BMC News Desk

സമസ്ത ബഹ്‌റൈൻ റൈഞ്ച് മുഹമ്മദ്‌ ഇർഫാൻ റിയാസിനെ അനുമോദിച്ചു

മനാമ: ഇക്കഴിഞ്ഞ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ ഏഴാം ക്ലാസ്സിൽ ടോപ് പ്ലസ് മാർക്ക്‌ നേടിയ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ വിദ്യാർത്ഥി മുഹമ്മദ്‌ ഇർഫാൻ റിയാസിനെ പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തു കോയ തങ്ങളുടെ അധ്യക്ഷതയിൽ അഭിനന്ദിച്ചു. ഹൂറ മദ്രസയിൽ വെച്ച് നടന്ന ചടങ്ങിൽ ജിഫ്രി തങ്ങൾ മൊമെന്റോ നൽകി. ഷഹീർ കാട്ടാംപള്ളി, അസ്‌ലം ഹുദവി, എൻ. കെ അബ്ദുൽ കരീം മാസ്റ്റർ,ശംസുദ്ധീൻ മുസ്‌ലിയാർ, ഉമർ മുസ്‌ലിയാർ വയനാട് കമ്മിറ്റി ഭാരവാളികളായ […]
Read More

കൊവിഡ്; ഇന്ത്യയിൽ പോസിറ്റിവിറ്റി നിരക്ക് കൂടി

ഇന്ത്യയിൽ ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ​ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. കേ​ര​ള​ത്തി​ന് പു​റ​മെ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് […]
Read More

ഇന്ത്യൻ പ്രധാനമന്ത്രി,ബഹ്റൈൻ ഭരണാധികാരികൾക്ക് ഈദ് അൽ ഫിത്തർ ആശംസകൾ നേർന്നു.

ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾക്കൊപ്പം ബഹ്റൈനും ഈദ് അൽഫിത്തർ ആഘോഷിക്കുന്ന സന്തോഷ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈൻ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ്സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഈദ് അൽ ഫിത്തർ ആശംസകൾഅറിയിച്ചു. ഈ സന്തോഷവേളയിൽ ബഹ്റൈൻ ഭരണാധികാരികൾക്കും,ജനതയ്ക്കുംഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയും,സ്വന്തം പേരിലും, സന്തോഷവും,സമാധാനവും, ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കൊപ്പം ഇന്ത്യയിലും സാഹോദര്യത്തിന്റെയും ഒരുമയുടെയും […]
Read More

ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളിൽ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ രാവിലെ 5.28നു നമസ്കാരത്തിനായി അണിനിരന്നു. ശാന്തമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് […]
Read More

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന്

കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.  കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), […]
Read More

മാസപ്പിറവി ദൃശ്യമായി ബഹ്റൈനിൽ നാളെ പെരുന്നാൾ

മാനത്ത് അമ്പിളിക്കല തെളിഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന്റെ പരിശുദ്ധിയിൽ ബഹ്റൈനിൽ വിശ്വാസി സമൂഹം നാളെ (വെള്ളി) ഈദുൽ ഫിത്വർ /ചെറിയ പെരുന്നാൾ ആഘോഷിക്കും. അകവും പുറവും ശുദ്ധിയാക്കി വിശ്വാസികൾ സർവ്വശക്തനായ നാഥനിലേക്ക് അടുത്തും പുണ്യകർമ്മങ്ങൾ ചെയ്തുമാണ് റമദാനിന്റെ പകലിരവുകളിൽ കഴിച്ചുകൂട്ടിയത്. ആഹാരവും ജലപാനവും ഉപേക്ഷിച്ച് പരമകാരുണ്യവനായ അല്ലാഹുവിനെ സ്മരിച്ചും രാത്രിയിൽ ദീർഘനമസ്കാരങ്ങളിൽ ഏർപ്പെട്ടും പരമാവധി പുണ്യം നേടി. നാളെ ആഘോഷത്തിന്റെ ദിവസമാണ്. നോമ്പിലൂടെ ലഭിച്ച വിശുദ്ധി ഇനിയുള്ള ജീവിതത്തിൽ തുടരുമെന്ന പ്രതിജ്ഞ കൂടിയാണ് വിശ്വാസിക്ക് പെരുന്നാൾ സമ്മാനിക്കുന്നത്. […]
Read More

