BMC News Desk

ബഹ്റൈൻ സമ്പത്ത് വ്യവസ്ഥയിൽ വൻ പുരോഗതി: രണ്ട് പതിറ്റാണ്ടിനിടെ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി

ബഹ്റൈൻ സമ്പദ് വ്യവ്സ്ഥ രണ്ട് പതിറ്റാണ്ടിനിടെ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി അറിയിച്ചു. 2024 അവസാനത്തോടെ രാജ്യത്തെ ജി ഡി പി 47 ബില്യണ്‍ ഡോളറിലധികമായി ഉയർന്നുവെന്ന് അണ്ടർ സെക്രട്ടറി മറിയം അല്‍ അൻസാരി വ്യക്തമാക്കി.ഉത്പാദന മേഖലയിലും സേവന മേഖലയിലും ബഹ്റൈൻ കൈവരിച്ച പുരോഗതിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ദേശീയ സാമ്ബത്തിക അണ്ടർസെക്രട്ടറി കൂട്ടിച്ചേർത്തു.
Read More

സിറിയയിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ

സിറിയയിലെ ഹോംസ് നഗരത്തിലെ ഒരു പള്ളി ലക്ഷ്യമിട്ട് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടത്തിയ ഭീകരാക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിൽ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.സിറിയയുമായുള്ള ബഹ്‌റൈൻ്റെ ഐക്യദാർഢ്യവും ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിൽ സിറിയയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉള്ള പിന്തുണയും, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്നതും ബഹ്റൈൻ പൂർണമായും നിരസിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.സിറിയൻ സർക്കാരിനും ജനങ്ങൾക്കും, ഇരകളുടെ കുടുംബങ്ങൾക്കും ബഹ്റൈൻ്റെ അനുശോചനവും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
Read More

പുതുവത്സരത്തെ വരവേല്‍ക്കാൻ ബഹ്‌റൈൻ; ഡിസംബര്‍ 31-ന് വിപുലമായ വെടിക്കെട്ടും ഡ്രോണ്‍ ഷോയും

പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര ആഘോഷങ്ങളൊരുക്കി ബഹ്റൈൻ. സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്.പുതുവത്സര രാവിൽ ബഹ്‌റൈൻ ബേ, മറാസി ഗാലേറിയ, ദി അവന്യൂസ്, ബഹ്‌റൈൻ ഫോർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ നടക്കും.ഇതിനുപുറമേ മറ്റ് നിരവധി വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.ഡ്രോൺ , തൽസമയ വിനോദ പരിപാടികൾ, ഫുഡ് സ്റ്റോളുകൾ ,ഗെയിമുകൾ തുടങ്ങിയവയും പുതുവത്സരാഘോഷങ്ങളെ സമ്പന്നമാക്കും.രാജ്യത്തെ എട്ട് പ്രധാന സ്ഥലങ്ങളിലായി 31-ാം തീയതി അർദ്ധരാത്രി ആഘോഷങ്ങൾ നടക്കും, അവന്യൂസിലും […]
Read More

ഓർക്കുക വല്ലപ്പോഴും’; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും സംവിധായകനുമായിരുന്ന പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ബഹ്‌റൈൻ വേദിയാകുന്നു. ഓറ ആർട്സ് ന്റെ ബാനറിൽ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ‘ഭൂമിക’യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഓർക്കുക വല്ലപ്പോഴും’ എന്ന സംഗീത സായാഹ്നം ജനുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി ബഹ്‌റൈനിലെത്തി. മലർമണം പടർന്ന നൂറ് […]
Read More

ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ്;റിയാദ് അൽകർസൂഖ്

ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ് The bahraini catalysts disabilities association chairman റിയാദ് അൽകർസൂഖ് പറഞ്ഞു . Indo-Bahrain Women unite നൽകിയ വീൽചെയ്റുകൾ സ്വീകരിച്ചു സംസാരിച്ചു. സുമിഷമീറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ. Women Across സുമിത്ര ,സലീന, കജോൽ, അസ്ന, ലിജി,മായ , ഹസീന തുടങ്ങിയവരും പങ്കെടുത്തു . സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, സയ്യിദ് ഹനീഫ്, ഷമീർ സലിം, സുധീർ സുലൈമാൻ, നവാബ്, ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Read More

തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവങ്ങളുടെ വയറ്റത്തടിച്ച നടപടി; മല്ലികാർജുൻ ഖർഗെ

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര നയങ്ങളെ ശക്തമായി എതിർക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ്, വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സർക്കാരിൻ്റെ തീരുമാനങ്ങൾ മുതലാളിമാർക്ക് വേണ്ടിയാണെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനൊരുങ്ങാൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകി. […]
Read More

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണ

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിന്റെ ദേശീയതല ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണൻ യോഗ്യത നേടി. കല്ലൂപ്പാറ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. 2026 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.രാജ്യത്തുടനീളമുള്ള മികച്ച യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന പ്രത്യേക മത്സരപരിപാടിയാണ് വിക്സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “വിക്സിത് ഭാരത് 2047” എന്ന കർമ്മ പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ, […]
Read More

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് കെ.കെ. അബൂബക്കർ ലത്വീഫി, സംഘടനാ സെക്രട്ടറി ഷംസുദ്ധീൻ പൂക്കയിൽ , മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, വുമൺ എംപ്പവർമെന്റ് സെക്രട്ടറി നൗഫൽ മയ്യേരി, അഹ്മദ് സഖാഫി എന്നിവർ നേതൃത്വം നൽകി.ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം ജനുവരി […]
Read More

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ ഹ്യൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനായി വിവിധ തലത്തിലുള്ള ക്യാമ്പയിനമായി പ്രവാസി ലീഗൽ സെൽ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യം നേടിയെടുക്കുന്നതിനായി പ്രവാസികൾ ഒരുമിച്ചു സമ്മർദ്ദം ചെലുത്തേണ്ടതുണ്ട് എന്ന് ഹ്യൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എച്ഒസി പ്രശാന്ത് കുമാർ സോന പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിന്റെ മുൻ വർഷത്തെ പ്രവർത്തന […]
Read More

ബഹ്‌റൈൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു

ബഹ്‌റൈൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു. രാവിലെ 8.30ന് തിരുന്നാൾ കൊടിയേറി. അതിനു ശേഷം 9 മണി മുതൽ വിശ്വാസികൾക്കായി അമ്പ് എഴുന്നള്ളിച്ചു വെക്കൽ നടന്നു. തുടർന്ന് നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മനാമ തിരുഹൃദയ ദേവാലയം വികാരിയും തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറുമായ റെവ. ഫാ. ഫ്രാൻസിസ് ജോസഫ് പടവുപുരക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ഔർ ലേഡി […]
Read More