BMC News Desk

ഫാമിലി ഡിസ്‌കൗണ്ട് സെന്റർ ഇന്ന് മുതൽ മനാമയിൽ പ്രവർത്തനം ആരംഭിക്കുന്നു.

മനാമ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഏ​റെ ശ്ര​ദ്ധ നേ​ടി​യ പതിമൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബി​സി​ന​സ് ഗ്രൂ​പ്പി​ന്റെ ബഹ്‌റൈനിലെ ആദ്യത്തെ സംരംഭമാ​യ ഫാ​മി​ലി ഡി​സ്‌​കൗ​ണ്ട് സെന്ററിന്റെ ഉത്‌ഘാടനം  ഇന്ന് (നവംബർ 3 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും. മനാമ ബസ് സ്‌റ്റേഷന് സമീപമാണ് പുതിയ ഷോപ്പിംഗ് സെന്റർ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സവിശേഷമായ ഷോപ്പിംഗ് അനുഭവവുമാണ് ഫാമിലി ഡിസ്‌കൗണ്ട് സെന്റർ വാഗ്ദാനം ചെയ്യുന്നത്.100 ഫിൽ‌സ് മുതൽ 2 ദിനാർ വരെ വിലയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ […]
Read More

പത്മശ്രീ ഡോ ലീലാ ഓംചേരി അന്തരിച്ചു

സംഗീതജ്ഞയും അധ്യാപികയും എഴുത്തുകാരിയുമായ പത്മശ്രീ ഡോ. ലീലാ ഓംചേരി (95) അന്തരിച്ചു. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ലീലാ ഓംചേരി ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു. ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ളയുടെ ജീവിത പങ്കാളിയായിരുന്നു. സോപാന സംഗീതം, സ്ത്രീനൃത്തൃത്തിന്റെ പൂര്‍വ പശ്ചാത്തലം എന്നിവയില്‍ പഠനം നടത്തി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1990ല്‍ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.    
Read More

ഇന്ത്യൻ സ്കൂൾ പരെന്റ്സ് ഫോറം നിലവിൽവന്നു

മനാമ: ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മയായ ഐ.എസ്.പി.എഫ് നിലവിൽവന്നു,ഒക്ടോബര് 29 നു ചേർന്ന യോഗത്തിൽവച്ചു നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ഐ.എസ്.പി.പി എന്ന കൂട്ടായ്‌മ നിരുപാധികമായി ലയിച്ചുകൊണ്ടു ISPF എന്ന പേരിൽ പ്രവർത്തിക്കാൻ ധാരണയായി.ശ്രീധർ തേറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജൈഫർ മദനി ,പങ്കജ് നാഭൻ തുടങ്ങി പ്രമുഖ ഐ.എസ്.പി.പി നേതാക്കൾ പങ്കെടുത്ത യോഗത്തിൽവെച്ചു മുതിർന്ന പ്രവാസിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായിരുന്ന ഡോക്ടർ ചെറിയാനെ ഉപദേശകസമിതി അധ്യക്ഷനാക്കികൊണ്ടു വിപുലമായ ഒരു കമ്മിറ്റി […]
Read More

ഗൂഗിൾ മാപ്പിലും ‘ഭാരത്’

ന്യൂഡൽഹി: രാജ്യത്തിന്‍റെ പേരു മാറ്റം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും തുടരുന്നതിനിടെ ഗൂഗിൾ മാപ്പിലും ഇന്ത്യ “ഭാരത്’ ആയി. ഗൂഗിൾ മാപ്പിൽ “ഭാരത്’ എന്നു ടൈപ്പ് ചെയ്താൽ ദക്ഷിണേഷ്യൻ രാജ്യം എന്ന വിശദീകരണത്തോടെ ദേശീയ പതാകയുൾപ്പെടെ ഇന്ത്യയെക്കുറിച്ചു വിവരങ്ങൾ ലഭിക്കും. ഗൂഗിൾ മാപ്പിൽ ഹിന്ദിയിൽ തിരഞ്ഞാലും ഇതേ ഫലം ലഭ്യമാണ്. ഗൂഗിൾ മാപ് ഉപയോക്താക്കൾക്ക് ഇനി ഔദ്യോഗിക ഇന്ത്യ ഭൂപടം ലഭിക്കാൻ ഭാരത് എന്നോ ഇന്ത്യയെന്നോ ഉപയോഗിക്കാനാകും.ഇന്ത്യ എന്നതിനു പകരം കേന്ദ്ര സർക്കാർ ഭാരത് എന്ന് ഉപയോഗിച്ചു തുടങ്ങിയതോടെ […]
Read More

കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം; ഒരു സ്ത്രീ മരിച്ചു.