കേരള കാത്തലിക് അസോസിയേഷനും,ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും,ഗുദൈബിയ ഫ്രണ്ട്സു൦ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഹസൻ ഈദ് ബൊക്കാമസ് എം പി മുഖ്യാതിഥിയായി പങ്കെടുത്തു.കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയെദ് ഹനീഫ്, നഹീത് സഫർ സയെദ്, ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധിആദം ഇബ്രാഹിം എന്നിവർ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി റമ്ദാൻ സന്ദേശം നൽകി. ബഹ്റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും അതിഥികളായി, പങ്കെടുത്തു. ഗുദൈബിയ ഫ്രണ്ട്സ് […]
Read More

ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഘടിപ്പിച്ചു.

മനാമ : ലൈറ്റ്‌സ് ഓഫ്കൈൻഡ്നെസ്, മിന്നൽ ബീറ്റ്‌സുമായി സഹകരിച്ചാണ് എ ആൻറ് എ W.L.L കമ്പനി തൊഴിലാളികളുടെ വർക്ക് സൈറ്റിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത് പരിപാടിയിൽ മിന്നൽ ബീറ്റ്‌സെഡ് പ്രതിനിധികളായ ലിജോ ഫ്രാൻസിസ് ,നിതിൻ ജോസ്, ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ് കുടുബാഗംഗങ്ങൾ എന്നിവർ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കൊപ്പം ഇഫ്താറിൽ പങ്കെടുക്കുകയും ഇത്തരത്തിൽ ഒരു ഒത്തുചേരലിന് സാധ്യമായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
Read More

സമസ്ത ബഹ്റൈൻ സനാബിസ് ഏരിയ കമ്മിറ്റി ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു.

സ്വലാത്ത് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമത്തിൽ സനാബിസ് ഏരിയ പ്രസിഡന്റ്‌ ഷബീറലി കക്കോവ് അധ്യക്ഷത വഹിച്ചു.സമസ്ത ബഹ്‌റൈൻ സൽമാനിയ ഏരിയ പ്രസിഡന്റ്‌ കെ.എം.എസ് മൗലവി തിരൂർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.സംഗമത്തിൽ എസ് കെ എസ് എസ് എഫ്സഹചാരി ഫണ്ട്‌ ഏരിയ സീനിയർ നേതാവ് കാസിം കാക്കുനി എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി മജീദി‌ ന് കൈമാറി. സമസ്ത ബഹ്‌റൈൻ ഏരിയ നേതാക്കളായ ഇസ്മായിൽ ‌ ഉമ്മുൽ ഹസം, ഹനീഫ ആറ്റൂർ, […]
Read More

ഇന്ത്യ സന്ദർശിക്കാൻ പാക് വിദേശകാര്യ മന്ത്രി; എസ് സി ഒ ഉച്ചകോടിക്ക് ബിലാവൽ എത്തും.

ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി  ബിലാവൽ ഭൂട്ടോ സർദാരി മെയ് മാസത്തിൽ ഇന്ത്യ സന്ദർശിക്കുമെന്ന് പാകിസ്ഥാൻ. ​ഗോവയിൽ വെച്ചു നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർ​ഗൈനസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി എത്തുന്നത്.  മെയ് 4,5 തീയതികളിൽ നടക്കുന്ന യോ​ഗത്തിൽ പാകിസ്ഥാൻ സംഘത്തെ ബിലാവൽ ഭൂട്ടോ സർദാരി നയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹാറ ബലോച് പറഞ്ഞു. തങ്ങൾ പങ്കെടുക്കുന്നതോടെ മേഖലയിൽ വിദേശകാര്യ നയങ്ങളിൽ പാകിസ്ഥാന്റെ പ്രാധാന്യവും എസ് സി ഒ യുമായുള്ള തങ്ങളുടെ രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാ‌ക്കാനും […]
Read More