BMC News Desk

തജ്ഹീസേ റമളാൻ ഇന്ന് : കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയാകും.

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഹ്രസ്വ സന്ദർശനാർഥം ഇന്ന് ബഹ്റൈനിലെത്തും. സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് ഇന്ന് (17-03-2023) രാത്രി 8-ന് മനാമ പാകിസ്ഥാൻ ക്ലബിൽ സംഘടിപ്പിക്കുന്ന തജ്ഹീസേ റമളാൻ പ്രഭാഷണത്തിൽ മുഖ്യാതിഥിയായാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉത്ഘാടനം […]
Read More

ബ്രഹ്മപുരം ദുരിതാശ്വാസപ്രവര്ത്തനം; കൊച്ചി കോര്പ്പറേഷന് ഒരു കോടി കെെമാറി എം എ യൂസഫലി

ബ്രഹ്മപുരത്തെ പ്രതിസന്ധി പരിഹാരത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോർപ്പറേഷന് കൈമാറി. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ എ ഹാരിസ്, ലുലു കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം എന്നിവർ ചേർന്നാണ് മേയർ അഡ്വ.എം.അനിൽ കുമാറിന് ചെക്ക് കൈമാറിയത്. കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയോട് പടപൊരുതാൻ തനിക്കടക്കം ഇത് വലിയ ഊർജ്ജം നൽകുന്നുവെന്ന് മേയർ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി ഒട്ടേറെയാളുകൾക്ക് ഒരുമിച്ച് വരാനുള്ള മഹത്തരമായ […]
Read More

ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നാണ് ഇന്ത്യ; ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും മോദിക്കുണ്ട്; നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ

ന്യൂഡല്‍ഹി: ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന്  നൊബേല്‍ കമ്മിറ്റി ഡെപ്യൂട്ടി അധ്യക്ഷന്‍ അസ്ലേ തോജേ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അസ്ലേ തോജേ സംസാരിച്ചത്. ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാവാണ് മോദിയെന്നും സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും തോജെ പറഞ്ഞു. ഇന്ത്യയെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും തോജെ പറഞ്ഞു. […]
Read More

ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ത്ഥിനി വീട്ടിൽ പ്രസവിച്ചു, സഹപാഠിയെ തിരഞ്ഞ് പൊലീസ്.

ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു.  ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകീട്ട് മുതൽ പറയുന്നുണ്ട്. കുട്ടി ​ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. […]
Read More

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി “ഗുരുദീപം 2023″നാളെ നടക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ( S N C S) 2022 _ 2023 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും , അവാർഡ് ദാനത്തിന്റെയും സംഗീത നിശയുടെയും ഒരുക്കങ്ങൾ പൂർത്തിയായി . നാളെ വെള്ളിയാഴ്ച (2023 മാർച്ച് 17ന്) ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചു ഗുരുദീപം 2023 എന്ന പേരിലാണ് പരിപാടി നടത്തപ്പെടുന്നത് . പരിപാടിയിൽ പങ്കെടുക്കുന്നതിനായി അതിഥികൾ എത്തിത്തുടങ്ങിയെന്നും ഭാരവാഹികൾ അറിയിച്ചു . […]
Read More

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് “വുമൺസ് ഡേ” എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വലിയ പങ്കാളിത്തമാണുണ്ടായത്. സനീറ ഷംസു, സൗദ മുസ്തഫ എന്നിവർ ഒന്നാം സ്ഥാനവും ഷറഫുന്നീസ, സുഹൈല എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏരിയ പ്രസിഡൻറ് ഷബീഹ ഫൈസൽ, സെക്രട്ടറി ഫസീല ഹാരിസ്, സർഗ്ഗ വേദി കൺവീനർ ബുഷ്റ ഹമീദ് ,വൈസ് പ്രസിഡൻറ് നൂറ ഷൗക്കത്തലി തുടങ്ങിയവർ […]
Read More

ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ലോകത്തിന് മാതൃകയായി ഇന്ത്യ

ന്യൂസ് ഡെസ്ക് : (https://bahrainmediacity.com/news-portal-2/)ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. കൊവിഡിനെ ചെറുക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കാംപെയ്ൻ നടത്തി ഇന്ത്യ ലോകത്തിന് മാതൃകയായി. രാജ്യത്ത് ഓരോ കുഞ്ഞിനും പ്രതിരോധ വാക്‌സിൻ ഉറപ്പുവരുത്തുക. നിലവിലുള്ള വാക്‌സിനുകളുടെ പ്രയോജനത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ക്ഷയരോഗം പ്രതിരോധിക്കുന്നതിന് ബിസിജി വാക്‌സിൻ കണ്ടുപിടിച്ചത് അൻപത്തി ഒന്ന് വർഷം മുൻപാണ്. തുടർന്ന് ഡിപിടി, […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) ജനറൽ സെക്രട്ടറി ഹരീഷ് പി.കെ യുടെ പിതാവ് കുഞ്ഞനന്തൻ നായർ (77) ന്റെ നിര്യാണത്തിൽ കെ.പി.എഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി. അസുഖ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. പരേതന്റെ വിയോഗത്തിലൂടെ ഒരു നല്ല സാമൂഹ്യ പ്രവർത്തകനെയാണ് നഷ്ടമായത് എന്ന് അനുശോചനകുറിപ്പിൽ കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു. […]
Read More

കെഎംസിസി ബഹ്‌റൈൻ അഹ്‌ലൻ റമദാൻ പ്രഭാഷണവും സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും മാർച്ച്‌ 16ന്.

  മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന അഹ്‌ലൻ റമദാൻ, സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീൻ സാഹിബ്‌ പങ്കെടുക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രവാസികൾക്കും അവരുടെ വിധവകൾക്കും വേണ്ടി വർഷങ്ങളോളമായി നടത്തി […]
Read More