BMC News Desk

ഒ.എന്‍.സി.പി ഭാരവാഹികള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിവേദനം നല്‍കി

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് ബഹ്റൈന്‍ ഒ.എന്‍.സി.പി ഭാരവാഹികള്‍ നിവേദനം നല്‍കി.പ്രവാസികളെ ആവശ്യ സമയത്ത് അമിതമായി ചൂഷണം ചെയ്യുന്ന രീതിയില്‍ യാത്രാ സീസണ്‍ സമയത്ത് മൂന്നും നാലും വില ഇരട്ടിയാക്കുന്ന വിമാനടിക്കറ്റുകള്‍ക്ക് ഇങ്ങിനെ അമിതമായ വില ഈടാക്കുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി വിലയില്‍ ഇളവ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും,ഏതെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ ശരിയാക്കിയെടുക്കാന്‍ നാട്ടിലെത്തുന്ന ഏതൊരു പ്രവാസിക്കും അവര്‍ക്ക് കിട്ടുന്ന പരിമിതമായ ഒഴിവു ദിനത്തില്‍ ശരിയാക്കേണ്ടി […]
Read More

ശ്രദ്ധേയമായി ദിശ സെന്റർ ബഹ്റൈൻ ഒരുക്കിയ ഈദ് വിനോദയാത്ര.

മനാമ: ദിശ സെന്റർ ബഹ്റൈൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്‌സും ആണ് യാത്രയിൽ പങ്കെടുത്തത്. തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്നവരായിരുന്നു യാത്രികരിൽ പലരും. പ്രവാസ ജീവിതത്തിനിടക്ക് ലഭിച്ച അപൂർവ അവസരമായിട്ടാണ് ചിലർ ഇതിനെ വിലയിരുത്തിയത്. ജുഫൈറിലെ ഗ്രാൻഡ് മോസ്ക്, ദില്‍മുനിയ മാൾ, മറീന ബീച്ച്, മാൽകിയ ബീച്ച്, ഒട്ടക പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയിൽ കുട്ടികളുടെ വിവിധ […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി.

മനാമ: ഐവൈസിസി ബഹ്‌റൈൻ ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു.ബിഎംസി ഹാളിൽ വെച്ച് ആറ് മണിക്ക് ആരംഭിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും,കലാ മികവുകൊണ്ടും ശ്രദ്ധേയമായി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ആധ്യക്ഷത വഹിച്ച സാംസ്കാരിക സദസ്സ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റും,പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ പിവി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കടലാസിൽ മാത്രം ഒതുങ്ങി നിൽക്കാതെ ആത്മാർഥമായി പ്രവർത്തിക്കുന്ന യുവജന സംഘടനനയാണ് ഐവൈസിസി യെന്നും,കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങൾ ശ്ലാഹനീയമാണെന്നും ഉത്‌ഘാടന […]
Read More

വോയ്‌സ് ഓഫ് ആലപ്പി – വനിതാവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്ര നടി ജയാമേനോൻ നിർവ്വഹിച്ചു.

വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാവിഭാഗം ഉദ്ഘാടനം അൽ ഖൈറാൻ റിസോർട്ടിൽ നടന്നു. ലേഡീസ് വിങ് പ്രസിഡൻറ് സുവിതാ രാകേഷ് അധ്യക്ഷനായ യോഗത്തിൽ പ്രശസ്‌ത ചലച്ചിത്ര നടി ജയാ മേനോൻ ഉദ്ഘാടനകർമം നിർവ്വഹിച്ചു. നാടകപ്രവർത്തകനും സിനിമാ താരവുമായ പ്രകാശ് വടകര മുഖ്യ അതിഥിയായിരുന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ, രക്ഷാധികാരി അനിൽ യു കെ, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ലേഡീസ് […]
Read More

റമദാൻ അവധിക്ക് ശേഷ൦ ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവേശനോത്സവത്തോട് കൂടി തുറന്ന് പ്രവർത്തനമാരംഭിച്ചു.

ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് അഡ്മിഷൻ നൽകി സമസ്ത ഹിദ്ദ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ ഉൽഘാടനം നിർവഹിച്ചു. കുട്ടികളിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിന്ന് മത വിദ്യാഭ്യാസം അന്യവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസ്സുകൾ  മദ്രസ്സയിൽ നടന്ന് വരുന്നു.പ്രവേശനോത്സവത്തിൽ ഫായിസ് കണ്ണൂർ റിയാസ് ഒമാനൂർ,ഇസ്സുദ്ധീൻ പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.ഉമ്മർ മൗലവി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഫാസിൽ പേരാമ്പ്ര സ്വാഗതവും. അബ്ദുള്ള മൊകേരി നന്ദിയും പറഞ്ഞു.
Read More

ബഹ്‌റൈൻ പ്രതിഭ റമദാൻ മാസത്തിൽ ഒരുക്കിയ മാരത്തോൺ രക്തദാന ക്യാമ്പ് സമാപിച്ചു.

