കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്റർ സെക്രെട്ടറിയും ജീവ കാരുണ്ണ്യ പ്രവർത്തകനുമായ ഷുക്കൂർ തയ്യിൽ അനുസ്മരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു . കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്‌തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് കുഞ്ഞാലി അധ്യക്ഷത വഹിച്ചു . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് അനുസ്മരണ പ്രഭാഷണവും പ്രവർത്തന പദ്ധതികൾ വിശദീകരണവും […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ,​ഡോ. മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണാർത്ഥം ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുഹറഖിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു.ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും, ഉദാരവൽക്കരണ നയങ്ങളിലൂടെ രാജ്യത്തെ ആധുനിക സാമ്പത്തിക ശക്തിയായി മാറ്റുന്നതിലും ഡോ. മൻമോഹൻ സിംഗ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലളിതമായ ജീവിതം നയിച്ച അദ്ദേഹം മികച്ച […]
Read More

ബഹ്റൈൻ സമ്പത്ത് വ്യവസ്ഥയിൽ വൻ പുരോഗതി: രണ്ട് പതിറ്റാണ്ടിനിടെ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി

ബഹ്റൈൻ സമ്പദ് വ്യവ്സ്ഥ രണ്ട് പതിറ്റാണ്ടിനിടെ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി അറിയിച്ചു. 2024 അവസാനത്തോടെ രാജ്യത്തെ ജി ഡി പി 47 ബില്യണ്‍ ഡോളറിലധികമായി ഉയർന്നുവെന്ന് അണ്ടർ സെക്രട്ടറി മറിയം അല്‍ അൻസാരി വ്യക്തമാക്കി.ഉത്പാദന മേഖലയിലും സേവന മേഖലയിലും ബഹ്റൈൻ കൈവരിച്ച പുരോഗതിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ദേശീയ സാമ്ബത്തിക അണ്ടർസെക്രട്ടറി കൂട്ടിച്ചേർത്തു.
Read More

സിറിയയിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ

സിറിയയിലെ ഹോംസ് നഗരത്തിലെ ഒരു പള്ളി ലക്ഷ്യമിട്ട് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടത്തിയ ഭീകരാക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിൽ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.സിറിയയുമായുള്ള ബഹ്‌റൈൻ്റെ ഐക്യദാർഢ്യവും ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിൽ സിറിയയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉള്ള പിന്തുണയും, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്നതും ബഹ്റൈൻ പൂർണമായും നിരസിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.സിറിയൻ സർക്കാരിനും ജനങ്ങൾക്കും, ഇരകളുടെ കുടുംബങ്ങൾക്കും ബഹ്റൈൻ്റെ അനുശോചനവും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
Read More

പുതുവത്സരത്തെ വരവേല്‍ക്കാൻ ബഹ്‌റൈൻ; ഡിസംബര്‍ 31-ന് വിപുലമായ വെടിക്കെട്ടും ഡ്രോണ്‍ ഷോയും

പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര ആഘോഷങ്ങളൊരുക്കി ബഹ്റൈൻ. സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്.പുതുവത്സര രാവിൽ ബഹ്‌റൈൻ ബേ, മറാസി ഗാലേറിയ, ദി അവന്യൂസ്, ബഹ്‌റൈൻ ഫോർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ നടക്കും.ഇതിനുപുറമേ മറ്റ് നിരവധി വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.ഡ്രോൺ , തൽസമയ വിനോദ പരിപാടികൾ, ഫുഡ് സ്റ്റോളുകൾ ,ഗെയിമുകൾ തുടങ്ങിയവയും പുതുവത്സരാഘോഷങ്ങളെ സമ്പന്നമാക്കും.രാജ്യത്തെ എട്ട് പ്രധാന സ്ഥലങ്ങളിലായി 31-ാം തീയതി അർദ്ധരാത്രി ആഘോഷങ്ങൾ നടക്കും, അവന്യൂസിലും […]
Read More