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. യഹോവോ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെയാണ് സ്‌ഫോടനം. പരിക്കേറ്റ 23 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാര്‍ത്ഥന തുടങ്ങി അഞ്ച് മിനുട്ടിനുള്ളില്‍ സഫോടനം നടക്കുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിയും പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടാവുകയായിരുന്നു. ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിക്കേറ്റവരെ കളമേശ്ശേരി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.
Read More

മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവം! ഹൂറയിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു

മനാമ: മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവ നാളുകൾ. മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത്പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ ഹൂറയിൽ  പ്രവർത്തനമാരംഭിച്ചു.  ഹൂറഎക്സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോഹൈപ്പർമാർക്കറ്റ് . ഉത്സവഛായയിൽ  പുതിയ ഔട്ട്ലെറ്റ്   ഇന്ന് രാവിലെ പ്രവർത്തനമാരംഭിച്ചു .  വർഷങ്ങളായിഅതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നായിഉയർന്നുവന്ന നെസ്റ്റോയുടെ  മിഡിൽ ഈസ്റ്റിലെ  117-മത് ഔട്ട്ലെറ്റും ബഹ്റൈനിലെ 16-മത്തെ ഔട്ട്ലെറ്റുമാണ്  ഇതോടെപൊതുജനങ്ങൾക്കായി തുറന്നത്. 50000 ചതുരശ്ര അടി വിസ്തീർണമുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സംഗീതസംവിധായകൻ ശരത്തിൻറെ നേതൃത്വത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ശരത്ത് നേതൃത്വം നൽകി. ഒട്ടേറെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ അക്ഷരങ്ങളുടെ അൽഭുത ലോകത്തേക്ക് കടന്ന കുരുന്നുകളുടെ നാവിൽ ശരത്ത് ആദ്യാക്ഷരവും പ്രായഭേദമന്യേ കുരുന്നുകൾ ഉൾപ്പെടെയുള്ളവർക്ക് സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി. രാവിലെ 4.30 മുതൽ നടന്ന ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജനോപകാരപ്രദമായ പരിപാടികൾ […]
Read More

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ നടൻ അസഭ്യം പറഞ്ഞു.ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ ബഹളം വെച്ചതിന് പൊലീസ് വിനായകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിൽ എത്തിയ പൊലീസുകാരെയും നടൻ അസഭ്യം പറഞ്ഞിരുന്നു. നടൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Read More

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ 2023 ഓണം ആഘോഷം “പൊന്നോണസംഗമം “ഒക്ടോബർ 20 ന് ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെയാണ് നടന്നത്.പ്രസിഡന്റ്‌ കോശി സാമൂവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ബഹ്‌റൈൻ സീനിയർ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമാസ് മുഖ്യ അഥിതി ആയി പങ്കെടുത്തു,ഡബ്ല്യുഎം എഫ് സൗദി നാഷണൽ ട്രെഷറർ പ്രമുഖ വ്യവസായി എംഡി വർഗീസ് പെരുമ്പാവൂർ വീശിഷ്ഠ അഥിതി ആയി,കൂടാതെ പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ […]
Read More

ബഹ്റൈൻ ആദ്യ ദുരിതാശ്വാസ സഹായം ഗസ്സയിലേക്ക് അയച്ചു.

മനാമ: യുദ്ധക്കെടുതികളിൽ ഉഴലുന്ന ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള  ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഗാസയിലേക്ക് ബഹ്‌റൈന്റെ ആദ്യത്തെ സഹായ൦ അയച്ചത്.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മെജസ്റ്റി  ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മേൽനോട്ടത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള ബഹ്ററൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് 40 ടണ്ണോളം വരുന്ന മെഡിക്കൽ […]
Read More