മനാമ: പ്രതിഭ ഹെൽപ്പ് ലൈൻ മുഖാന്തിരം പ്രതിഭയുടെ നാല് മേഖല കമ്മിറ്റികൾ അവക്ക് കീഴിലെ യൂണിറ്റുകളുടെ സഹകരണത്തോടെ കിങ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി രക്തബാങ്കിൽ റമദാൻ മാസം മുഴുവനായി നടത്തിവന്ന മാരത്തോൺ രക്തദാന ക്യാമ്പ് അവസാനിച്ചു.കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ബിഡിഎഫ് ആശുപത്രി എന്നിവിടങ്ങളിൽ വർഷത്തിൽ പലതവണയായി പ്രതിഭ രക്തദാന ക്യാമ്പ് നടത്താറുണ്ട്. എങ്കിലും കഴിഞ്ഞ വർഷം റമദാൻ മാസം മുഴുവൻ നടത്തിയ രക്തദാന ക്യാമ്പിൽ അകൃഷ്ടരായി ഇത്തവണയും അത് തുടരാൻ ഹമദ് […]
Read More

പി.എൽ.സി ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഇന്ന് (30.04 .2023) നടക്കും.

പ്രവാസികൾക്ക് സൗജന്യ നിയമോപദേശങ്ങളും നിയമ സഹായവും നൽകി പ്രവർത്തിച്ചു വരുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഇന്ന് (ഏപ്രിൽ 30 ഞായറാഴ്ച്ച) വൈകുന്നേരം 7:30 ന് സി.ഐ.ഡി ഓഫീസിന് സമീപമുള്ള ബഹ്‌റൈനിലെ അദിലിയയിലുള്ള കാൾട്ടൺ ഹോട്ടൽ വെച്ച് സംഘടിപ്പിക്കുന്നത് ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ അഭിഭാഷകരെ ആദരിക്കൽ, നിയമ ബോധവൽക്കരണ ചർച്ച എന്നിവയും നടക്കും. ചടങ്ങിന്റെ ഉത്ഘാടനം ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീവാസ്‌തവ നിർവഹിക്കു൦.ഒപ്പം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും […]
Read More

ബഹ്‌റൈൻ ബാലഭാരതി സാംസ്കാരിക ഉത്സവം 2023 സംഘടിപ്പിച്ചു.

മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21 ന് ആധ്യാത്മിക പരിപാടികളോടെയാണ് സാംസ്കാരിക ഉത്സവത്തിന് തുടക്കം കുറിച്ചത്. പ്രത്യേക പൂജകളും വിഷുക്കണിയും സംസ്കൃത ശ്ലോക പാരായണവും മനാമ ക്ഷേത്രത്തിൽ നടന്നു.തുടർന്ന് ഏപ്രിൽ 28ന് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ പ്രതിനിധികളും ബാലഭാരതി ആധികൃതരും പങ്കെടുത്തു. അൽ മോയിദ് കമ്പനിചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലോഹിതദാസ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിനു […]
Read More

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ മെയ് ദിനവും,ഈസ്റ്റർ, വിഷു ,ഈദ് ആഘോഷങ്ങളും മെയ് 1ന് ബി.എം.സി ഹാളിൽ നടക്കും.

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ നേതൃത്വത്തിൽ വിപുലമായ മെയ്ദിനാഘോഷവും ഒപ്പം ഈസ്റ്റർ, വിഷു , ചെറിയ പെരുന്നാൾ ആഘോഷവുമാണ് സംഘടിപ്പിക്കുന്നത്.മെയ് 1ന് തൊഴിലാളി ദിനത്തിൽ സഗയയിലെ ബി.എം.സി ഹാളിൽ വൈകിട്ട് ആറു മണിക്ക് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിലും ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ കാണുവാനും,പങ്കെടുക്കുവാനുമായി എല്ലാ കണ്ണൂർ ജില്ലക്കായ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സൂരജിനെ 33303849 എന്ന നമ്പറിൽ ബന്ധപ്പെടാ0.
Read More

‘ഫ്ലൈ 91 എയർലൈൻസ്’; ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി വരുന്നു, അമരത്ത് മലയാളി

ന്യൂഡൽഹി: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91’ fly 91 എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി.തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് 30 വർഷത്തെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ അമരക്കാരൻ. കിങ് ഫിഷർ എയർലൈൻസിൻറെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. ഈവർഷം ഓക്ടോബറിന് ശേഷം സർവീസ് ആരംഭിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റർ പെർമിറ്റാണ് ഇനി ലഭിക്കാനുള്ളത്. […]
Read More